Smiley face
Published On: Tue, Jan 10th, 2017

കമലിനെതിരായ പ്രസ്താവനകൾ ബി.ജെ.പിയില്‍ ഭിന്നത; കുമ്മനം മൗനവൃതത്തിൽ

bjp group fight

സംവിധായകന്‍ കമലിനെതിരായ വിവാ പ്രസ്താവനകൾ ബി.ജെ.പിയില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള വിവാദ പ്രസ്താവനകളെ ശക്തമായി എതിർക്കുന്ന വിഭാഗവും ബി ജെ പി ക്കുള്ളിൽ തന്നെ ഉണ്ട്. ഉത്തരേന്ത്യന്‍ നേതാക്കളുടെ ശൈലിയിലുള്ള അതിവൈകാരിക പ്രകടനം തിരിച്ചടിയാകുമെന്ന അഭിപ്രായമാണ് പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന്..

കൃഷ്ണദാസും എ.എന്‍ രാധാകൃഷ്ണനും അടങ്ങുന്ന വിഭാഗം പ്രകോപനം സൃഷ്ടിക്കുകയാണെന്നും ഈ വിഭാഗം ആരോപിക്കുന്നു. സമീപകാല വിവാദങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് പ്രതികൂല ഘടകമാകുകയാണെന്നും പാര്‍ട്ടിയില്‍ അഭിപ്രായം രൂപപ്പെട്ടിട്ടുണ്ട്.ഈ വിവാദം താത്കാലികമായി ശമിച്ചിരുന്ന പഴയ ഗ്രൂപ്പുകൾ സജീവമാക്കാനും കാരണമായി തീർന്നിട്ടുണ്ട്.

bjp-kamal

എ എൻ രാധാകൃഷ്ണന്റെ പ്രസ്താവനയെ പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അനുകൂലിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. രാധാകൃഷ്ണന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. എം.ടിക്കെതിരെ എ.എന്‍ രാധാകൃഷ്ണന്‍ നടത്തിയ പ്രതികരണത്തെ തുടര്‍ന്നുണ്ടായ വിവാദം തണുക്കുന്നതിനിടെയാണ് കമല്‍ രാജ്യം വിടണമെന്ന് എ.എന്‍ രാധാകൃഷ്ണന്‍ വീണ്ടും പ്രസ്താവന ഇറക്കിയത്. ഈ പ്രസ്താവന പാർട്ടിയുടെ ജനകീയ മുഖം കൂടുതല്‍ വഴളാക്കിയെന്നാണ് പാര്‍ട്ടിയിലെ വിലയിരുത്തല്‍.

അതേസമയം രാധാകൃഷ്ണനെ പിന്തുണച്ച് പാര്‍ട്ടി ദേശീയ സെക്രട്ടറി എച്ച്. രാജ രംഗത്ത് വന്നിട്ടുണ്ട്. കമല്‍ ദേശീയത എന്താണെന്ന് പഠിക്കാത്തതാണ് കുഴപ്പമെന്നായിരുന്നു എച്ച്. രാജയുടെ പ്രതികരണം.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.