Published On: Wed, Jan 11th, 2017

മൃഗങ്ങളുടെ പേരിൽ മേ​​ന​​ക ഗാ​​ന്ധി​​യുടെ എൻ ജി ഒ തട്ടിപ്പ് 5.83 കോ​ടി; വിവരാവകാശ രേഖ പുറത്ത്

menaka-gandhi

മേ​​ന​​ക ഗാ​​ന്ധി ചെ​​യ​​ർ​പെ​​ഴ്സ​​ണാ​​യി പീ​​പ്പി​​ള്‍സ് ഫൊ​​ര്‍ അ​​നി​​മ​​ല്‍സ് എ​​ന്ന ട്ര​​സ്റ്റ് സ്ഥാ​​പി​​ച്ച് മേ​ന​ക കേ​​ന്ദ്ര​ സ​​ര്‍ക്കാ​​രി​​ല്‍ നി​​ന്ന് 5.83 കോ​​ടി രൂ​​പ ക്ര​​മ​​വി​​രു​​ദ്ധ​​മാ​​യി വാ​​ങ്ങി​​യെ​​ടു​​ത്തെ​ന്ന് വിവരാവകാശ രേഖ.1989-91 കാ​​ല​​യ​​ള​​വി​​ല്‍ മേ​​ന​​ക ഗാ​​ന്ധി ജ​​ന​​താ​​ദ​​ള്‍ മ​​ന്ത്രി​​സ​​ഭ​​യി​​ലെ പ​​രി​​സ്ഥി​​തി- വ​​നം​ വ​​കു​​പ്പു മ​​ന്ത്രി​​യാ​​യി​​രു​​ന്ന കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ ആ​​നി​​മ​​ല്‍ വെ​​ല്‍ഫ​​യ​​ര്‍ എ​​ന്ന ഒ​​രു പ്ര​​ത്യേ​​ക ഡി​​വി​​ഷ​​ന്‍ ത​​ന്‍റെ മ​​ന്ത്രാ​​ല​​യ​​ത്തി​​ല്‍ രൂ​​പീ​​ക​​രി​​ക്കു​​ക​​യും അ​​തി​​നു​​ശേ​​ഷം 1992ല്‍ ​​മൃ​​ഗ​​ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ള്‍ക്ക് സ​​ര്‍ക്കാ​​രി​​ല്‍ നി​​ന്നും ധ​​ന​​സ​​ഹാ​​യം ല​​ഭി​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി “പീ​​പ്പി​​ള്‍ ഫൊ​​ര്‍ അ​​നി​​മ​​ല്‍സ്’ എ​​ന്ന പേ​​രി​​ല്‍ സ്വ​​യം ചെ​​യ​​ര്‍പേ​​ഴ്സ​​ണാ​​യി ഒ​​രു ട്ര​​സ്റ്റ് രൂ​​പീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്താ​​ണ് പ​​ണം വാ​​ങ്ങി​​യെ​​ടു​​ത്ത​​ത്.

മൃ​​ഗ​​ക്ഷേ​​മ​​ത്തി​​നു വേ​​ണ്ടി കൃ​​ഷി​​മ​​ന്ത്രാ​​ല​​യ​​ത്തി​​ല്‍ “ആ​​നി​​മ​​ല്‍ വെ​​ല്‍ഫെ​​യ​​ര്‍ ബോ​​ര്‍ഡ് ഒ​​ഫ് ഇ​​ന്ത്യ’ എ​​ന്ന ഒ​​രു സ്ഥാ​​പ​​നം ഫ​​ല​​പ്ര​​ദ​​മാ​​യി പ്ര​​വ​​ര്‍ത്തി​​ച്ചു​​വ​​രു​​മ്പോ​​ഴാ​​ണ് ഒ​​രു പ്ര​​ത്യേ​​ക ഡി​​വി​​ഷ​​ന് ഗൂ​​ഢ​​ല​​ക്ഷ്യ​​ത്തോ​​ടു​​കൂ​​ടി രൂ​​പം കൊ​​ടു​​ത്ത​​ത്.1998 മു​​ത​​ല്‍ ഈ ​​ട്ര​​സ്റ്റി​​ന്‍റെ പേ​​രി​​ല്‍ കേ​​ന്ദ്ര ഗ​​വ​​ണ്‍മെ​​ന്‍റി​​ല്‍ നി​​ന്നും നാ​​യ്ക്ക​​ളു​​ടെ വ​​ന്ധ്യം​​ക​​ര​​ണ​​ത്തി​​നും മ​​റ്റ് മൃ​​ഗ​​ക്ഷേ​​മ പ്ര​​വ​​ര്‍ത്ത​​ന​​ത്തി​​നും വേ​​ണ്ടി​​യെ​​ന്നു പ​​റ​​ഞ്ഞ് ഏ​​ക​​ദേ​​ശം 5.83 കോ​​ടി​​യു​​ടെ സാ​​മ്പ​​ത്തി​​ക സ​​ഹാ​​യം ക്ര​​മ​​വി​​രു​​ദ്ധ​​മാ​​യി നേ​​ടി​​യെ​​ടു​​ത്ത​​താ​​യി വി​​വ​​രാ​​വ​​കാ​​ശ രേ​​ഖ​​ക​​ള്‍ വ്യ​​ക്ത​​മാ​​ക്കു​​ന്നു. സ്ട്രേ ​​ഡോ​​ഗ് ഫ്രീ ​​മൂ​​വ്മെ​​ന്‍റ സെ​​ക്ര​​ട്ട​​റി ഡോ. ​​ജോ​​ര്‍ജ് സ്ലീ​​ബ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്കു നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

സാ​​മൂ​​ഹ്യ​​നീ​​തി ശാ​​ക്തീ​​ക​​ര​​ണ വ​​കു​​പ്പി​​ല്‍ നി​​ന്നു പോ​​ലും തെ​​രു​​വു​​നാ​​യ സം​​ര​​ക്ഷ​​ണ​​ത്തി​​നു വേ​​ണ്ടി ഫ​​ണ്ടു​​ക​​ള്‍ ചോ​​ര്‍ത്തി​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് തെ​​ളി​​വു​​ക​​ള്‍ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്.താ​​ന്‍ ചെ​​യ​​ര്‍പേ​​ഴ്സ​​ണാ​​യ ട്ര​​സ്റ്റി​​ന്‍റെ താ​​ത്പ​​ര്യം സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നും, ട്ര​​സ്റ്റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സം​​ഘ​​ട​​ന​​ക​​ള്‍ക്കും ആ​​ന്‍റി റാ​​ബീ​​സ് വാ​​ക്സി​​ന്‍ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന ക​​മ്പ​​നി​​ക​​ളു​​ടെ താ​​ത്പ​​ര്യം സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നും വേ​​ണ്ടി​​യാ​​ണ് ഇ​​തെ​​ല്ലാം ചെ​​യ്ത​​തെ​​ന്ന ആരോപണം ശരിവെക്കുന്നതാണ് ഈ രേഖകൾ. ​​

Comments

comments

Seo wordpress plugin by www.seowizard.org.