Smiley face
Published On: Wed, Jan 11th, 2017

‘ ഡയറി ഓഫ് മൈ പിരീഡ്’; ടിമി ചിത്രം വരച്ചത് ഒമ്പത് മാസത്തെ സ്വന്തം ആര്‍ത്തവ രക്തം കൊണ്ട്

paint-story-647_011117010731

എന്താണ് “അശുദ്ധി”എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്? അശുദ്ധിയും ആർത്തവവും തമ്മിൽ ബന്ധപ്പെടുന്നത് എങ്ങനെയാണ്? ആർത്തവകാലത്ത് സ്ത്രീകൾ ഈശ്വരനെ മനസ്സിൽ വിചാരിച്ചാൽ ഈശ്വരൻ ആശുദ്ധനാകുമോ? അഴുക്ക് എന്ന അർത്ഥത്തിലാണ് ഈ അശുദ്ധി എന്ന പദം ഉപയോഗിക്കുന്നതെങ്കിൽ മലവും മൂത്രവും പൊട്ടിയൊലിക്കുന്ന വൃണങ്ങളും രോഗങ്ങളും ആശുദ്ധിയാകില്ലേ? അവയുള്ള അവയവങ്ങളുമായി നമുക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാമോ? ആർത്തവം സ്ത്രീകൾക്ക് മാത്രമുള്ളതിനാൽ പുരുഷന്മാർക്കുള്ളതെല്ലാം അനുവദനീയവും സ്ത്രീകൾക്ക് വിലക്കുമായതാണോ? എങ്കിൽ അത് ഒരു രണ്ടാംകിട വിവേചനം ആല്ലേ? ഈശ്വരനത് ഇഷ്ട്ടപ്പെടുമോ?!എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ സ്ത്രീപക്ഷ ചിന്തകർ ഉന്നയിക്കുമ്പോഴും ആചാരങ്ങൾ ചോദ്യം ചെയ്തുകൂടെന്ന മനോഭാവത്തിലേക്ക് പുരോഗമന വാദികൾ എന്നവകാശപ്പെടുന്നവരും എത്തിച്ചേർന്നുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴും ആര്‍ത്തവ രക്തവും ആര്‍ത്തവവും വിവാദമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് . റൊമേനിയയിലെ ചിത്രകാരിയുടെ ഈ ചിത്രം അശുദ്ധവാദികൾക്കു നേരെയുള്ള കാർക്കിച്ചു തുപ്പാണ് കാരണം ടിമി ഈ ചിത്രം വരച്ചിരിക്കുന്നത് സ്വന്തം ആര്‍ത്തവ രക്തം ഉപയോഗിച്ചാണ്.

timy-painting

ഒമ്പത് മാസത്തെ ആര്‍ത്തവ രക്തം ഉപയോഗിച്ചാണ് ചിത്രകാരിയായ ടിമി ഈ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഒമ്പത് ക്യാന്‍വാസുകളിലായാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. ‘ദ ഡയറി ഓഫ് മൈ പിരീഡ് ‘ എന്നാണ് ഈ ചിത്രത്തിന് ടിമി നല്‍കിയിരിക്കുന്ന പേര്.ഒരു ഗര്‍ഭസ്ഥ ശിശുവിനെയാണ് ടിമി സ്വന്തം ആര്‍ത്തവ രക്തം കൊണ്ട് വരച്ചിരിക്കുന്നത്.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.