Published On: Wed, Jan 11th, 2017

വിദ്യാര്‍ത്ഥികള്‍ നല്‍കിയ മൊഴികള്‍ നെഹ്‌റു കോളേജിന് കെണിയാകുന്നു;അഫിലിയേഷൻ നഷ്ടമായി

jishnu9

എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ആത്മഹത്യയെ തുടര്‍ന്ന് സര്‍വ്വകലാശാല സംഘം നടത്തിയ തെളിവെടുപ്പില്‍ വിദ്യാര്‍ത്ഥികള്‍ കോളേജിന് എതിരായി മൊഴി നല്‍കി. മാത്രമല്ല ജിഷ്ണു കോപ്പിയടിച്ചു എന്ന് പറയുന്ന ഹാളിലെ കുട്ടികളില്‍ നിന്നും നോക്കി എഴുതി എന്ന് പറയപ്പെടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും എടുത്ത മൊഴിയില്‍ ജിഷ്ണു കോപ്പി അടിച്ചിട്ടില്ലെന്ന് തന്നെയാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോപണം ഉന്നയിച്ച ജിഷ്ണുവിനെ കോജേജ് അധികൃതര്‍ കരുതികൂട്ടി പീഡിപ്പിച്ചതാണ് എന്നാണ് മാതാപിതാക്കളും ബന്ധുക്കളും പറയുന്നത്.

കോളേജിലെ ഇടിമുറിയും വന്‍ വിവാദ വിഷയമായിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന വിദ്യാഭ്യാസ രീതി സര്‍വ്വകലാശാല അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. ജിഷ്ണു കോപ്പി അടിച്ചു എന്ന് ആരോപിച്ച എക്‌സാമിനര്‍ പ്രവീണിനെ കൂടി ഇനി ചോദ്യം ചെയ്യാനുണ്ട്. തുടരന്വേഷണത്തിന് ശേഷം മാത്രമേ കോളേജിന് അഫിലിയേഷന്‍ നല്‍കുന്ന കാര്യം തീരുമാനിക്കൂ എന്നും പറഞ്ഞു.

വിദ്യാര്‍ത്ഥി കോപ്പി അടിച്ചാല്‍ ഓഫീസ് സമയം കഴിയുന്നതിന് മുന്‍പ് സര്‍വ്വകലാശാലയ്ക്ക് അറിയിക്കണം എന്നാണ് ചട്ടം എന്നാല്‍ അതും കോളേജ് അധികൃതര്‍ പാലിക്കാത്തിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുന്നുണ്ട്.

Comments

comments

Seo wordpress plugin by www.seowizard.org.