Published On: Wed, Jan 11th, 2017

തിരുനല്‍വേലി വാഗായിക്കുളം ഗ്രാമവാസികളുടെ ഋഷ്യശൃംഗാനായി മാറിയ മലയാളി സബ്കളക്ടർ വിഷ്ണു

vishnu1

അസിസ് അബ്ദുൾ

ഒരു നഗരം തന്‍റെ പേരില്‍ അറിയപ്പെടുവാനുളള ഭാഗ്യമുണ്ടായ വ്യക്തിയാണ് തിരുനല്‍വേലി സബ്കളക്ടറായ , മലയാളിയും കൊച്ചി വൈറ്റില സ്വദേശിയുമായ വിഷ്ണു എം നായര്‍. ഇവിടുത്തെ വാഗായിക്കുളം എന്ന ഗ്രാമം ഇപ്പോള്‍ അറിയപ്പെടുന്നത് വിഷ്ണു നഗര്‍ എന്നാണ്. .!!

ഒരു ഗ്രാമത്തിലെ ജനങ്ങളുടെ സെന്‍സും, സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയും തന്‍റെ ഉദ്യോഗത്തിന്‍റെ ഉത്തരവാദിത്തവും ധാര്‍മ്മികതയും തൊട്ടറിഞ്ഞ മലയാളി സബ് കളക്ടര്‍..!!!

vishnu2

വര്‍ഷങ്ങളായി കുടിവെളളമോ വെളിച്ചമോ ഇല്ലാതെ ദുരിതമനുഭവിക്കുന്ന ഒരു ഗ്രാമത്തെയാണ് ഐഎഎസ് പാസായി പോസ്റ്റിംഗ് കിട്ടിയ ഉടനെ വിഷ്ണു രക്ഷിച്ചെടുത്തത്. കുറെയധികം കുടുംബങ്ങള്‍ താമസിക്കുന്ന വാഗായിക്കുളം വര്‍ഷങ്ങളായി ഇരുട്ടിലാണ്. കിലോ മീറ്ററുകള്‍ നടന്നുവേണം തൊണ്ട നനയ്ക്കുവാനുളള വെളളം എത്തിക്കുവാന്‍. അങ്ങനെയുളള പ്രദേശം ഉള്‍പ്പെടുന്നിടത്തേക്കാണ് സബ്കളക്ടറായി വിഷ്ണു എത്തുന്നത്.!

സമീപപ്രദേശങ്ങളിലുണ്ടായ വ്യക്തികളുടെ വസ്തുതര്‍ക്കത്തെ തുടര്‍ന്ന് ഇലക്ട്രിക്പോസ്റ്റുകളും വാട്ടര്‍ കണക്ഷനും എത്തിക്കുവാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് റവന്യു ഉദ്യോഗസ്ഥര്‍ ഒരേ സ്വരത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ വിഷ്ണു ഇടപെട്ട് റിസര്‍വ്വേ നടത്തി. തര്‍ക്കങ്ങള്‍ പരിഹരിച്ചു.
കോടതിയുടെ പ്രത്യേക അനുമതി വാങ്ങി ജില്ലാ കളക്ടര്‍ എം കരുണാകരന്‍റെ പൂര്‍ണ പിന്തുണയോടെ പദ്ധതി നടപ്പിലാക്കി. അധികം താമസിയാതെ പ്രദേശത്ത് വെളളവും വെളിച്ചവുമെത്തി…!!

vishnu

വിഷ്ണുവിന്‍റെ കടുത്ത എതിര്‍പ്പിനെപ്പോലും മറികടന്ന് തങ്ങളുടെ ജീവിതം തിരിച്ചുപിടിച്ച അദ്ദേഹത്തിന്‍റെ പേര് ഗ്രാമത്തിന് നല്‍കുവാന്‍ അവിടത്തെ ജനങ്ങള്‍ തീരുമാനിക്കയായിരുന്നു..!!

2011ലാണ് കൊച്ചി സ്വദേശിയായ വിഷ്ണു 34-ആം റാങ്കോടെ സിവിൽ സര്‍വ്വീസ് യോഗ്യത നേടിയത്.ട്രിച്ചി എന്‍.ഐ.ടി.യില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനശേഷം വിഷ്ണു ജനസേവനം എന്ന ഒറ്റലക്ഷ്യത്തിലൂന്നിയാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയത്. !!

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.