Breaking News

എനിക്ക് എഴുത്തുകാരനായി ജീവിക്കേണ്ട; പൊലീസ് പീഡിപ്പിക്കുന്നു;കമല്‍സി ചവറ എഴുത്തു നിർത്തുന്നു

kaml-c

ദേശദ്രോഹം ആരോപിക്കപ്പെട്ട പുസ്തകം പിന്‍വലിക്കുകയാണെന്ന് എഴുത്തുകാരന്‍ കമല്‍ സി ചവറ

എനിക്ക് എഴുത്തുകാരനായി ജീവിക്കേണ്ട; പൊലീസ് പീഡിപ്പിക്കുന്നു; ദേശദ്രോഹം ആരോപിക്കപ്പെട്ട പുസ്തകം പിന്‍വലിക്കുന്നു കമല്‍ സി

പെരുമാൾ മുരുകന്റെ പേരിൽ ഒരുപാട് അധര വ്യായാമങ്ങൾ നടത്തിയ പു ക സ ക്കാരുടെ മുന്നിൽ വലിയൊരു ചോദ്യ ചിഹ്നമായി കമൽ സി ചവറ എഴുത്ത് നിർത്തുന്നു.ഇടതു ഭരണത്തിൽ കേരളത്തിൽ എഴുത്തുകാരന് പോലും പോലീസിനെ പേടിച്ചു ജീവിക്കാൻ പറ്റാത്ത അവസ്ഥയുള്ളപ്പോൾ വഗ്ഗീയ തീവ്രവാദികൾ അഭംഗുരം വിലസുന്നു .എഴുത്തുകാർക്കും സാമൂഹ്യപ്രവർത്തകർക്കും മനുഷ്യാവകാശപ്രവർത്തകർക്കും നേരെ യു എ പി എ ചുമത്തി ജയിലിൽ അടക്കുമ്പോൾ മത തീവ്രവാദികളെ 100 രൂപ പെറ്റി അടച്ചാൽ തീരുന്ന കേസ് എടുത്ത് വെറുതെ വിടുന്നു.ഇതിൽ പ്രതിഷേധിച്ചാണ് കമൽ തന്റെ വിവാദ പുസ്തകം പിൻവലിക്കുന്നതും എഴുത്തു ജീവിതം അവസാനിപ്പിക്കുന്നതും.

സംവിധായകൻ കമലിന് വേണ്ടി മുതല കണ്ണീർ ഒഴുക്കുന്ന രാഷ്ട്രീയക്കാരും സാമൂഹ്യ പ്രവർത്തകരും സാഹിത്യകാരന്മാരും കമലിന്റെ കാര്യത്തിൽ മൗനം ദീക്ഷിച്ചു.സംവിധായകൻ കമലിന്റെ സൃഷ്ട്ടികൾക്കോ കമലിനോ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ പോലും ഇല്ലെന്നിരിക്കെ ഒരു സുപ്രഭാതത്തിൽ മറ്റു ചില പരിഗണനയുടെ പേരിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ലഭിക്കുകയായിരുന്നു. സ്ഥാന ലബ്ദിക്ക് മുൻപ്  കമലിലെ ഇടതു പക്ഷക്കാരനെ കേരളത്തിന് അറിയില്ല എന്നത് ഒരു വാസ്തവമാണ്.എന്നാൽ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ എഴുത്തിലും ജീവിതത്തിലും പുലർത്തുന്ന കമൽ സി യുടെ കാര്യത്തിൽ വിപ്ലവകാരികൾക്ക് നാവില്ലാതായിരിക്കുന്നു .ഫൈവ് സ്റ്റാർ നിലവാരത്തിലേക്ക് ഉയർന്ന പാർട്ടിക്ക് ദളിത് പക്ഷ എഴുത്തുകാരുടെ കാര്യത്തിൽ പുച്ഛം തോന്നുക സ്വാഭാവികം.

ദേശദ്രോഹം ആരോപിക്കപ്പെട്ട പുസ്തകം പിന്‍വലിക്കുകയാണെന്ന്  ഫെയ്‌സ്ബുക്കിലൂടെയാണ് കമല്‍സി  വ്യക്തമാക്കിയത്. താന്‍ കാരണം വീട്ടിലെ അമ്മയ്ക്കും ഹൃദ്രോഹിയായ അച്ഛനും ബധിരനും മൂകനുമായ ചേട്ടന്റെ കുടുംബത്തിനും സമാധാനമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. എന്റെ രാജ്യദ്രോഹ കുറ്റം ഇതു വരെയും പിന്‍വലിക്കപെട്ടിട്ടില്ല. നദിയെയും എന്നെയും വെറുതേ വിട്ടു. കേസ് പോലും എടുത്തിട്ടില്ല എന്ന് ഡിജിപിയും ഭരണ നേതാക്കളും പറഞ്ഞങ്കിലും നദിയുടെ കേസില്‍ പോലീസെടുത്ത നിലപാട് കണ്ടതാണ്. ഇന്നും തന്റെ വീട്ടില്‍ ഇന്റലിജന്‍സ് കയറി ഇറങ്ങുകയും അവരെ ഭയപെടുത്തുകയും ചെയ്തതായും അദ്ദേഹം ആരോപിച്ചു.

വീട്ടിലേക്കും തന്റെ ഫോണിലേക്കും നിരന്തരം ഭീഷണി ഫോണ്‍കോളുകള്‍ വരുന്നു. എനിക്ക് ഒരു എഴുത്തുകാരനായി ജീവിക്കാന്‍ ഒരു ആഗ്രഹവുമില്ല. ഈ പുസ്തകത്തിലെ ഒമ്പതാം ചാപ്റ്റര്‍, ഏതോ അദ്ധ്യായത്തിലെ ഒരു ഭാഗം ഒരു ഇറങ്ങാന്‍ പോകുന്ന നോവലിലെ ഫെയ്‌സ്ബുക്കിലെ പോസ്റ്റ്, ഇതിന്റെയൊക്കെ ദേശ വിരുദ്ധതയുടെ പേരില്‍ കേസിപ്പോഴും നിലനില്‍ക്കുന്നു. അത് കൊണ്ട് ശ്മശാനങ്ങളുടെ നോട്ടു പുസ്തകം ഗ്രീന്‍ ബുക്‌സിനോട് പിന്‍വലിക്കാന്‍ ആവശ്യപെട്ടിട്ടുണ്ട്. മറ്റെന്നാള്‍ വൈകിട്ട് നാലു മണിക്ക് കിഡ്‌സന്‍ കോര്‍ണറില്‍ വെച്ച് തന്റെ പുസ്തകം എല്ലാ അപരാധങ്ങളും ഏറ്റെടുത്ത് പൊതുജനത്തിന് മുന്നില്‍ വച്ച് കത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കമൽ സി ചവറയുടെ ഫേസ് ബുക്ക് പോസ്റ്റ്

kamalsii

ഞാൻ കാരണം എന്റെ വീട്ടിലെ അമ്മയ്ക്കും ഹൃദ്രോഹിയായ അഛനും ബധിരനും മൂകനുമായ ചേട്ടന്റെ കുടുംബത്തി വീട്ടിൽ സമാധാനമായി ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് . ജനിച്ച അന്നു മുതൽ അവർക്ക് തലവേദന ഉണ്ടാക്കി കൊണ്ടിരിയ്ക്കുന്ന ഒരു മനുഷ്യനാണ് ഞാൻ . എന്റെ രാജ്യദ്രോഹ കുറ്റം ഇതു വരെയും പിൻവലിക്കപെട്ടിട്ടില്ല. നദിയെയും എന്നെയും വെറുതേ വിട്ടു കേസ് പോലും എടുത്തിട്ടില്ല എന്ന് ഡിജിപി യും ഭരണ നേതാക്കളും പറഞ്ഞങ്കിലും നദിയുടെ കേസിൽ പോലീസെടുത്ത നിലപാട് കണ്ടതാണ് . ഈ ദിവസം വരെയും എന്റെ വീട്ടിൽ ഇന്റെലിജൻസ് കയറി ഇറങ്ങുകയും അവരെ ഭയപെടുത്തുകയും ചെയ്യുന്നു . വീട്ടിലേക്കും എന്റെ ഫോണിലേക്കും നിരന്തര o കൊന്ന് കളയും എന്ന നിലയിൽ ഫോൺ കോളുകൾ വരൂന്നു . എനിക്ക് ഒരു എഴുത്തുകാരനായി ജീവിക്കാ ൻ ഒരു ആഗ്രഹവുമില്ല .ഈ പുസ്തകത്തിലെ ഒമ്പതാം ചാപ്റ്റർ , ഏതോ അദ്ധ്യായത്തിലെ ഒരു ഭാഗം ഒരു ഇnങ്ങാൻ പോകുന്ന നോവലിലെ ഫെയ്സുബുക്കിലെ പോസ്റ്റ് ഇതിന്റെയൊക്കെ ദേശ വിരുദ്ധതയുടെ പേരിൽ കേസിപ്പോഴും നിലനില്ക്കുന്നു . അതൂ കൊണ്ട് ശ്മശാനങ്ങളുടെ നോട്ടു പുസ്തകം ഗ്രീൻ ബുക്സി നോട് പിൻവലിക്കാൻ ആവശ്യപെട്ടിട്ടുണ്ട്. മറ്റെ ന്നാൽ എന്റെ പുസ്തകം എല്ലാ അപരാധങ്ങളും ഏറ്റെടുത്ത് പൊതുജനത്തിന് മുന്നിൽ വച്ച് കത്തിക്കൂകയാണ് . എഴുത്തുകാരനാവണ്ട എനിക്ക് .മറ്റെ ന്നാൽ വൈകിട്ട് നാലൂ മണിക്ക് കിഡ്സൻ കോർണറി ൽ വച്ചാവും’ ഞാനത് ചെയ്യുക . ക്ഷമിക്കുമെന്നും കൂടെ ഉണ്ടാവുമെന്നും വിശ്വസിക്കൂന്നു .

Comments

comments