Published On: Thu, Jan 12th, 2017

‘എന്റെ ജീവിതവും സ്വപ്നങ്ങളും തകര്‍ന്നു’; ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പ്

jishnu (1)

പാമ്പാടി നെഹ്‌റു കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ബിജു.കെ.സ്റ്റീഫന്റെ നേതൃത്വത്തില്‍ കോളജ് ഹോസ്റ്റലില്‍ നടത്തിയ തെ പരിശോധനയിലാണ് കത്ത് കണ്ടെടുത്തത്.

കോളജ് ഹോസ്റ്റലില്‍ അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പില്‍ കുളിമുറിയുടെ ഓവുചാലില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്. ‘എന്റെ ജീവിതവും സ്വപ്നങ്ങളും തകര്‍ന്നു’വെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. ‘ഞാന്‍ അവസാനിപ്പിക്കുന്നു’ എന്ന് എഴുതിയ ശേഷം വെട്ടിത്തിരുത്തിയതായും കത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് തൃശൂര്‍ പാമ്പാടി നെഹ്‌റു കോളെജ് വിദ്യാര്‍ഥി കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണയോയിയെ (18)യെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

അതിനിടയിൽ ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ. സ്റ്റീഫനെയാണ് ചുമതലയില്‍ നിന്നും മാറ്റിയത്. പകരം ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണനാണ് അന്വേഷണ ചുമതല.

തൃശൂര്‍ റൂറല്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പിയായ ബിജു കെ. സ്റ്റീഫനെ സസ്‌പെന്‍ഡ് ചെയ്തു കഴിഞ്ഞമാസം ഉത്തരവിറങ്ങിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിലായിരുന്നു സസ്‌പെന്‍ഷന്‍. ഡിസംബര്‍ 21ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് വന്നു. എന്നാല്‍ ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടല്ല.

Comments

comments

Seo wordpress plugin by www.seowizard.org.