Breaking News

പെട്രോള്‍ പമ്പുകളില്‍ നരേന്ദ്ര മോദി ചിത്രത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

modi-adress

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ള ഗോവയിലെ പെട്രോള്‍ പമ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പരസ്യങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ഇലക്ഷന്‍ കമ്മീഷന്‍. പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്, തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡില്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ള കത്തുകള്‍ എണ്ണക്കമ്പനികള്‍ നല്‍കുന്നതും ചട്ടലംഘനമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ചട്ടങ്ങള്‍ പാലിക്കുന്നതിനാവശ്യമായ നടപടിയെടുക്കാന്‍ കാബിനറ്റ് സെക്രട്ടറിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

Comments

comments