Published On: Wed, Jan 25th, 2017

തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരം | Gender Reassignment Surgery sucsesfuly at TVM Medical college

tvm-medical-college

ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയെ പുരുഷനാക്കി. തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം നടത്തിയ നീണ്ട 3 വര്‍ഷത്തെ ചികിത്സയുടെ സമാപ്തി കൂടിയായിരുന്നു ശസ്ത്രക്രിയ. ശസ്ത്രകക്രീയയ്ക്ക് ശേഷം രോഗി പൂര്‍ണ ആരോഗ്യനില കൈവരിച്ചിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിനിയും അവിവാഹിതയുമായ 41 കാരിയാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയത്. ചികിത്സയ്ക്ക് മുമ്പ് ഇവര്‍ പുര്‍ണമായും സ്ത്രീയായിരുന്നു. ചെറുപ്പകാലം മുതലേ പുരുഷന്റെ മാനസികാവസ്ഥയായിരുന്നു ഇവര്‍ക്ക്.

ആണ്‍കുട്ടികളെപ്പോലെ പൊരുമാറുകയും ആണ്‍കുട്ടികളോട് കൂട്ടുകൂടുകയും ആണ്‍കുട്ടിയായി ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് കണ്ട മതാപിതാക്കള്‍ ചികിത്സ തേടിയെങ്കിലും ആണായി ജീവിക്കാനാണ് ആ പെണ്‍കുട്ടി ഇഷ്ടപ്പെട്ടത്. ആണായി ജീവിക്കാനുള്ള പെണ്‍കുട്ടിയുടെ മോഹത്തിനായി വീട്ടുകാര്‍ക്ക് വഴങ്ങേണ്ടി വന്നു. തുടര്‍ന്ന് ആണാകാനുള്ള ചികിത്സകള്‍ക്കായി അവര്‍ പല ആശുപത്രികളിലും കയറി ഇറങ്ങി. 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ ചികിത്സാ ചെലവാകുമെന്ന് മനസ്സിലാക്കിയ ഇവര്‍ ആ ശ്രമം ഉപേക്ഷിക്കുകയും അവസാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചേരുകയുമാണ് ചെയ്തത്.

Obamacare-Gender-Reassignment-Surgery

പുരുഷനെ സ്ത്രീയാക്കുക എന്നതിനെക്കാള്‍ സ്ത്രീയെ പുരുഷനാക്കുക ഏറെ പ്രയാസമുള്ള കാര്യമാണ്. അത്തരത്തിലുള്ളൊരു വെല്ലുവിളിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്ലാസ്റ്റിക് സര്‍ജറി ആന്‍ഡ് റി കണ്‍സ്ട്രക്ടീവ് വിഭാഗം മേധാവി ഡോ. അജയ്കുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ ഏറ്റെടുത്തത്. ആദ്യം മാനസികാരോഗ്യ വിഭാഗത്തില്‍ ഈ യുവതിയെ ഒരു വര്‍ഷത്തോളം നിരീക്ഷിച്ചു. കാരണം മാനസികാരോഗ്യ വിഭാഗത്തിന്റെയും പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റെയും അംഗീകാരം ലഭിച്ചാല്‍ മാത്രമേ ലിംഗമാറ്റം നടത്താന്‍ അനുമതി ലഭിക്കുകയുള്ളു.

ഒരു വര്‍ഷത്തെ നിരീക്ഷണത്തിനൊടുവിലാണ് മെഡിക്കല്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചത്. തുടര്‍ന്ന് എന്‍ഡോക്രൈനോളജി വിഭാഗത്തില്‍ പുരുഷ ഹോര്‍മോണ്‍ നല്‍കുന്ന ചികിത്സ ഒരു വര്‍ഷത്തോളം നടത്തിയ ശേഷമാണ് ശസ്ത്രക്രിയ തുടങ്ങിയത്. സ്തനങ്ങള്‍ നീക്കം ചെയ്യുന്ന മാസ്റ്റക്ടമി സര്‍ജറിയാണ് ആദ്യം നടത്തിയത്. നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ നീണ്ടുനിന്ന ശസ്ത്രക്രീയയുടെ ഒടുവിലാണ് ഇരു സ്തനങ്ങളും നീക്കം ചെയ്തത്. തുടര്‍ന്ന് ഗര്‍ഭാശയവും അനുബന്ധ അവയവങ്ങളും മാറ്റുന്നതിനുള്ള ഹിസ്ട്രക്ടമി, വജൈനക്ടമി, എന്നീ ശസ്ത്രക്രീയകളും നടത്തി. ഇതിനെ തുടര്‍ന്നാണ് പുരുഷ ലൈംഗികാവയവം സ്ഥാപിക്കുന്നതിനുള്ള ഫലോപ്ലാസസ്റ്റി സര്‍ജറി നടത്തിയത്.

രോഗിയുടെ തന്നെ കാലില്‍ നിന്നും തുടയില്‍ നിന്നും എടുത്ത മാംസവു േവിവധ ഞരമ്പുകളും എടുത്താണ് ലൈംഗികാവയവം വച്ചു പിടിപ്പിച്ചത്. ശസ്ത്രക്രീയ വിജയകരമാണെങ്കിലും രോഗി ഇപ്പോഴും ചികിത്സയിലാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്ലാസ്റ്റിക് സര്‍ജറി ആന്‍ഡ് റി കണ്‍സ്ട്രക്ടീവ് വിഭാഗം മേധാവി ഡോ. അജയ്കുമാറിന്റെ നേതൃത്വത്തില്‍ ഡോ. പ്രവീണ്‍, ഡോ. കലേഷ്, ഡോ. പ്രേംലാല്‍, പി.ജി ഡോക്ടര്‍മാരായ ഡോ. വിനു, ഡോ. ഓം അഗര്‍വാള്‍, ഡോ. അനീഷ്, ഡോ. ഫോബിന്‍, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ലിനറ്റ് മോറിസ്. ഡോ. ചിത്ര എന്നിവരാണ് ഈ വിജയത്തിന് ചുക്കാന്‍ പിടിച്ചത്

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.