Breaking News

സമ്പൂര്‍ണ ബീഫ് നിരോധനം: ഹരജി സുപ്രീം കോടതി തള്ളി

gomathavu

രാജ്യത്ത് സമ്പൂര്‍ണ ബീഫ് നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി സുപ്രിംകോടതി തള്ളി. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കന്നുകാലികളെ കടത്തുന്നത് തടയാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടുള്ള ഉത്തരവ് നേരത്തെ പുറപ്പെടുവിച്ചിരുന്നുവെന്നും സുപ്രിംകോടതി വ്യക്തമാക്കി.

ഗോവധ നിരോധനത്തിനെതിരേ കഴിഞ്ഞ ആഗസ്തില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള 36 മാട്ടിറച്ചി വ്യവസായികള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. പശുവൊഴികെയുള്ള കന്നുകാലികളെ അറുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. അതോടൊപ്പം ഗോവധം നിരോധിച്ചുകൊണ്ട് മഹാരാഷ്ട്ര പാസാക്കിയ മൃഗപരിപാലന നിയമത്തിന്റെ സാധുതയും ഹരജിക്കാര്‍ ചോദ്യം ചെയ്തിരുന്നു.

മഹാരാഷ്ട്ര പാസാക്കിയ നിയമത്തില്‍ എല്ലാ കന്നുകാലികളെയും അറുക്കുന്നത് കുറ്റകരമാണ്. ഈ നിയമത്തെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തുവെങ്കിലും ഹരജി ഹൈക്കോടതി തള്ളുകയായിരുന്നു.

Comments

comments