Breaking News

ചോകാൻ വഴിയും പെലേൻ വഴിയും തീണ്ടൽ പലകകളും

 

old kerala

ദളിത് ബന്ധു (എൻ കെ ജോസ്)

കെ പി ശങ്കര മേനോൻ അയിത്ത പലക സ്ഥാപിച്ചതിനു പിന്നിൽ മറ്റൊരു കഥയുണ്ട്.1891 ൽ സമർപ്പിക്കപ്പെട്ട മലയാളി മെമ്മോറിയലിൻറെ ഒന്നാം പേരുകരനായിരുന്നു ശങ്കര മേനോൻ.അതിലെ മൂന്നാം പെരുകാരൻ ഡോ.പൽപ്പു ആണ്.ആറാം പെരുകാരൻ ജോൺ നിധീരിക്കലുമാണ്.അങ്ങനെ നായരും ഈഴവരും ക്രിസ്ത്യാനികളും ചേർന്ന് തിരുവിതാങ്കൂർ സർക്കാരിൻറെ ജോലി തിരുവിതാങ്കൂറുകാർക്ക് കൂടി കൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഒരു മെമ്മോറാണ്ടം ആണ് മലയാളി മെമ്മോറിയൽ.മലയാളി മെമ്മോറിയൽ സമർപ്പിച്ച കാലത്തെ ദിവാൻ ആയിരുന്ന രാമറാവു മാറി പുതിയ ദിവാനായി ശ്രീനിവാസറാവു വന്നപ്പോൾ മെമ്മോറിയലിലെ ആദ്യത്തെ ആറ് നായർ ഒപ്പുകാരെ ക്ഷണിച്ചു വരുത്തി അവർക്ക് സർക്കാർ ഉദ്യോഗങ്ങൾ കൊടുത്തു.അതോടെ മലയാളി മെമ്മോറിയൽ പ്രക്ഷോഭണവും അവസാനിച്ചു.ഒരു ഈഴവനോ ക്രിസ്ത്യാനിക്കോ അതുകൊണ്ട് ഒരു ഉദ്യോഗവും ലഭിച്ചില്ല.അന്ന് അക്കൂട്ടത്തിൽ ഉദ്യോഗം ലഭിച്ച ഒന്നാമത്തെ ആളാണ് കെ പി ശങ്കര മേനോൻ.അങ്ങനെയാണ് അയാൾ കോട്ടയം പേഷ്ക്കാർ ആയത്.

അന്ന് വൈക്കത്ത് തീണ്ടൽ പലകകൾ സ്ഥാപിച്ചിരുന്നു.’അയിത്ത ജാതിക്കാരുടെ പ്രവേശനം വിരോധിച്ചിരിക്കുന്നു’ എന്നെഴുതിയ പലകകൾ സ്ഥാപിച്ചിരുന്നു.1905 ലാണ് സ്ഥാപിച്ചത് അതിനു മുൻപും ആ വഴിയിലൂടെ അയിത്തജാതിക്കാർ സഞ്ചരിക്കുമായിരുന്നില്ല.1905 ൽ അയിത്തപ്പലക സ്ഥാപിച്ചത്.അന്നത്തെ കോട്ടയം പേഷ്കാർ ആയിരുന്ന കെ.പി.ശങ്കരമേനോൻ ആണ്.1903 ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു.രണ്ടു കൊല്ലം കഴിഞ്ഞു അയിത്ത പലക പ്രത്യക്ഷപ്പെട്ടു.അയിത്ത ജാതിക്കാരിൽ പ്രമുഖരായ ഈഴവരിൽ (ക്ഷേത്ര പ്രവേശന റിപ്പോർട്ടിൽ പുന്നശ്ശേരി നീലകണ്‌ഠ ശർമ്മ ഈഴവരെ വിശേഷിപ്പിച്ചത് ചണ്ടാല പ്രമുഖർ എന്നാണ്) സംഘടനാ ബോധം ഉണ്ടായതിൻറെ ഫലമായി ഈഴവരുടെ ഭാഗത്തുനിന്നും അയിത്തത്തിനെതിരായി എന്തെങ്കിലും നടപടി ഉണ്ടാകുമോ എന്ന് ഭയന്നായിരിക്കാം അയിത്ത പലക സ്ഥാപിക്കപ്പെട്ടത്.

അന്നിവിടെ ചോകാൻ വഴിയും പെലയൻ വഴിയും പ്രത്യേകം പ്രതേകം ഉണ്ടായിരുന്നു. ചോകാൻ വഴിയിലൂടെ പുലയന് സഞ്ചരിക്കാൻ പാടില്ല എന്നാൽ പെലയൻ വഴിയിലൂടെ ചൊകാന് സഞ്ചരിക്കാം.പക്ഷെ അങ്ങനെ ചെയ്താൽ ചോകാൻ അയിത്തപ്പെടുമായിരുന്നു. അങ്ങനെ ചോകാൻ പുലയനെക്കാൾ ഉന്നതൻ ആണെന്ന് വരുത്തി.സവർണ്ണന്റെ വഴിയുടെ സംരക്ഷണത്തിൽ അവനെക്കൂടി ഭാഗഭാക്കാക്കുക എന്നതായിരുന്നു ഇതിന്റെ ലക്‌ഷ്യം.വൈക്കം സത്യാഗ്രഹ കാലത്ത് അസംബ്ലിയിൽ അത് സംബന്ധിച്ച് പ്രമേയം ചർച്ചക്ക് വന്നപ്പോൾ സർക്കാർ ഭാഗത്ത് നിന്നും നിർദ്ദേശിച്ചത് വൈക്കം റോഡുകൾ ഗ്രാമ വീഥികൾ ആണ് എന്നാണ്.ഗ്രാമത്തിൽ ഉള്ളവർ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി സ്വകാര്യമായി നിർമ്മിച്ച റോഡ് എന്നാണ് അതുകൊണ്ട് അർത്ഥമാക്കിയിരുന്നത്.സവർണ്ണരുടെ വാസ സ്ഥലത്തെയാണ് അന്ന് ഗ്രാമം എന്ന് വിളിച്ചിരുന്നത്.വൈക്കം ഗ്രാമത്തിൽ 14 നമ്പൂതിരി ഇല്ലങ്ങൾ ഉണായിരുന്നു എന്നും മറ്റും പറയുന്നതിൻറെ അർത്ഥം അതാണ്.

എന്നാൽ അന്ന് വൈക്കത്തെ റോഡുകളുടെ ഇരു വശങ്ങളിലും നിന്നിരുന്ന ചോല വൃക്ഷങ്ങളിൽ അവ പി. ഡബ്ലിയു.ഡി. വകയാണ് എന്ന് കാണിക്കുന്ന അടയാളങ്ങൾ ഉണ്ടായിരുന്നു.സത്യാഗ്രഹ കാലത്ത് സർക്കാർ തന്നെ പ്രസ്തുത അടയാളങ്ങൾ നീക്കം ചെയ്യുകയുണ്ടായി.ആ വിവരം ഇ,വി.രാമസ്വാമി നായ്ക്കർ വൈക്കത്ത് വന്നു നടത്തിയ ആദ്യ പ്രസംഗത്തിൽ തന്നെ പറയുന്നുണ്ട്.

അയ്യങ്കാളി തെക്കൻ തിരുവിതാങ്കൂറിൽ സഞ്ചാര സ്വാതന്ത്ര്യം നേടി എടുത്തപ്പോൾ സർക്കാർ ചോകാൻ വഴിയും പെലയൻ വഴിയും തമ്മിൽ യോജിപ്പിച്ചു രാജ വീഥികളാക്കി.രാജാവിൻറെ എല്ലാ പ്രജകൾക്കും ഒരുപോലെ സഞ്ചരിക്കാവുന്ന നിരത്തുകൾ എന്നാണ് അതിൻറെ അർത്ഥം.വൈക്കത്തെ റോഡുകളും യഥാർത്ഥത്തിൽ രാജ വീഥികൾ ആയിരുന്നു.എന്നാൽ സർക്കാർ അവയെ ഗ്രാമ വീഥികൾ ആയി പ്രഖ്യാപിച്ചു സവര്ണരുടെതാക്കി.അവയെ നിർമ്മിച്ചതും സംരക്ഷിച്ചതും സർക്കാരാണ്.നിർമ്മിച്ചതിന് രേഖകൾ ഇല്ലെങ്കിലും സംരക്ഷിച്ചതിന് രേഖകൾ ഉണ്ടായിരുന്നു.അസംബ്ലിയിലെ ചർച്ചകൾക്കിടയിൽ അത് സർക്കാർ സമ്മതിച്ചതുമാണ്(കുമാരനാശാൻറെ നിയമ സഭ പ്രസംഗങ്ങൾ,കേരള കൗമുദി)

ഏതായാലും കെ പി ശങ്കര മേനോൻ അയിത്ത പലക സ്ഥാപിച്ചതിനു പിന്നിൽ മറ്റൊരു കഥയുണ്ട്.1891 ൽ സമർപ്പിക്കപ്പെട്ട മലയാളി മെമ്മോറിയലിൻറെ ഒന്നാം പേരുകരനായിരുന്നു ശങ്കര മേനോൻ.അതിലെ മൂന്നാം പെരുകാരൻ ഡോ.പൽപ്പു ആണ്.ആറാം പെരുകാരൻ ജോൺ നിധീരിക്കലുമാണ്.അങ്ങനെ നായരും ഈഴവരും ക്രിസ്ത്യാനികളും ചേർന്ന് തിരുവിതാങ്കൂർ സർക്കാരിൻറെ ജോലി തിരുവിതാങ്കൂറുകാർക്ക് കൂടി കൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഒരു മെമ്മോറാണ്ടം ആണ് മലയാളി മെമ്മോറിയൽ.

മലയാളി മെമ്മോറിയൽ സമർപ്പിച്ച കാലത്തെ ദിവാൻ ആയിരുന്ന രാമറാവു മാറി പുതിയ ദിവാനായി ശ്രീനിവാസറാവു വന്നപ്പോൾ മെമ്മോറിയലിലെ ആദ്യത്തെ ആറ് നായർ ഒപ്പുകാരെ ക്ഷണിച്ചു വരുത്തി അവർക്ക് സർക്കാർ ഉദ്യോഗങ്ങൾ കൊടുത്തു.അതോടെ മലയാളി മെമ്മോറിയൽ പ്രക്ഷോഭണവും അവസാനിച്ചു.ഒരു ഈഴവനോ ക്രിസ്ത്യാനിക്കോ അതുകൊണ്ട് ഒരു ഉദ്യോഗവും ലഭിച്ചില്ല.അന്ന് അക്കൂട്ടത്തിൽ ഉദ്യോഗം ലഭിച്ച ഒന്നാമത്തെ ആളാണ് കെ പി ശങ്കര മേനോൻ.അങ്ങനെയാണ് അയാൾ കോട്ടയം പേഷ്ക്കാർ ആയത്.

ഡോ.പൽപ്പു കൂടി ഒപ്പിട്ടു സമർപ്പിച്ച മെമ്മോറാണ്ടം മൂലമാണ് കെ പി.ശങ്കര മേനോൻ കോട്ടയം പേഷ്കാർ എന്ന നിലയിൽ വൈക്കത്തെ അധികാരി ആയത്.ആ അധികാരം ഉപയോഗിച്ചാണ് ഡോ.പൽപ്പുവിനും അദ്ദേഹത്തിൻറെ സമുദായക്കാർക്കും വൈക്കത്തെ നിരത്തുകളിൽക്കൂടി സഞ്ചരിക്കാൻ പാടില്ല എന്ന് ആദ്യമായി ബോർഡ് എഴുതി വെച്ചത്.ഡോ.പൽപ്പു അന്ന് പ്രസ്തുത മലയാളി മെമ്മോറിയലിൻറെ സമർപ്പണത്തിനായി മറ്റാരും കൊടുത്തതിൽ വലിയ തുകയായ 100 രൂപ അന്ന് സംഭാവന ചെയ്തയാളാണ്.എന്നിട്ടാണ് തിരുവന്തോരത്തെ നായന്മാർ അദ്ദേഹത്തെ ഊമ്പിച്ചത്.(നായരേ നമ്പിനാൻ അവൻ ഊമ്പിനാൻ എന്നൊരു ചൊല്ല് അതോടുകൂടിയാണ് തിരുവിതാംകൂറിൽ പ്രചുര പ്രചാരം നേടിയത്ബി. ഡി ജെ എസ് ഉം പറഞ്ഞു നടക്കുന്നവർക്ക് ഈ ചരിത്രമൊക്കെ ഓർമ്മ ഉണ്ടായിരിക്കുന്നത് നല്ലതാണ്).മേനോന് പകരം ഒരു റാവുവോ അയ്യരോ ആചാരിയോ ആയിരുന്നു കോട്ടയം പേഷ്കാർ എങ്കിൽ അത് സംഭവിക്കുമായിരുന്നില്ല എന്ന് അന്ന് വരെയുള്ള ചരിത്രം പറയുന്നു.കാരണം അവരായിരുന്നു അതിനു മുൻപ് വരെ ആസ്ഥാനം വഹിച്ചിരുന്നത്.1896 ൽ ഈഴവ മെമ്മോറിയൽ സമർപ്പിക്കാൻ ഡോ.പൽപ്പുവിനെ പ്രേരിപ്പിച്ചത് ഈ സംഭവവും കൂടിയാണ്.

dr.palppu

 

Comments

comments