Breaking News

ബ്യൂട്ടിപാർലറിൽ പോകാതെ സുന്ദരനും സുന്ദരിയുമായിരിക്കാൻ

 

dr.dhanya madhav

ഡോ. ധന്യ മാധവ് -BAMS

സുന്ദരനും സുന്ദരിയുമായിരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്?എന്നാൽ എല്ലാ ആഴ്ചയിലും ബ്യൂട്ടിപാർലർ പോകുന്നത് പോക്കറ്റ്‌ മണിയും,ബഡ്ജറ്റും തകിടം മറിക്കും,,, വീട്ടിൽ തന്നെ ചെയ്യാവുന്ന ചില സൗന്ദര്യ കൂട്ടുകൾ പരിചയപ്പെടാം

മുഖത്തെ രോമാവളർച്ച തടയുന്നതിന്

🍁പഞ്ചസാര 1 ടി സ്പൂണ്‍, തേൻ 2 ടി സ്പൂണ്‍,നാരങ്ങ നീര് കുറച്ചു എന്നിവ മിക്സ്‌ ചെയ്തു 10 മിനിറ്റ് മുഖത്ത് തേച്ചു പിടിപ്പിക്കുക ശേഷം കൈ കൊണ്ട് പതിയെ 10 മിനിറ്റ് ഉരക്കുക,അതിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം,ഒരു ദിവസം 3 നേരം 4 ആഴ്ച തുടർച്ചയായി ഉപയോഗിച്ചാൽ വ്യത്യാസം കാണാം

🍁 ഓട്സ് തേൻ എന്നിവ സമം ചേർത്ത് മിക്സിയിൽ അടിച്ചു എടുക്കുക,ഈ മിശ്രിതം മുഖത്ത് തേച്ചു പിടിപ്പിച്ചു 20 മിനിറ്റ് ശേഷം കൈ കൊണ്ട് പതിയെ മസാജ് ചെയ്യുക..ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം,ഒരു മാസം 3 നേരം ചെയ്യുക

ഡെഡ് സ്കിൻ ഒഴിവാക്കുന്നതിനു

🍁 പരിപ്പ് ഒരു പിടി,പാൽ/മിൽക് ക്രീം എന്നിവ അരച്ചെടുക്കുക,ഒരുപാട് അരഞ്ഞു പോകേണ്ട..ഇതേ മിശ്രിതം മുഖത്ത് 20-30 മിനിറ്റ് തേച്ചു പിടിപ്പിച്ചു തണുത്ത വെള്ളത്തിൽ കഴുകുക

🍁1 ടേബിൾ സ്പൂണ്‍ കോഫി പൌഡർ 2 ടേബിൾ സ്പൂണ്‍ തേൻ എന്നിവ നന്നായി മിക്സ് ചെയ്തു ബ്രഷ് ഉപയോഗിച്ച് മുകളിലേക് തേച്ചു പിടിപ്പിക്കുക,ഇത് 30 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയാം.കോഫിയുടെ rejenuvating power മുഖത്തിനു ഗുണം
ചെയ്യും

🍁ഓട്സ്,തൈര് എന്നിവ ആവശ്യത്തിനു എടുത്ത് മിക്സിയിൽ അടിച്ചെടുക്കുക,ഇ മിശ്രിതം dead skin ഒഴിവാക്കാൻ ഗുണം ചെയ്യും.

തയ്യാറാക്കിയ ഉടനെ തന്നെ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്, പുരട്ടിയതിനു 30 മിനിറ്റ് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

ANTI -AGEING ഫേസ് പായ്ക്ക്

🍁അൽപം മഞ്ഞപ്പൊടി 1 ടേബിൾ സ്പൂണ്‍ തൈര് എന്നിവ ചേർത്ത് തയ്യാറാക്കിയ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റ് ശേഷം കഴുകി കളയാം ഇത് മുഖത്തെ ചുളിവുകൾ കുറയ്ക്കും

🍁1 സ്പൂണ്‍ ടേബിൾ നാരങ്ങ നീര് ഒരു ടേബിൾ സ്പൂണ്‍ എന്നിവ ചേർത്ത് മുഖത്ത് പുരട്ടി 15 മിനിറ്റ് ശേഷം കഴുകി കളയാം,ഇത് സ്കിൻ ഫ്രഷ്‌ ആകും

🍁ആപ്പിൾ ചെറിയ കഷണങ്ങൾ ആക്കി നന്നായി അരച്ചെടുക്കുക,അതിൽ ഒരു സ്പൂണ്‍ മിൽക്ക്,തേൻ എന്നിവ ചേർക്കുക.

മുഖത്ത് തേച്ചു പിടിപ്പിച്ചു 15 മിനുട്ട് ശേഷം കഴുകി കളയാം

🍁മുട്ടയുടെ വെള്ള നന്നായിട്ട് വിപ്പെർ ഉപയോഗിച്ച് പതപ്പിച്ചു എടുത്ത് ഒരു ടേബിൾ സ്പൂണ്‍ ഒലിവ് ഓയിൽ,ഒരു ടേബിൾ സ്പൂണ്‍ നാരങ്ങ നീര് കൂടെ ചേർത്ത് മുഖത്ത് തേച്ചു പിടിപ്പിച്ച്‌ 20 മിനിറ്റ് കഴിഞ്ഞു കഴുകി കളയാം.മുട്ട മുഖത്തെ pores തുറന്നു സ്കിൻ tight ആയിട്ട് നില നിർത്താൻ സഹായിക്കും

🍁ഉരുള കിഴങ്ങ് കാരറ്റ് എന്നിവ സമം എടുത്തു മിക്സിയിൽ നല്ലത് പോലെ അരച്ചെടുത്ത് മുഖത്ത് ഇടുന്നത് മുഖത്തെ ചുളിവുകൾ കുറയ്ക്കും.. 10 മിനിറ്റ് ശേഷം കഴുകി കളയാം

🍁നല്ല പഴുത്ത ഏത്തപ്പഴം കൈകൊണ്ട് ഉടച്ചു മുഖത്ത് പുരട്ടുന്നത് dark spots,ചുളിവുകൾ എന്നിവ കുറയ്ക്കും

സാധാരണ ചർമത്തിന്

🍁മുൾതാനി മിട്ടി തക്കാളി നീര് ചേർത്ത് മുഖത്ത് പുരട്ടുന്നത് sun tan കുറയ്ക്കും ,മുഗത് പുരട്ടി 15 മിനിറ്റ് ശേഷം കഴുകി കളയാം

🍁മാമ്പഴം,തൈര് എന്നിവ ചേർത്ത് മിശ്രിതം അരച്ചെടുത്ത്,മുഖത്ത് തേച്ചു പിടിപ്പിക്കുന്നത് ഫ്രെഷ്നെസ് നല്കും 20 മിനിറ്റ് ശേഷം കഴുകി കളയാം

🍁പീച്,തക്കാളി,തേൻ എന്നിവ സമം ചേർത്ത് അരച്ചെടുത്ത പേസ്റ്റ് മുഖത്ത് പുരട്ടി 30 മിനിറ്റ് ശേഷം കഴുകി കളയാം,ഇതൊരു നാച്ചുറൽ ക്ലീന്സർ ആണ്

🍁ഓറഞ്ച് ന്റെ തൊലി നന്നായി അരച്ചെടുത്ത് ഒരു സ്പൂണ്‍ തൈര് ചേർത്ത് പേസ്റ്റ് ആക്കി മുഖത്ത് തേച്ചുപിടിപ്പിച്ച് 20 മിനിറ്റ് ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാം

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫേസ് പായ്ക്ക് വാഷ്‌ ചെയ്യുമ്പോൾ മൃദുവായ മസാജ് ആണ് വേണ്ടത്.

തുണി കൊണ്ട് ഒപ്പിയെടുത്തു കാറ്റ് കൊണ്ട് വേണം മുഖം ഉണക്കാൻ.

ഒരിക്കലും തുണി കൊണ്ട് അമർത്തി തുടക്കരുത്.

പായ്ക്ക് ഒരുപാട് ഉണങ്ങിപോകാനും ഇടവരരുത്.

പായ്ക്ക് ഇടുമ്പോൾ സംസാരിക്കുന്നത് ഒഴിവാക്കാം.

ഭക്ഷണത്തിൽ ധാരാളം fruits ഉൾപ്പെടുത്തുന്നതും,ധാരാളം വെള്ളം കുടിക്കുന്നതും ചർമത്തിനു നല്ലതാണ്.

 

Comments

comments