Breaking News

‘അത് അദ്ധ്യപകർ പുറത്തുനിന്ന് ആളെ വെച്ച് കൂലിക്ക് പണിയെടുപ്പിക്കുന്ന സ്‌കൂൾ ;ഞാനും ചെയ്തിട്ടുണ്ട്’:ശശികല ടീച്ചർ

sasikala

വല്ലപ്പുഴ സ്‌കൂളിൽ സ്ഥിരം അദ്ധ്യാപകർ പുറത്തുനിന്ന് കൂലിക്ക് ആളെവെച്ചു പണിയെടുപ്പിച്ചു ആഴ്ചയിൽ ഒരുമിച്ചു  ഹാജർ ഒപ്പിട്ട് ശമ്പളം വാങ്ങി വേറെ ജോലിക്കു പോകുന്നു.കേരളത്തിലെ ഒരു എയ്ഡഡ് സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശശികല ടീച്ചർ

‘ എന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞവരോട് ചോദിക്കണം. എനിക്കറിയില്ല. എനിക്ക് ഈ വിഷയങ്ങള്‍ അറിയില്ല. മാധ്യമങ്ങൾക്ക് വിവരം ചോര്‍ത്തിത്തന്നവര്‍ ആ സ്‌കൂളിന് അകത്ത് ഉള്ളവരാണല്ലോ. സ്‌കൂളിനെക്കുറിച്ചു വാർത്ത കൊടുക്കുന്നവർ 20 വര്‍ഷമായി ആ സ്‌കൂളില്‍ നടക്കുന്ന ചില കാര്യങ്ങള്‍കൂടി പുറത്തു കൊണ്ടുവരാന്‍ തയ്യാറാകണം.”

“ആ സ്‌കൂളില്‍ പ്രധാനാധ്യാപകന്റെ ചാര്‍ജുള്ള സലാം മാഷ് കുട്ടികളെ പഠിപ്പിച്ചിട്ടുണ്ടോയെന്നുകൂടി കുട്ടികളെക്കൊണ്ട് പറയിപ്പിക്കണം. ആഴ്ചയില്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാത്രമാണ് സലാം മാഷ് സ്‌കൂളില്‍ വരാറുള്ളു. ഇതിങ്ങനെ പതിവാക്കിയിട്ട് നാലു കൊല്ലമായി. സലാം മാഷ് നിയമിച്ച ഉബൈദുള്ള എന്നയാളാണ് കുട്ടികള്‍ക്ക് ക്ലാസ്സെടുക്കുന്നത്. ഉബൈദുള്ള സ്‌കൂളിലെ ആരുമല്ല.കൂലിക്ക് വന്ന് പഠിപ്പിക്കുകയാണ്. അറബി പഠിപ്പിക്കാനാണ് വെച്ചത്. പക്ഷെ പഠിപ്പിക്കുന്നത് മറ്റു വിഷയങ്ങളാണ്. ഞാനും എന്റെ രണ്ടു ക്ലാസ്സുകള്‍ ഉബൈദിനെ കൊണ്ട് എടുപ്പിക്കുന്നുണ്ട്. നവംബര്‍ ആറിന് ആ ഇഷ്യു ഉണ്ടായ ശേഷം ഞാന്‍ സ്‌കൂളിലെ ഡെപ്യൂട്ടി എച്ച് എമ്മിന്റെ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു.”

“രേഖാമൂലം ഞാന്‍ ഡെപ്യൂട്ടി എച്ച് എം ആയിരുന്നില്ല. സലാം മാഷ് വരാത്തപ്പോള്‍ അടുത്ത സീനിയര്‍ എന്ന നിലയില്‍ കാര്യങ്ങള്‍ ചെയ്തതാണ്. നവംബര്‍ ആറിനു ശേഷം ഞാനായിട്ട് തന്നെ അത് വേണ്ടെന്നുവെച്ചു. പിന്നേയും ഞാനത് ചെയ്താല്‍ ഏതെങ്കിലും വിഷയത്തില്‍ എന്നെ ഉള്‍പ്പെടുത്താന്‍ ചിലര്‍ക്ക് കഴിഞ്ഞേക്കും. അതുകൊണ്ട് ഒഴിവായതാണ്. ജൂണ്‍ 14 മുതല്‍ നവംബര്‍ 6 വരെ ഞാനാ ചുമതല ഭംഗിയായി ചെയ്തിരുന്നതാണ്. അധ്യാപകര്‍ സ്‌കൂളില്‍തന്നെ വരാതെ പകരം കൂലിക്ക് ആളെ വെച്ച് പഠിപ്പിക്കുന്ന രീതി ആ സ്‌കൂളില്‍ ഉണ്ട്.”

“ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയായ ഞാന്‍, ആ സ്‌കൂളില്‍ ലീഗ് ജില്ലാ നേതാവായ അധ്യാപകന്‍ സ്‌കൂളില്‍ വരാതെ പകരം ക്ലാസ്സെടുക്കാന്‍ ആളെവെച്ചത് പുറത്തു പറയാതിരുന്നത് ടീം സ്പിരിറ്റ് കൊണ്ടാണ്. ഏതായാലും ഞാന്‍ ക്ലാസ്സില്‍ കയറുന്നില്ലെന്ന് കണ്ടെത്തിയ മാധ്യമങ്ങൾ ഇക്കാര്യം കൂടി അന്വേഷിക്കണം”.

വല്ലപ്പുഴയേയും പഠിപ്പിക്കുന്ന സ്‌കൂളിനെതിനേയും പാക്കിസ്ഥാനോട് ഉപമിച്ച് പ്രസംഗിച്ചതിനെതിരെ കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ നാട്ടിലും സ്‌കൂളിലും പ്രതിഷേധം നടന്നിരുന്നു. വല്ലപ്പുഴയില്‍ ജനകീയ പ്രതികരണവേദി, ഡി വൈ എഫ് ഐ എന്നീ സംഘടനകള്‍ ശശികലക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

നവംബര്‍ 7 ന് കുട്ടികള്‍ ക്ലാസ്സ് ബഹിഷ്‌കരിച്ച് സമരം നടത്തുകയും വിവാദ പരാമര്‍ശത്തില്‍ മാപ്പു പറയാതെ സ്‌കൂളില്‍ കയറ്റില്ലെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ നിലപാടെടുക്കുകയും ചെയ്തതോടെയാണ് ശശികല ടീച്ചർ അന്ന് വിശദീകരണം നല്‍കാന്‍ തയ്യാറായത്.

Comments

comments