Breaking News

ഘടാഘടിതന്മാരായ ഉപദേശകരോടൊപ്പം മുഖ്യമന്ത്രിക്കൊരു ചരിത്രോപദേശകനും(യും) കൂടി ആവാം

pinarai-pillai

ഹരീഷ് കുമാർ .വി 

മുഖ്യമന്ത്രിക്ക് ഏഴ് ഉപദേശകരുണ്ട്. അഡ്‌വൈസേഴ്‌സ് റ്റു ഗവണ്‍മെന്റ് വി.എസ് അച്യുതാനന്ദന്‍ , സി.പി.നായര്‍ ,ലിസ്സിജേക്കബ്ബ് എന്നിവരാണ്. മൂന്നും ചില്ലറ പുള്ളികളല്ല. ഇവരുടെ ചെലവ് പ്രതിമാസം കോടികള്‍.

ഇതിനുപുറമേ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് രാഷ്ട്രാന്തരീയ ഫിഗറാണ്. സയന്റിഫിക് അഡൈ്വസറായി എം. സി. ദത്തനെയും നിയമിച്ചു.മാധ്യമ രംഗത്തെ അതികായകരായ ജോണ്‍ ബ്രിട്ടാസും പ്രഭാവര്‍മ്മയും സ്‌പെഷ്യല്‍ സെക്രട്ടറി പദവിയ്ക്കുള്ള ഉപദേകരാണ്.ഒരു ഉപദേശിയെ നാട്ടുകാർ നിർത്തി പൊരിച്ചതിനാൽ ആ ഉപദേശം മാത്രമാണ് ഇപ്പോൾ ലഭ്യമല്ലാത്തത്.നിയമോപദേശി ദാമോദരൻ വാക്കേലിന്റെ.

സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയായ അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി. സീനിയര്‍ ഐ.എസ്. ഉദ്യോഗസ്ഥനായ എം. ശിവശങ്കരനാണ് മുഖ്യമന്ത്രിയുടെ ‘ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി.’ ഇത്രയും ഘടാഘടിയന്മാരായ ഉപദേശകരും സെക്രട്ടറിമാരുള്ള മുഖ്യമന്ത്രിക്കും സ്വന്തമായി ബുദ്ധിയില്ലാഞ്ഞിട്ടോ എന്തോ പുറത്തറിയാത്ത വേറെയും ഉപദേശിമാർ ഉണ്ട് എന്തായാലും ഇത്രയും ഉപദേശിമാർക്ക് പണം ചിലവാക്കുന്ന സ്ഥിതിക്ക് ഒരു ചരിത്ര ഉപദേശിയെക്കൂടി വക്കുന്നത് അധികപ്പറ്റല്ല.

മുന്‍ ധനമന്ത്രിയും എംപിയും എംഎല്‍എയുമായ പി എസ് നടരാജ പിള്ളയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഏതോ ഒരു പിള്ള എന്ന പ്രസ്താവന വളരെയധികം വിവാദമായിരിക്കുകയാണ്. തിരു-കൊച്ചിയില്‍ പട്ടം താണുപിള്ളയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന നടരാജ പിള്ളയെ പിണറായി വിജയന് അറിയില്ലേയെന്ന ചോദ്യമാണ് ഉയരുന്നത്. ഭൂമിയുടെ അവകാശിയായ ഏതോ ഒരു പിള്ളയുടെ ഭൂമി ഏറ്റെടുത്തത് പഴങ്കഥയാണെന്ന് പറഞ്ഞ് ലോ അക്കാദമി ഭൂമി സംബന്ധിച്ച അന്വേഷണ ആവശ്യത്തെ പിണറായി പരിഹസിച്ചു തള്ളുകയായിരുന്നു.

natarajapilla

സോഷ്യലിസ്റ്റ് നേതാവും പിന്നീട് കോണ്‍ഗ്രസുകാരനുമായ നടരാജ പിള്ള 1962ല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് കമ്യൂണിസ്റ്റ് പിന്തുണയോടെ പിണറായിക്ക് അദ്ദേഹത്തെ അറിയില്ലേ എന്നാണ് ചോദ്യം ഉയരുന്നത്. ദിവാന്‍ ഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരെ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് അന്നത്തെ ദിവാനായിരുന്ന സി പി രാമസ്വാമി അയ്യര്‍ നടരാജ പിള്ളയുടെ ഹര്‍വിപുരം ബംഗ്ലാവും ഭൂമിയും കണ്ടുകെട്ടിയത്. ഇതേത്തുടര്‍ന്ന് ഇന്നത്തെ ലോ അക്കാദമിക്ക് മുന്നിലുള്ള ഓലപ്പുരയിലേക്ക് അദ്ദേഹം താമസം മാറ്റുകയായിരുന്നു.

തിരു-കൊച്ചിയില്‍ അദ്ദേഹം ധനമന്ത്രിയായിരിക്കെയാണ് ഭൂപരിഷ്‌കരണ നടപടികള്‍ ആരംഭിച്ചത്. ഭൂപരിഷ്‌കരണ കാലത്ത് പിടിച്ചെടുത്ത ഭൂമി മടക്കി നല്‍കാന്‍ പട്ടം താണുപിള്ള തയ്യാറായെങ്കിലും ഏറ്റെടുക്കാന്‍ പിള്ള തയ്യാറായില്ല. ഈ ഭൂമിയാണ് പിന്നീട് നാരായണന്‍ നായര്‍ക്ക് വിദ്യാഭ്യാസ ആവശ്യത്തിന് എന്ന പേരില്‍ സര്‍ക്കാര്‍ വിട്ടുകൊടുത്തതും പിന്നീട് കുടുംബ സ്വത്താക്കി മാറ്റിയതും.

മന്ത്രിയായിരുന്ന കാലത്ത് പോലും ഓലക്കുടിലില്‍ ജീവിച്ച നടരാജ പിള്ള ലളിത ജീവിതമായിരുന്നു നയിച്ചിരുന്നത്. ഇന്നത്തെ പേരൂര്‍ക്കടയുടെ വികസനത്തിന് അദ്ദേഹത്തിന്റെ പിതാവ് പ്രൊഫ. സുന്ദരം പിള്ള വഹിച്ച പങ്ക് വളരെ വലുതായിരുന്നു. വിദ്യാഭ്യാസം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ചെയ്തിരുന്ന പി എസ് നടരാജ പിള്ള പേരൂര്‍ക്കടയില്‍ ഒരു സ്‌കൂള്‍ തുടങ്ങിയിരുന്നു. പിന്നീട് പിഎസ് നടരാജപിള്ള മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നറിയപ്പെട്ട ഈ സ്‌കൂളും സ്ഥലവും പിള്ള സര്‍ക്കാരിന് വിട്ടുകൊടുത്തതാണ്. സമ്പന്നമായ ബാല്യ കൗമാരങ്ങള്‍ പിന്നിട്ട അദ്ദേഹം ദരിദ്രനായായിരുന്നു മരിച്ചത്.

മികച്ച പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായ പിള്ളയാണ് ഭൂപരിഷ്‌കരണത്തിനുള്ള ആദ്യ കരട് തയ്യാറാക്കിയത്. ഇടതു സര്‍ക്കാരിന്റെ ചരിത്രപരമായ മുന്നേറ്റമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂപരിഷ്‌കരണ നിയമത്തിന് തുടക്കമിട്ട നടരാജ പിള്ളയെയാണ് ഇപ്പോള്‍ പിണറായി ഏതോ ഒരു പിള്ളയെന്ന് തള്ളിപ്പറഞ്ഞിരിക്കുന്നത്. ഇത് ചരിത്രത്തെ നിഷേധിക്കലാണ്.

natarajapillai-son.jpg.image.784.410

അത് മാത്രമോ സർ സി പിയുടെ തീരുമാനങ്ങൾ തിരുത്താൻ ഈ സർക്കാരിന് കഴിയില്ല എന്ന് പറയുന്നതും ചരിത്ര ബോധം ഇല്ലാഞ്ഞിട്ടാണ്.സർ സി പി യുടെ തീരുമാനങ്ങൾക്കെതിരെയാണ് പുന്നപ്രയിലെയും വയലാറിലെയും സഖാക്കൾ വെടിയേറ്റ് വീണത്.എല്ലാം ശരിയാക്കാം എന്ന് പറഞ്ഞെങ്കിലും ഒന്നും ശരിയാകാൻ പോകുന്നില്ലെന്ന് ജനങ്ങൾക്ക് തന്നെ മനസിലായിട്ടുള്ള സ്ഥിതിക്ക് അഞ്ച് വർഷത്തേക്ക് ഇമ്മാതിരി പ്രസ്താവനകൾ എങ്കിലും ഒഴിവാക്കാൻ ഒരു ചരിത്ര ഉപദേശി ഉണ്ടായിരിക്കുന്നത് നല്ലതാണ്.

അതുപോലെ CPI യുടെ ശക്തി കൊണ്ടല്ല അധികാരത്തിൽ വരുന്ന തെന്നു പറയുന്നത് ഇ.പി.ജയരാജൻ മാത്രമല്ല.എല്ലാ സിപി എം കാരന്റെയും സ്ഥിരം ഡയലോഗ് ആണ്.അതും ചരിത്ര ബോധം ഇല്ലാഞ്ഞിട്ടാണ്. CPI ഇല്ലാതെ സിപിഎം നു കേരളത്ത്തിൽ ഒരിക്കൽ പോലും അധികാരത്തിൽ വരാൻ കഴിഞ്ഞിട്ടില്ല എന്നാൽ സി പി ഐ ഒറ്റക്ക കേരളം ഭരിച്ചിട്ടും ഉണ്ട്. ഇന്ന് സിപിഐ  കൂടി ചേർന്നുള്ള മുന്നണി ആയതു കൊണ്ടാണ് കുറച്ചു ദിവസമാണെങ്കിലും മന്ത്രിക്കസേരയിൽ ഇരിക്കാൻ കഴിഞ്ഞതു എന്ന് ചരിത്ര ബോധം ഉണ്ടെങ്കിൽ ഓരോ സി പി എം സഖാക്കൾക്കും മനസിലാകും.

57-ൽ,67-ൽ,80-ൽ 87 ൽ, 96 ൽ, 2006 ൽ, 2016ൽ എല്ലാം അധികാരത്തിൽ വന്നപ്പോൾ CPI ഉണ്ടായിരുന്നു.CPI ഇല്ലാതിരുന്ന 69 മുതൽ 80 വരെ സി പി എം സഖാക്കൾ വെറുതെ വെയിലു കൊണ്ടു നടക്കുകയായിരുന്നല്ലോ?CPI അധികാരത്തിലും ഉണ്ടായിരുന്നു.CP Iയുടെ ഭട്ടിണ്ഡാ കോൺഗ്രസ്സ് തീരുമാനമാണ് LDF ഉണ്ടാക്കാൻ തീരുമാനിച്ചതും അന്ന് CPl യുടെ മുഖ്യമന്ത്രി ആയിരുന്ന സPKV രാജി വച് മുന്നണി രൂപീകരിച്ചതുകൊണ്ടാണ് CPM ന് മുഖ്യമന്ത്രി സ്ഥാനവും അധികരവും ഉണ്ടായത് എന്ന് ഇപ്പോഴത്തെ അഭിനവ സഖാക്കളും പഴയതെല്ലാം മറന്നു തുടങ്ങിയ മൂത്ത സഖാക്കളെയും ഓർമ്മപ്പെടുത്താൻ ഏറ്റവും അടിയന്തിരമായി ഒരു ചരിത്ര ഉപദേശിയെ ആണ് ആദ്യം നിയമിക്കേണ്ടത്.സി പി ഐ ഇല്ലായിരുന്നെങ്കിൽ പശ്ചിമ ബംഗാളിലെ ഗതി ആയേനെ കേരളത്തിൽ.

Comments

comments