Breaking News

കേരളകൗമുദിയുടെ പേരിൽ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാജ വാർത്ത കൗമുദി നിയമ നടപടിക്ക് ഒരുങ്ങുന്നു

Cyber-Crime-Bill-Pakistan-Anusha-Rehman

രാഷ്ട്രീയപ്പാർട്ടികളുടെ സൈബർ ഗുണ്ടകൾ എതിർ വിഭാഗം നേതാക്കളെ വ്യക്തിഹത്യ ചെയ്യാൻ മാധ്യമങ്ങളുടെ പേരിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു.കേരളകൗമുദി ഓൺലൈനിന്റെ പേരിൽ സമൂഹ മാദ്ധ്യമങ്ങളിൽ അപകീർത്തികരമായ വ്യാജ വാർത്ത പ്രചരിക്കുന്നതായാണ് ശ്രദ്ധയിൽ പെട്ടിട്ടുള്ളത്. പ്രകൃതി വിരുദ്ധ പീഡനം: സി.പി.ഐ ലോയേഴ്സ് കൗൺസിൽ അംഗം സംശയത്തിന്റെ നിഴലിൽ&. എന്ന തലക്കെട്ടിലാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്. ഇങ്ങിനെയൊരു വാർത്ത കേരളകൗമുദി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല. വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേരളകൗമുദി നിയമ നടപടികൾ കൈക്കൊള്ളുമെന്ന് മാനേജിങ് എഡിറ്റർ അറിയിക്കുന്നു.

kerala kaumudi

Comments

comments