Breaking News

റിസപ്ഷനിസ്റ്റാക്കാൻ വിളിച്ചു വരുത്തി, ഒന്നരമാസം പുറംലോകം കാട്ടാതെ പീഡിപ്പിച്ചു; മുഖ്യപ്രതി ഒളിവിൽ

rape-girl

വീണ്ടും കൂട്ട ബലാത്സംഗം; പാലാരിവട്ടത്ത് രണ്ടു കുട്ടികളുടെ അമ്മയും 24 കാരിയുമായ ഇടുക്കി സ്വദേശിനിയെ ഒന്നരമസമായി ഫ്ലാറ്റിൽ പൂട്ടിയിട്ട് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി.മുഖ്യ പ്രതി ഉൾപ്പെടെ 10 പേർ ഒളിവിൽ 3 പ്രതികൾ  റിമാൻഡിൽ. 

ജോലി തേടി മെട്രോ നഗരമായ കൊച്ചിയിലെത്തിയ രണ്ട് കുട്ടികളുടെ അമ്മയായ യുവതി വന്നുപെട്ടത് കാമവെറിയൻമാരായ ഒരു പറ്റം ആളുകളുടെ ഇടയിൽ. പിന്നീട് അവർക്ക് സംഭവിച്ചതാകട്ടെ ഒരു സ്ത്രീ ഒരിക്കലും അവരുടെ ജീവിതത്തിൽ ഒരിക്കൽപോലും സംഭവിക്കരുതേയെന്ന് പ്രാർത്ഥിക്കുന്ന കൊടിയ ശാരീരിക, മാനസിക പീഡനങ്ങളും. കടുത്ത ഭീഷണികൾക്കും മർദ്ദനങ്ങൾക്കും വശംവദയായി ഇടുക്കി സ്വദേശിനിയായ യുവതിക്ക് ഒന്നര മാസക്കാലത്തിനിടയിൽ ഒരു ഡസനോളം പേർക്ക് മുന്നിൽ സ്വന്തം ശരീരം കാഴ്ചവയ്ക്കേണ്ടി വന്നു.

യുവതി പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നൽകിയിരിക്കുന്ന പരാതി ഇങ്ങനെ

2016 ഡിസംബറിൽ ആയിരുന്നു കൊച്ചിയിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് സ്ഥാപനമുടമയും പറവൂർ സ്വദേശിയായ ഷൈൻ യുവതിയെ ആദ്യം വിളിക്കുന്നത്. പാലാരിവട്ടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിൽ ആകർഷകമായ ശമ്പളവും യുവതിയ്ക്ക് ഉടമ ഓഫർ ചെയ്തു. തുടർന്ന്, സ്ഥാപനത്തിന് അവധി ദിവസമായ ഡിസംബർ നാലിന് ഞായറാഴ്ച യുവതിയോട് എറണാകുളം പാലാരിവട്ടത്തിന് സമീപമുള്ള ആലിൻചുവടിലെ ഫ്ളാറ്റിലെത്താൻ ഷൈൻ ആവശ്യപ്പെട്ടു.

ഷൈനിന്റെ ചതി മനസിലാകാതിരുന്ന യുവതി ഡിസംബർ നാലിന് തന്നെ ആലിൻചുവടിലെ അപ്പാർട്ട്മെന്റിൽ എത്തി. അവിടെ ആ സമയം കമ്പനിയുടമ ഷൈനും മറ്റൊരു സുഹൃത്തും മാത്രമാണ് ഉണ്ടായിരുന്നത്. ഫ്ളാറ്റിലെത്തിയ ഉടൻ യുവതിയുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോണും പേഴ്സും ഷൈൻ ബലമായി പിടിച്ചുവാങ്ങി. തനിക്ക് മുന്നിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിഞ്ഞ് രക്ഷപ്പെടാൻ അവസരം ലഭിക്കും മുമ്പ് ഷൈനും സുഹൃത്തും ചേർന്ന് രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ കീഴ്പ്പെടുത്തി. അപ്പാർട്ട്മെന്റിൽ വച്ച് ഇരുവരും ചേർന്ന് ഇരുപത്തിനാലുകാരിയായ യുവതിയെ പിച്ചിച്ചീന്തി.

ഇവിടെ വച്ച് തന്നെ യുവതിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും ഇരുവരും ചേർന്ന് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. തുടർന്ന് ആ ഫ്ളാറ്റിലെ ഒരു ഇരുട്ടു മുറിയിൽ പുറംലോകം കാണിക്കാതെ യുവതിയെ അടച്ചിട്ടു. അവിടുന്നങ്ങോട്ട് പീഡനദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് കാട്ടി ഭീഷണിപ്പെടുത്തി ഷൈൻ പലതവണ യുവതിയെ പീഡിപ്പിച്ചു. പിന്നീട് തന്റെ ഡ്രൈവറും സഹായിയുമായ ആദിഷ് , സുഹൃത്ത് കുമാർ തുടങ്ങി മറ്റുപലർക്കും ഷൈൻ യുവതിയെ കാഴ്ചവച്ചു. ഡിസംബർ നാല് മുതൽ ഇക്കഴിഞ്ഞ ജനുവരി 24 വരെ പതിമൂന്ന് പേർ വീട്ടമ്മയെ മാറി മാറി പീഡിപ്പിച്ചു. റിസപ്ഷനിസ്റ്റായി ജോലി നൽകാമെന്ന് അറിയിച്ച് വരാപ്പുഴയിലെ ഒരു ഹോട്ടലിലും യുവതിയെ എത്തിച്ചു പലർക്കും കാഴ്ചവച്ചു. വരാപ്പുഴക്കാരനായ ഹോട്ടലുടമ അബ്ദുൾ സമദിനും യുവതിയെ കാഴ്ചവെച്ചു.

രക്ഷപ്പെട്ടത് സ്പെയർ കീ ലഭിച്ചതിനാൽ

കഴിഞ്ഞ മാസം ജനുവരി 24ന് വീട്ടിൽ ഒറ്റയ്ക്കായ സമയത്താണ് യുവതി ഫ്ളാറ്റിൽ നിന്ന് രക്ഷപ്പെടുന്നത്. റൂമിന്റെ സ്പെയർ കീ അബദ്ധത്തിൽ ഷൈൻ വീട്ടിൽ മറന്നുവച്ച് പുറത്തുപോയ തക്കത്തിനാണ് യുവതി പുറത്തിറങ്ങിയത്. തുടർന്ന് എറണാകുളം നോർത്തിലുള്ള ബന്ധുവീട്ടിലേക്ക് രക്ഷപ്പെട്ടു. തൊട്ടടുത്ത ദിവസം തന്നെ യുവതി ബന്ധുക്കളോടൊപ്പം പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പറവൂർ സ്വദേശിയായ ഇവന്റ് മാനേജ്മെന്റ് ഉടമ ഷൈൻ, കുക്കു എന്ന വിളിപ്പേരുള്ളയാൾ, കുമാർ, കറുകകുറ്റി അച്ചായൻ എന്ന് വിളിപ്പേരുള്ളയാൾ, ജസ്റ്റിൻ, ദിലീപ്, രഞ്ജിത്ത്, ജോസ്, കിഷോർ, ജെയ്സൺ, സിബി എന്നിവരടക്കം 13 പേർ തന്നെ പീഡിപ്പിച്ചതായാണ് 25ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ പറയുന്നത്.

മുഖ്യപ്രതി ഷൈൻ ഉൾപ്പെടെ 10 പേർ ഒളിവിൽ മൂന്നു പേര് റിമാൻഡിൽ

കേസിൽ ഇതുവരെ മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്. കേസിലെ രണ്ടാം പ്രതിയും മുഖ്യപ്രതി ഷൈനിന്റെ ഡ്രൈവറുമായ നായരമ്പലം സ്വദേശി ആദിഷ് (24), മൂന്നാംപ്രതി എറണാകുളം വീക്ഷണം റോഡിൽ അർച്ചന അപ്പാർട്ട്മെന്റിൽ കുമാർ (51), വരാപ്പുഴയിലെ ലോഡ്ജ് ഉടമ അബ്ദുൾ സമദ് (45) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. മുഖ്യപ്രതി ഷൈൻ ഉൾപ്പെടെ പത്ത് പ്രതികൾ ഇനിയും കേസിൽ അറസ്റ്റിലാകാനുണ്ട്. ഇവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മുഖ്യപ്രതി ഷൈനിനെ പിടികൂടിയാൽ മാത്രമേ കേസിലെ മറ്റു പ്രതികളെക്കുറിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിക്കൂ. ഷൈൻ കേരളത്തിന് പുറത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഏറ്റവുമൊടുവിൽ ഇയാൾ ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ, ഷൈൻ ഉൾപ്പടെയുള്ള പ്രതികളുടെയെല്ലാം മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാക്കിയ നിലയിലാണ്. ഷൈൻ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായും വിവരമുണ്ട്.

എറണാകുളം സ്വദേശി ഗോപകുമാറിന്റെ ഉടമസ്ഥതയിലുള്ള ഫ്;ളാറ്റിലായിരുന്നു കഴിഞ്ഞ ഒരു വർഷമായി ഷൈൻ വാടകയ്ക്ക് താമസിച്ചിരുന്നത്. വീട്ടുവേലക്കാരിയെന്നും സഹോദരിയെന്നും ഒക്കെ മറ്റുള്ളവരെ വിശ്വസിപ്പിച്ചാണ് ഒന്നാംപ്രതി യുവതിയെ ഫ്ളാറ്റിൽ താമസിപ്പിച്ചിരുന്നത്. യുവതിയെ ഫ്ളാറ്റിൽ താമസിപ്പിച്ചത് സഹോദരിയാണെന്ന വ്യാജേനയാണെന്ന് അപ്പാർട്ട്മെന്റ് ഉടമയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Comments

comments