Breaking News

ലൈംഗിക കുറ്റവാളികളെ തലകീഴായി കെട്ടിനിര്‍ത്തി തോല് ഉരിയും വരെ അടിക്കണം: ഉമാ ഭാരതി

uma-Bharti

താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ലൈംഗിക കുറ്റവാളികള്‍ക്ക് നല്‍കിയത് കടുത്ത ശിക്ഷയായിരുന്നുവെന്ന് കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതി. ആഗ്രയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ബുലന്ദ്ഷര്‍ കൂട്ടബലാത്സംഗത്തെക്കുറിച്ച പരാമര്‍ശിക്കവെയൊണ് തന്റെ ഭരണകാലത്തെ സംഭവങ്ങള്‍ ഉമാഭാരതി വിവരിച്ചത്. ലൈംഗിക കുറ്റവാളികളെ തലകീഴായി കെട്ടിനിര്‍ത്തി തോല് ഉരിയുന്നതുവരെ അടിക്കണം കേന്ദ്രമന്ത്രി പറഞ്ഞു. അങ്ങനെ ഉണ്ടാകുന്ന മുറിവില്‍ മുളക്‌പൊടിയും ഉപ്പും പുരട്ടണം. എന്നാല്‍ മാത്രമേ അവര്‍ പാഠം പഠിക്കൂ.

ബുലന്ദ്ഷര്‍ കൂട്ടബലാത്സംഗക്കേസ് പരാമര്‍ശിക്കുമ്പോഴായിരുന്നു പരാമര്‍ശം. ക്രൂരമായ ശിക്ഷാരീതികളോട് വിയോജിച്ച പൊലീസുകാരോട് പൈശാചിക പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ ഇത്തരം ശിക്ഷ നേരിടണമെന്ന് താന്‍ പറഞ്ഞതായി ഉമാഭാരതി പറഞ്ഞു.

പീഡനക്കേസിലെ പ്രതികളുടെ തല രാവണന്റെ തല അരിഞ്ഞെടുത്തതുപോലെ അരിയണം. പീഡനക്കേസിലെ പ്രതിയെ ക്രൂരമായി പീഡിപ്പിക്കുന്നത് ഇരയായ പെണ്‍കുട്ടിയെ കാണിച്ചിട്ടുണ്ട്.എന്നും അവർ പറഞ്ഞു

അത്തരത്തിലുള്ള ശിക്ഷാ നടപടിക്കെതിരെ ഒരു പോലീസുകാരന്‍ അന്ന് രംഗത്ത് വന്നിരുന്നു. എന്നാല്‍, ഇത്തരം കുറ്റവാളികള്‍ക്ക് മനുഷ്യത്വത്തിന്റെ തരി പോലും അനുവദിച്ച് കൊടുക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടാണ് താന്‍ സ്വീകരിച്ചത് എന്നും ഉമാഭാരതി പറഞ്ഞു.

Comments

comments