Breaking News

ക്ലാസില്‍ മലയാളം സംസാരിച്ചതിന് അധ്യാപിക അഞ്ചാം ക്ലാസുകാരന്റെ പുറത്ത് ചാപ്പ കുറത്തി

SCHOOL-POSTER

സ്‌കൂളില്‍ മലയാളം സംസാരിച്ചതിന്റെപേരില്‍ അഞ്ചാംക്ലാസുകാരന്റെ പുറത്ത് അധ്യാപിക സ്റ്റിക്കര്‍ പതിച്ചു. കാളിയാര്‍ ജയ്‌റാണി ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂളിലാണ് സംഭവം. കഴിഞ്ഞദിവസം നടന്ന സംഭവത്തെക്കുറിച്ച് വീട്ടുകാര്‍ കാളിയാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ചില ക്ലാസുകളില്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ എന്നു നിബന്ധനയുണ്ട്. എന്നാല്‍, കഴിഞ്ഞദിവസം അഞ്ചാംക്ലാസ് വിദ്യാര്‍ഥി മലയാളം സംസാരിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ അധ്യാപിക ‘ഞാന്‍ മലയാളം സംസാരിച്ചു’ എന്നതരത്തില്‍ എഴുതിയ സ്റ്റിക്കര്‍ കുട്ടിയുടെ വസ്ത്രത്തിനു പുറമെ പിന്‍ചെയ്തു പിടിപ്പിക്കുകയായിരുന്നു.

ഇത്തരം ശിക്ഷാനടപടി ഇവിടെ സാധാരണമാണെന്ന് പറയപ്പെടുന്നു. ക്ലാസ് സമയത്ത് പതിക്കുന്ന ഇത്തരം സ്റ്റിക്കറ്റുകള്‍ വൈകീട്ട് സ്‌കൂളധികൃതര്‍തന്നെ അഴിച്ചുമാറ്റുകയാണു പതിവ്. എന്നാല്‍, ഈ കുട്ടിയുടെ പുറമേ പതിപ്പിച്ച സ്റ്റിക്കര്‍ അഴിച്ചുമാറ്റാന്‍ അധ്യാപിക മറന്നുപോയി. ഇതുമായാണ് വൈകീട്ട് കുട്ടി വീട്ടിലെത്തിയത്. ഇതുകണ്ടു കാര്യം തിരക്കിയ വീട്ടുകാരോട് കുട്ടി സംഭവം പറഞ്ഞു.

ഇതോടെ രക്ഷാകര്‍ത്താക്കള്‍ കാളിയാര്‍ പൊലീസില്‍ പരാതി നല്‍കി. പ്രശ്‌നം വിവാദമായതോടെ സ്‌കൂളധികൃതര്‍ മാപ്പുപറയാന്‍ തയ്യാറായി. ഇതോടെ വീട്ടുകാര്‍ പരാതി പിന്‍വലിച്ചു. എങ്കിലും പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്റ്റിക്കര്‍ പതിച്ച അധ്യാപികയില്‍നിന്നു വിശദീകരണം വാങ്ങിയതായി സ്‌കൂളധികൃതര്‍ പറഞ്ഞു. ഇതു പ്രശ്‌നമാക്കേണ്ട കാര്യമില്ലെന്നും ചില ക്ലാസ് പീരിയഡുകളില്‍ നടക്കുന്ന ഫണ്ണി ഗെയിം ആണിതെന്നും സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസിലിൻ പറയുന്നു.”അവര്‍ പറയുന്നു.

മാതൃഭാഷ സംസാരിക്കുന്ന വ ന്റെ മേൽ ചാപ്പ കുത്തുന്ന ശിക്ഷാസമ്പ്രദായം നില നിൽക്കുന്ന ലോകത്തിലെ ഏക സ്ഥലം കേരളമാണ്. സംസ്ഥാന ത്ത് വ്യാപകമായ തോതിൽ ഇംഗ്ലീഷ് മീഡിയം അൺ എയിഡഡ് സ്കൂളുകൾ സ്ഥാപിച്ച് ക്രൈസ്തവ മാനേജ്‌മെന്റുകൾ തീവെട്ടി ക്കൊള്ള തുടങ്ങിയതോടെ യാണ് മലയാള ഭാഷ യ്ക്ക് അയിത്തം വന്നു തുടങ്ങിയത്. നേരാം വണ്ണം ഇംഗ്ലീഷ് ഭാഷ ഇവിടെ പഠിപ്പിക്കുന്നില്ലെന്നത് വേറെ കാര്യം!

മലയാളം സംസാരിച്ചതിന്റെ പേരിൽ കുട്ടികളുടെ പുറത്ത് ചാപ്പ കുത്തിയ സ്കൂൾ സർക്കാർ പൂട്ടിക്കുന്ന തോടൊപ്പം സ്കൂൾ പ്രിൻസിപ്പലിനും അധ്യാപികയ്ക്കു മെതിരെ വധ ശ്രമത്തിന് കേസെടുക്കണം. ഭാഷയെ കൊല്ലാൻ ശ്രമിക്കുന്നത് മനുഷ്യനെ കൊല്ലുന്നതിന് തുല്യമാണ്. ഇങ്ങിനെയുള്ള കന്യാസ്ത്രിയും അവരുടെ ശിങ്കിടികളായ ആശാട്ടിമാരും ഈ സംസ്ഥാനത്ത് ജീവിച്ചിരിക്കാൻ യോഗ്യരല്ല. മലയാളം സംസാരിക്കുന്നത് ഫണ്ണി ഗെയിമാണെന്ന് പറയുന്ന ഈ പ്രിൻസിപ്പലിനെതിരയും നടപടി സ്വീകരിക്കണം.ന്യൂനപക്ഷം വിശ്വാസം എന്നെല്ലാം പറഞ്ഞു ഈ സ്ഥാപനത്തിന് വേണ്ടി വാദിക്കാൻ വരുന്നവനെ തെര ണ്ടി വാലിന് അടിക്കണം.

Comments

comments

Reendex

Must see news