Breaking News

“ആദിവാസിക്കോളനികളിൽ പാലാക്കാരുടെ ഛായ ഉള്ള കുട്ടികൾ ഉണ്ടെന്നും” പാസ്റ്റർ ഷിബു പീടിയേക്കൽ

shibu peediyekkal 3

വിനീത് സുകുമാരൻ 

ശ്രീ നാരായണ ഗുരുവിനെതിരെ നിന്ദ്യമായ പരാമർശങ്ങൾ നടത്തുകയും അത് വാർത്തയാകുകയും ചെയ്തപ്പോൾ ഫേസ് ബുക്ക് പേജ് ഡീ ആക്ടിവേറ്റ് ചെയ്ത പാസ്റ്റർ ഷിബു പീടിയേക്കൽ വീണ്ടു ഫേസ് ബുക്കിൽ ആക്ടിവ് ആയിട്ടുണ്ട് പുതിയ രൂപത്തിലും ഭാവത്തിലും. ഈ മഹാന് നാരായണ ഗുരുവിനോട് മാത്രമല്ല അലർജി ഉള്ളത്.ദളിതരെ അതിലേറെ പുച്ഛമാണ്.ഇദ്ദേഹത്തിന്റെ ടൈം ലൈനിൽ ഉള്ള ദളിത് വിരുദ്ധ കമന്റുകൾ നോക്കൂ .

നാരായണ ഗുരുവിനെ അധിക്ഷേപിച്ച വാർത്ത സംഘികൾക്ക് വേണ്ടി സൃഷ്ടിച്ചതായിക്കൂടെ എന്ന് ചില ദളിത് സുഹൃത്തുക്കൾ പ്രതികരിച്ചിരുന്നു അവരുടെ അറിവിലേക്കായി ചുവടെ ചേർക്കുന്ന സ്ക്രീൻ ഷോട്ടുകൾ പ്രസിദ്ധീകരിക്കുന്നു.ഞാൻ ഒരു ശ്രീനാരായണീയൻ ആയതുകൊണ്ട് ശ്രീനാരായണ ഗുരുവിനെ കുറിച്ചെഴുതിയതിനു പ്രതികരിച്ചു എന്നെ ഉള്ളൂ.കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന് മേൽ കാർക്കിച്ചു തുപ്പുന്ന  ഇജ്ജാതി സാധനങ്ങളെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യുക എന്നത് ഓരോ കേരളീയന്റേയും കടമയാണ്.

paster

ദളിതരോട് അദ്ദേഹത്തിന് ഭയങ്കര സ്നേഹം ആണ് പുള്ളിക്ക്.. മൃഗങ്ങളോടും അത് പോലെ തന്നെ. അതുകൊണ്ടു തന്നെ അദ്ദേഹം ദളിത് ക്രൈസ്തവരെ പൂച്ച എന്ന് ബഹുമാനത്തോടെ അഭിസംബോധന ചെയ്യാറുണ്ട്.

ഇദ്ദേഹത്തിന്റെ സഭയിലെ ദളിത്ക്രിസ്ത്യൻസ്ത്രീകൾക്കു ഏലി, നീലി, കറുമ്പി, തുടങ്ങിയ പേരുകൾ ഇടുന്നതാണ് പുള്ളിക്ക് ഇഷ്ടം എന്ന് മറ്റു ദളിത് പാസ്റ്റർമാരായ വിശ്വാസികളും രക്ഷിക്കപ്പെട്ട കൂട്ടം തെറ്റിപ്പോയ കുഞ്ഞാടുകളും സാക്ഷ്യപ്പെടുത്തുന്നു.

ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിൽ അംഗമായ ഇദ്ദേഹം അവിടെ കൊണ്ടുപോയി ഛർദ്ദിച്ചു വെക്കുന്ന ബൈബിൾ വചനങ്ങളോടും കമന്റുകളോടും പ്രതികരിക്കുന്നത് ശ്രദ്ധിച്ചാൽ തന്നെ ഇയാളുടെ ബോധ നിലവാരവും അന്യമതസ്ഥരായ (ഇവരുടെ ഭാഷയിൽ പറഞ്ഞാൽ വിജാതീയരായ) ആളുകളോടുള്ള സമീപനവും വ്യക്തം.

ഒരു ജാതി ഒരു മതം ഒരു ദൈവം എന്നൊക്കെ പറഞ്ഞ നാരയണ ഗുരുവിനോളം വലിയ വിഡ്ഢി ഈ കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും അയാൾക്ക് കിട്ടേണ്ടത് കിട്ടി എന്നും,സ്വന്തം അനുയായികൾ തന്നെ അയാളെ തേങ്ങക്ക് ഇടിച്ചു കൊന്നു എന്നുമെല്ലാമുള്ള ഈ വിവര ദോഷിയുടെ പ്രസ്താവനകൾ നേരത്തെ വിവാദമായിരുന്നു.

paster4

ഈ സ്ക്രീൻ ഷോട്ടിലെ ഏറ്റവും മുകളിലത്തെ കമന്റും ഈ മഹന്റെതാണ്.ഇതിൽ ഇദ്ദേഹം കേരള ചരിത്രത്തിന് ഒരു ദളിത് ഭാഷ്യം എന്ന കമന്റിട്ടുകൊണ്ട് കാർക്കിച്ചു തുപ്പുന്നത് സംഘികൾക്ക് നേരെയല്ല നാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും എല്ലാം നവോത്ഥാന പാരമ്പര്യത്തിന് നേരെയാണെന്ന് തിരിച്ചറിയുക.

ഈ വാർത്തയുടെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ശേഷമാണു ഞങ്ങൾ വാർത്ത കൊടുത്തത്.സ്വയം രക്ഷപെടാൻ ന്യായീകരണങ്ങൾ നിരത്തിയാലും ഇതെല്ലം സയന്റിഫിക്ക് എവിഡൻസുകൾ അല്ലെ ?ദളിതന്മാരെ പറഞ്ഞാൽ ആരും ചോദിക്കില്ല എന്ന് കരുതി അതുപോലെയാണ് നാരായണ ഗുരു എന്ന് കരുതിയോ ?ഞാൻ എന്റെ പേര് വച്ചാണ് വാർത്ത ചെയ്തിരുന്നത്.അതിനു പിന്നിൽ ഒരു ആർ എസ് എസ് ഉം ഇല്ല.എനിക്കതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഉണ്ട്.ഇത്തരത്തിലുള്ള മനോഗതിക്കാരുടെ തനി നിറം പുറത്തു കൊണ്ട് വരുക എന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ.അതിൽ പുതിയ മതേതര നാടകം ആടേണ്ട.

shibu peediyekkal 5

പണിയെടുക്കാതെ അന്നം കഴിക്കാൻ വേദപുസ്തക തൊഴിലാളിയാവുകയാണ് ഉത്തമ മാർഗ്ഗം എന്ന് തിരിച്ചറിഞ്ഞവർ അത് തുടരുക.അല്ലാതെ കേരളത്തിലെ നവോത്ഥാന നായകർക്ക് നേരെ പിത്രുശൂന്യത വിളിച്ചോതുന്ന പ്രസ്താവനകൾ നടത്തുന്നത് ബൈബിളിലെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഉത്ഭവ ദോഷംകൊണ്ടാണ്.

Comments

comments