Smiley face
Published On: Mon, Feb 13th, 2017

കൂണുകൾപോലെ മുളച്ചുവരുന്ന ജിമ്നേഷ്യങ്ങളും സ്റ്റിറോയിഡ്‌ ദുരുപയോഗവും | Gymnastics and stiroids abuse

jimnastic

മൻസൂർ കുഞ്ചിറയിൽ

പട്ടണങ്ങളിലും ഗ്രാമങ്ങളിലും കൂണുകൾപോലെ മുളച്ചുവരുന്ന ജിമ്നേഷ്യങ്ങൾ പുതുതലമുറയുടെ ആരോഗ്യ ശരീരസൗന്തര്യ തൽപ്പരതക്ക്‌ സാക്ഷ്യം വഹിക്കുന്നു !! അടുത്തിടെ ഒരു മലയാളിയായ ചെറുപ്പക്കാരന്റെ മരണത്തിൽ കലാശിച്ച സ്റ്റിറോയിഡ്‌ ദുരുപയോഗ വാർത്ത ചർച്ചയായിരുന്നു !!

എന്താണ്‌ സ്റ്റിറോയിഡ്‌

ബോഡിബിൾഡിങ്ങുമായുള്ള അതിന്റെ ബന്ധം,ചരിത്രം തുടങ്ങിയകാര്യങ്ങളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം !എന്താണ്‌ സ്റ്റിറോയിഡുകൾസ്റ്റിറോയിഡുകൾ ഓർഗ്ഗാനിക്‌ കോമ്പൗണ്ടുകളാണ്‌ ! ശരീരം ഉൽപാദിപ്പിക്കുന്ന പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റെറോൺ, സ്ത്രീ ഹോർമോണായ estrogen, ഇൻസുലിൻ സെക്സ്‌ ഹോർമോൺസ്‌ തുടങ്ങൈയവയെല്ലാം ഓർഗ്ഗാനിക്‌ സ്റ്റിറോയിഡുകൾക്ക്‌ ഉദാഹരണമായി പറയാം.

അനബോളിക്‌ സ്റ്റിറോയിഡ്‌

ഒർഗാനിക്‌ സ്റ്റിറോയിഡുകളെ പോലെ പ്രവർത്തിക്കുന്ന synthetic ഹോർമോണുകളാണ്‌ അനബോളിക്ക്‌ സ്റ്റിറോയിഡുകൾ ! ഇവയാണ്‌ മേൽപ്പറഞ്ഞവിധം ദുരുപയോഗം ചെയ്യപ്പെടുന്നത്‌ !

എന്തുകൊണ്ട്‌ യുവാക്കൾ സ്റ്റിറോയിഡ്‌ അബ്യൂസിലേക്ക്‌ എത്തിച്ചേരുന്നു ..

പതിവായി ബോഡി ബിൽഡിംഗ്‌ വർക്കൗട്ടുകളിൽ മുഴുകുന്നവരിൽ കുറേപ്പേർക്കെങ്കിലും അതൊരുതരം അഡിക്ഷനായി മാറുന്നു ! സ്വന്തം പേശികളുടെ വലുപ്പത്തിലും വളർച്ചയിലും അവർ സദാ വ്യാകുലരും ജാഗരൂകരുമായിരിക്കും !! എന്നാൽ സാദാരണ ഭക്ഷണരീതിയുടെ പിൻബലത്തിൽ പേശീവളർച്ചക്ക്‌ കാര്യമായ പുരോഗതി ഉണ്ടായിരിക്കില്ല ! ചിലമാസങ്ങൾ കൊണ്ട്‌ ഇത്‌ തിരിച്ചറിയുന്ന ഇവർ പ്രോട്ടീൻ സപ്ലിമെന്റുകളിലേക്കും പ്രീ പോസ്റ്റ്‌ വർക്കൗട്ട്‌ എൻഹാൻസറുകളിലേക്ക്‌ എത്തിച്ചേരും !പ്രോട്ടീൻ സപ്ലിമെന്റുകളും പ്രീ പോസ്റ്റ്‌ വർക്കൗട്ട്‌ എൻഹാൻസറുകളും എന്തൊക്കെയെന്ന് പരിശോധിക്കാം..

പ്രോട്ടീൻ സപ്ലിമെന്റ്സ്‌

പല ബ്രാന്റുകളിൽ ലഭിക്കുന്ന പ്രോട്ടീൻ സപ്ലിമെന്റുകളെല്ലാം അടിസ്ഥാനപരമായി എഗ്ഗ്‌ സോയാ മിൽക്‌ പ്രൊട്ടീൻ എക്സ്‌ട്രാറ്റുകളാണ്‌ .ഇവയിൽ ജനകീയവും മികച്ചതും എന്ന് പറയപ്പെടുന്നത്‌ മിൽക്‌ പ്രോട്ടീൻ എക്സ്‌ട്രാക്റ്റായ വെപ്രൊട്ടീനാണ്‌ ! തൈരിൽ നിന്നും ചീസ്‌ ഉണ്ടാക്കുമ്പോൾ വേർതിരിയുന്ന വേ വാട്ടർ എന്ന അമിനോ ആസിഡ്‌ സംബുഷ്ട ലായനി പ്രോസസ്‌ ചെയ്ത്‌ ലഭിക്കുന്നതാണ്‌ വെ പ്രോട്ടീൻ കോൺസന്റ്രേറ്റ്‌ധർമ്മംവർക്കൗട്ടിനുശേഷം പേശികൾക്ക്‌ ആവശ്യമായ പ്രോട്ടീൻ കണ്ടന്റുകൾ എളുപ്പത്തിൽ ആകിരണം ചെയ്യാവുന്ന അവസ്തയിൽ ലഭ്യമാക്കുന്നു.

സൈഡെഫക്റ്റ്‌ : ലിവർ , കിഡ്ണി സംബന്ധമായ തകരാറുകളുള്ളവർ അമിതമായ പ്രോട്ടീൻ കഴിക്കുന്നത്‌ അപകടകരമാണ്‌ ! നമ്മുടെ ഈ അവയവങ്ങൾ ചിലപ്പോൾ കാര്യക്ഷമമായായിരിക്കില്ല പ്രവർത്തിക്കുന്നത്‌, നാമതേക്കുറിച്ച്‌ ബോധവാന്മാരുമായിരിക്കില്ല !

പ്രീ വർക്കൗട്ട്‌ സപ്ലിമെന്റുകൾ

വർക്കൗട്ടിന്‌ കൂടുതൽ ഊർജ്ജവും ആർജ്ജവവും ലഭിക്കാൻ മുൻക്കൂട്ടി കഴിക്കുന്ന സപ്ലിമെന്റുകളാണിവക്രിയാറ്റിൻ മോണോഹൈഡ്രേറ്റാണ്‌ ഇവയിൽ ഏറ്റവും ജനകീയവും ഗുണകരവുംക്രിയാറ്റിൻ ശരീരത്തിൽ തന്നെ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഒരു മൂലകമാണ്‌ പേശീ ചലനങ്ങൾക്ക്‌ ഊർജ്ജം നൽകുക എന്നതാണ്‌ ഈ മൂലകത്തിന്റെ കടമ ! നോൺ വെജിറ്റേറിയൻ ഭക്ഷണപ്ഥാർത്തങ്ങളാണ്‌ ഇതിന്റെ സ്വാഭാവിക സ്ത്രോതസ്‌ . കൂടുതൽ ക്രിയാറ്റിൻ supliments വഴി ലഭിച്ചാൽ സ്വാഭാവികമായും വർക്കൗട്ട്‌ സമയത്ത്‌ പേശികൾക്ക്‌ കൂടുതൽ ശേഷിയും ദൃഡതയും പ്രകടമാവും !

സൈഡെഫക്റ്റ്‌

ക്രിയാറ്റിന്റെ ആതിക്ക്യം പേശികളിലേക്ക്‌ വാട്ടർ കണ്ടന്റ്‌ കേന്ത്രീകരിക്കുന്നതിനും തന്മൂലം നിർജ്ജലീകരണത്തിനും കിഡ്ണികൾക്ക്‌ ആയാസമുണ്ടാകുവാനും കാരണമാകുന്നു. നന്നായി ജലപാനം ചെയ്യുകയാണ്‌ പ്രതിവിധി.അല്ലാത്തപക്ഷം കിഡ്ണി സ്റ്റോണോ മറ്റു പ്രശ്നങ്ങളോ ഉണ്ടായേക്കാം.

പോസ്റ്റു വർക്കൗട്ട്‌ സപ്ലിമെന്റ്സ്‌

വ്യായാമശേഷം പേശികളുടെ മെച്ചപ്പെട്ട റിക്കവറിക്കായി നൽകുന്ന സപ്ലിമെന്റുകളാണിവ ! ഗ്ലൂട്ടാമിൻ ഉദാഹരണമായെടുക്കാം. ചിലരിൽ ദഹന വായു സംബന്ധ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നുവരാം. ഇതൊന്നും കൂടാതെ തടിയും തൂക്കവും കൂടാൻ മാസ്‌ വെയിറ്റ്‌ ഗെയിനറുകളും കുറയാൻ ബേർണർ സപ്ലിമെന്റുകളും കോൺസണ്ട്രേഷൻ കൂടാൻ കാഫീൻബേസ്‌ സപ്ലിമെന്റുകളും അമിനോ ആസിഡ്‌ മൾട്ടി വൈറ്റമിൻസ്‌ തുടങ്ങി എണ്ണിയാലൊതുങ്ങാത്ത അനേകം ഉൽപ്പന്നങ്ങൾ വിവിത കംബനികളുടേതായുണ്ട്‌ ! അവയിലേക്കിറങ്ങിയാൽ ഇപ്പോഴൊന്നും തിരിച്ചുകയറാൻ പറ്റില്ല . ആതുകൊണ്ട്‌ നമുക്ക്‌ സ്റ്റിറോയിഡുകളിലേക്ക്‌ തിരിച്ചുവരാം.

നാചുറൽ ഡയറ്റിൽ പോകുന്ന ഒരു വ്യക്തി മേൽപ്പറഞ്ഞ സപ്ലിമെന്റുകൾ ഉപയോഗിച്ച്‌ തുടങ്ങിയാൽ മസിൽ ഗ്രോത്തിലും അപ്പിയറൻസിലും ഒരു 15-20 % പുരോഗതി കൈവരിക്കാം (genetics ബേസിൽ ചിലരിൽ അൽപ്പം വ്യത്യസ്തമായിരിക്കും) എന്നാൽ ഈ പതിനഞ്ച്‌ ഇരുപത്‌ ശതമാനം പുരോഗതിയിൽ ബോഡീബിൽഡിംഗ്‌ ആസക്തനായ വ്യക്തി സാറ്റിസ്ഫൈടാവില്ല !ഈ അൺസാറ്റിസ്ഫൈഡ്‌ ബോഡി കോൺഷ്യസ്നെസ്‌ മാനസികാവസ്ഥയാണ്‌ സ്റ്റിറോയിഡ്‌ ഉപയോകത്തിലേക്ക്‌ ഒരു വ്യക്തിയെ കൊണ്ടുചെന്നെത്തിക്കുന്നത്‌ !അറിവില്ലായ്മയും മറ്റ്‌ അത്‌ലറ്റുകളുടെ പ്രോൽസാഹനവും ഡ്രഗ്‌ അബ്യൂസിന്‌ കാരണമാകാം !

എഗൈൻ റ്റു അനബോളിക്‌ റോയിഡ്സ്‌ !

വൈദ്യശാസ്ത്ര ഉപയോഗങ്ങൾക്കാണ്‌ യദാർത്തത്തിൽ സിന്തെറ്റിക്‌ സ്റ്റിറോയിഡുകൾ കണ്ടുപിടിച്ചത്‌ ! ശേഷി നശിച്ച അവയവങ്ങളെ വൈദ്യശാസ്ത്രത്തിൽ സ്റ്റിറോയിടുകളുടെ ഉപയോഗത്തിലൂടെ മെച്ചപ്പെടുത്തിയെടുക്കാം ! അൽഭുതശക്തിയുള്ള മരുന്നാണ്‌ യദാർത്ഥത്തിൽ സ്റ്റിറോയിഡ്‌ ! നിസ്സാര ത്വക്ക്‌ രോഗങ്ങൾ മുതൽ ആന്തരികാവയവങ്ങൾക്ക്‌ ബാധിക്കുന്ന മാരക അണുബാധകൾവരെ സ്റ്റിറോയിടുകൾ ഗുണപ്പെടിത്തും ! ശരീരത്തിന്റെ ശേഷി പലമടങ്ങ്‌ വർദ്ധിപ്പിച്ചാണ്‌ സ്റ്റിറോയിടുകൾ ഈ അൽഭുതം കാണിക്കുന്നത്‌ !

ഒരു മുപ്പത്‌ വർഷം മുൻപുവരെ പ്രൊഫഷണൽ അത്ലറ്റുകൾ മാത്രമായിരുന്നു സ്റ്റിറോയിടുകളുടെ ഉപഭോക്താക്കൾ! എന്നാൽ ഇന്നത്‌ മാറി കോളേജ്‌ വിദ്ധ്യാർത്തികളും ചെറുപ്പക്കാരും സ്റ്റിറോയിഡ്‌ ഉപഭോക്താക്കളായിമാറിയിരിക്കുന്നു !

പ്രധാനമായും ഉപയോഗിച്ച്‌ വരുന്ന സ്റ്റിറോയിഡുകളേതൊക്കെയെന്ന് മനസ്സിലാക്കാം

1. anadrol
2. Oxandrin
3. Dianabol
4. Winstrol
5. Deca durabolin
6. Anavar
etc
ഇവയെല്ലാം ടെസ്റ്റോസ്റ്റെറോണിന്റെ റെപ്ലിക്കകൾ തന്നെയാണ്‌. ഉപയോഗ രീതിയിലും നിർമ്മാണ പ്രക്രിയയിലുമായിരിക്കും മാറ്റങ്ങളുണ്ടാവുക ! ഇവയുടെ ഗുണങ്ങളും സമാനമായിരിക്കും. അനഡ്രോളും ഡൈയനബോളും അനവറും ക്യാപ്സ്യൂളുകളായാണ്‌ സാദാരണ ഉപയോഗിക്കുക, ഇതേസമയം ഡെക്ക ഡ്യൂറബോളിൻ പോലുള്ളവ പൊതുവെ ഇഞ്ചക്റ്റ്‌ ചെയ്യുകയാണ്‌ പതിവ്‌ !!

വ്യത്യസ്ത കംബനികളുടേതായി ഒട്ടനവതി പേരുകളിൽ ഇവയെല്ലാം ലഭ്യമാണ്‌ !
എന്നിരിക്കയുമടിസ്ഥാനപരമായി സ്റ്റിറോയിടുകളെല്ലാം പുരുഷ സെക്സ്‌ ഹോർമോണായ ടെസ്റ്റോസ്റ്റെറോണിന്റെ റെപ്ലിക്കകളാണ്‌ ! ഗ്രോത്ത്‌ ഹോർമോണെന്നും പറയും
ഇൻസുലിൻ ഇഞ്ചക്ഷൻപേശികളിലെ ഗ്ലൈക്കൊജൻ കണ്ടന്റ്‌ അതിവേകം റീസ്റ്റോർ ചെയ്ത്‌ മസ്സിൽഗ്രോത്തിനെ സ്റ്റിമുലേറ്റ്‌ ചെയ്യാൻ അത്‌ലറ്റുകൾ ഇൻസുലിൻ ഇഞ്ചക്ഷൻ ചെയ്യാറുണ്ട്‌ ! ശരീരത്തിലെ കൊഴുപ്പ്‌ നിർമാർജ്ജനം ചെയ്യാനും ഇൻസുലിൻ റെഗുലേഷൻ സഹായിക്കുന്നു

സൈഡെഫക്റ്റ്‌ 

ഇൻസുലിൻ കുത്തിവച്ച്‌ കയറ്റുമ്പോൾ ശരീരത്തിലെ സ്വാഭാവിക ഇൻസുലിൻ ഉൽപാദനം താളം തെറ്റുകയും സമീപഭാവിയിൽ തന്നെ ഡയബറ്റിക്‌ ആകുവാനും അമിതമായ സാദ്യത !

വാട്ടർ ഡ്രൈനെർ ഡ്രഗ്സ്‌

ശരീരത്തിലെ ജലാംശം പുറംതള്ളി മസിലുകളും ഞരംബുകളും തുറിച്ചുനിൽക്കാൻ ഡീഹൈഡ്രേഷൻ ഡ്രഗ്ഗുകൾ പ്രോഫഷനലുകൾ ഉപ്ഖ്യോഗിക്കാറുണ്ട്‌ ! ഇവയും മാരക ശാരീരികപ്രശ്നങ്ങൾക്ക്‌ കാരണമാകുന്നവയാണ്‌ഡെക്ക ഡ്യൂറബോളിൻ.ഏറ്റവും ജനകീയമായ സ്റ്റിറോയിഡെന്ന ബഹുമതിയുള്ള ടെസ്റ്റോസ്റ്റിറോൺ സപ്ലിമന്റ്‌ !ഒറ്റക്കും മറ്റു മരുന്നുകളുമായി യോജിപ്പിച്ചും ഉപയോഗിക്കപ്പെടുന്നു ! മസിൽ റിക്കവറി പതിന്മടങ്ങ്‌ വേഗതയിലാക്കുന്നു ! സ്റ്റാമിനയും കോൺസണ്ട്രേഷനും വർദ്ധിക്കുന്നു !
ക്യാപ്സ്യൂളായും ലഭിക്കും പക്ഷേ ഇഞ്ചക്ഷനാണ്‌ പ്രചാരം !

അർണോൾഡ്‌ ഷുവാസ്നഗറിന്റെ പ്രിയപ്പെട്ട സ്റ്റിറോയിടെന്ന ബഹുമതിയും ഡെക്കയ്ക്കുണ്ട്‌ !ഓറൽ സ്റ്റിറോയിഡുകളേക്കാൾ പ്രചാരം ഇഞ്ചക്ഷനാണ്‌ കാരണം ഓറൽ സ്റ്റിറോയിടുകൾ ആമാശയ പ്രസ്നങ്ങളും ഇഞ്ചക്ഷനെ അപേക്ഷിച്ച്‌ അൽപ്പം സ്ലോ എഫക്റ്റും നൽകുന്നവയാണ്‌.

ടെക്ക സൈഡെഫക്റ്റ്സ്‌

ഉയർന്ന രക്തസമ്മർദ്ധം,ക്രമാതീതമായ വിശപ്പ്‌, ഉറക്കക്കുറവ്‌ ഹോർമോൺ വ്യതിയാനം മൂലമുള്ള മുടികൊഴിച്ചിൽ, ഹൃദ്രോക സാധ്യത, കിഡ്ണി ഫെയില്യർ, ലിവർ സിറോസിസ്‌, ലിവർ ക്യാൻസർ, സ്ട്രോക്ക്‌എന്നിവക്കും സാധ്യത.

മേൽ പറഞ്ഞ ആരോഗ്ഗ്യ പ്രശ്നങ്ങൾ എല്ലാ സ്റ്റിറോയിഡുകൾക്കും പൊതുവായുള്ളതാണ്‌ !
അതുകൂടാതെ,ബബിൾ ഗട്ട്‌ സിൻഡ്രം (കുടം പോലെ വീർത്ത വയർ)കുടലുകളുടെ വളർച്ചയാണ്‌ കാരണം !സ്റ്റിറോയിഡുകൾ വളർച്ചാ ഹോർമോണുകളാണ്‌ ! മസിലുകൾ മാത്രമല്ല വളരുക. പുരുഷന്മാരിൽ സ്ത്രീകൾക്ക്‌ സമാനമായ സ്തനങ്ങൾ വളരുന്നതും ഒരു റോയിഡ്‌ എഫക്റ്റാണ്‌ ! വൃഷണങ്ങൾ ചുരുങ്ങി ഷണ്ടത്ത്വം ബാധിക്കുന്നതാണ്‌ പറ്റൊരു പ്രശ്നം ! ശരീരത്തിലെ ഹോർമോൺ വ്യതിയാനമാണ്‌ ഇതിനുകാരണമാകുന്നത്‌ !അടിമത്ത്വമാണ്‌ മറ്റൊരു പ്രശ്നം !

സ്റ്റിറോയിഡുകൾ പെരുപ്പിക്കുന്ന മസിലുകൾക്ക്‌ അതുപോലെ നിലനിൽക്കണമെങ്കിൽ കൃത്യമായ ഇടവേളകളിൽ സ്റ്റിറോയിഡ്‌ കിട്ടിക്കൊണ്ടിരിക്കണം ! എത്തിച്ചേർന്ന ശരീര നിലവാരത്തിൽ നിന്നും താഴേക്ക്‌ പോകാൻ ഒട്ടുമിക്ക ബിൾഡർ മാരുഡേയും മനസ്സനുവദിക്കില്ല !! അവരെന്നും കൂടുതൽ നേടാനുള്ള വ്യഗ്രതയിലായിരിക്കും ! ഇത്‌ നിരന്തര മരുന്നുപയോഗ അവസ്ഥയിലേക്ക്‌ ഉപഭോക്താവിനെ കൊണ്ടെത്തിക്കുന്നു !

ഇഞ്ചക്ഷനും ക്യാപ്സ്യൂളുമല്ലാതെ പേശികൾക്കുമേൽ തേച്ച്‌ പിടിപ്പിക്കുന്ന ലേപന രൂപത്തിലും സ്റ്റിറോയിഡുകൾ ലഭ്യമാണ്‌ ! ഇവ മറ്റ്‌ ആരോഗ്യപ്രശ്നങ്ങൾക്ക്‌ പുറമേ മാരക ത്വക്ക്‌ രോഗങ്ങളും ഉണ്ടാക്കുന്നു !

മാനസ്സിക പ്രശ്നങ്ങൾ

റോയിഡ്‌ റെയ്ജ്‌ എന്ന് പറയുന്ന അക്രമാസക്ത മനോഭാവം ഉപഭോക്താക്കളിൽ കണ്ടുവരാറുണ്ട്‌ ! അതിനു പുറമേ മൂഡ്‌ സ്വിംഗ്‌ , ഡിപ്രഷൻ ഇവയും ഉണ്ടാകുന്നു !!

സ്ത്രീകളിൽമേൽപറഞ്ഞ പ്രശ്നങ്ങൾക്കുപരിയായി ജെൻഡർ മ്യൂട്ടേഷനും സംഭവിക്കുന്നു !
അതായത്‌ പുരുഷഹോർമോണുകൾ വർദ്ധിച്ച്‌ അവരുടെ ശരീരം പുരുഷസമാനമായി മാറുന്നു ! ആർത്തവം നിലക്കുക , മീശയും താടിയും വളരുക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാവുന്നു !

തലച്ചോറിലും പലവിധ രാസപരിണാമങ്ങൾക്ക്‌ സ്റ്റിറോയിഡുകൾ കാരണമാകുന്നു !!
ബോഡി ബിൾഡിംഗ്‌ ഡ്രഗ്സിനെപറ്റി പറയുമ്പോൾ അറിഞ്ഞിരിക്കേണ്ട മറ്റൊരു രീതിയാണ്‌ മിനറൽ ഓയിൽ ഇഞ്ചക്ഷൻ ! ഇവ സ്റ്റിറോയിടല്ല , മിനെറൽ ഓയിലുകളാണ്‌ ഇവ പേശികളിൽ കുത്തിവച്ച്‌ ബൾജുകൾ രൂപപ്പെടുത്തും ! പേശികളുടെ വലുപ്പം കൂടിയതായി കാണപ്പെടും !

വലിയ മസിൽ ഇൻഫെക്ഷനുകൾക്കും ബ്ലഡ്‌ പോയിസണിങ്ങിനും തുടർന്നുള്ള ഓർഗ്ഗൻ ഫെയ്‌ല്യറുകൾക്കും ഇത്‌ കാരണമായേക്കാം ! സിന്തോൾ എന്ന ബ്രാന്റാണ്‌ ഇത്തരം ഇൻക്ജെക്റ്റബിൾ ഓയിലുകളിൽ പ്രശസ്തം !നമ്മുടെ നാട്ടിൻ പുറങ്ങളിൽ പോലും സിറ്റിറോയിഡ്‌ ഉപഭോക്താക്കൾ ഏറിവരികയാണിന്ന് !!

പലരും എന്തെന്ന് പോലും അറിയാതെ പൊതുവായി കിട്ടുന്ന ഡെക്ക ഡ്യൂറബോളിൻ പോലുള്ള സ്റ്റിറോയിടുകൾ കുത്തിവക്കുന്നതായി കാണാം !ഇവർ അടിസ്താനപരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെന്നാൽ ഒറ്റ തവണ കുത്തിവപ്പോടുകൂടിപ്പോലും നിങ്ങളുടെ ശരീരം അതിന്റെ സ്വാഭാവികമായ ഹോർമോൺ ഉൽപ്പാദനം നിർത്തിക്കളയും ! അതിനാൽ സ്റ്റിറോയിഡ്‌ സൈക്കിളിനുശേഷം രക്തപരിശോധന നടത്തി ടെസ്റ്റോസ്റ്റിറോൺ കൗണ്ട്‌ ചെക്ക്‌ ചെയ്ത്‌ ആവശ്യമെങ്കിൽ ഹോർമോൺ ബൂസ്റ്റിംഗ്‌ ഇഞ്ചക്ഷൻ ഡോക്ടറുടെ സഹായത്തോടെ എടുക്കണം.

നമ്മുടെ നാടൻ ബിൾഡർമാരിൽ പലരും ഈ കാര്യത്തിൽ അക്ഞ്ഞതയുള്ളവരായിരിക്കും ! ഇതവരുടെ ലൈംഗികജീവിതത്തിലടക്കം പ്രശ്നങ്ങൾ സൃഷ്ടിക്കും !പ്രൊഫഷണൽ അത്‌ലറ്റുകൾ സ്റ്റിറോയിഡ്‌ സൈക്കിളുകൾക്ക്‌ ശേഷം റിക്കവറി ട്രീറ്റുമെന്റിനായി ആഴ്ചകളോളം വിദക്തരുടെ മേൽനോട്ടത്തിൽ പലപ്പോഴും ആശുപത്രികളിൽ തന്നെ ചിലവഴിക്കും ! അത്തരം കീഴ്‌വഴക്കങ്ങളൊന്നും ഇവിടില്ലാത്ത സ്ഥതിക്കും വിദേശ പ്രൊഫഷണലുകളെപ്പോലെ ഇതിൽ നിന്നും കോടികളുടെ ധനാഗമനമൊന്നും ഇല്ലാത്ത സ്ഥിതിക്കും ഉള്ള ആരോഗ്ഗ്യം കാത്തുസൂക്ഷിച്ച്‌ ഇതിൽ നിന്നൊക്കെ വിട്ടുനിൽക്കുന്നതായിരിക്കും നമുക്ക്‌ അഭികാമ്മ്യം !!

എങ്ങനെ വാങ്ങാം

പ്രിസ്ക്രിപ്ഷൻ ഡ്രഗ് കാറ്റഗറിയിൽ പെട്ട ഇവ ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോടുകൂടി മാത്രമേ വിൽപ്പന നടത്താവൂ എന്നാണ്‌ നിയമം ! എന്നാൽ പലയിടങ്ങളിലും ഇവ കരിഞ്ചന്തയിൽ വിൽക്കപ്പെടുന്നു !!

പിന്നെ അത്ലറ്റുകളെ മാത്രം ഉദ്ധേശിച്‌ വിദേശ ന്യൂട്രിഷൻ കംബനികൾ ഉൽപ്പാദിപ്പിക്കുന്ന സ്റ്റിറോയിട്‌ ഉൽപ്പന്നങ്ങൾ ഓൺലൈനായി വാങ്ങാൻ സാധിക്കും !അൽപ്പം ശാസ്ത്രാഭിരുചിയുള്ള വേറേ ചിലർ സ്റ്റിറോയിടുകൾ വീടുകളിൽ തന്നെ മിനിമം എക്വിപ്മെന്റ്സ്‌ വച്ച്‌ നിർമ്മിക്കാറുണ്ട്‌ ! ഇവയുടെ വിശ്വാസ്യതയും സുരക്ഷിതത്ത്വവും എത്രത്തോളമെന്ന് പറയാൻ പറ്റില്ല !

പിന്നെ പല ജിമ്നേഷ്യങ്ങളിലും ഇവ വിൽപ്പന നടത്തുന്ന ഏജന്റുമാർ ഉണ്ടാകും ! പൊട്ടെൻഷ്യലായുള്ളവരെ കണ്ടെത്തി ഇവർ ക്യാൻ വാസ്‌ ചെയ്ത്‌ വിൽപ്പന നടത്തും !
ഉപയോഗരീതിയിലെ അപകടങ്ങൾസ്ഥിരമായി സ്റ്റിറോയിഡ്‌ കുത്തിവക്കുന്നവരിൽ ശുചിത്വക്കുറവ്‌ മൂലമുള്ള അണുബാധകൾ മാരകമായവയും അല്ലാത്തവയും ഉണ്ടാകാറുണ്ട്‌ !എച്‌ ഐ വി , hepatitis ബി തുടങ്ങിയ രോഗങ്ങൾ സൂചി സിറിഞ്ച്‌ കൈമാറ്റത്തിലൂടെ ഉണ്ടാകുവാനുള്ള സാദ്യതയും പറയപ്പെടുന്നു !

കുത്തിവയ്ക്കുന്ന രീതി

പ്രൊഫഷണലുകൾ അതത്‌ പേശികളിൽ അരയിഞ്ചുമുതൽ ഒരിഞ്ചുവരെ ആഴത്തിൽ സൂചിയിറക്കി കുത്തിവയ്ക്കുകയാണ്‌ ചെയ്യുക ! വർക്കൗട്ട്‌ പീര്യോഡ്‌ അനുസരിച്ച്‌ കൃത്യമായ ഇടവേളകളിൽ മുൻകൂട്ടി തയ്യാറാക്കിയ യൂസേജ്‌ സൈക്കിൾ അനുസരിച്ചാണ്‌ ഉപയോഗിക്കേണ്ടത്‌ !

തോന്നിയതുപോലെ കുത്തുന്ന അമേച്ച്വർ ഉപഭോക്താക്കളും ഉണ്ട്‌ !
ഉപയോഗ സമയത്ത്‌ മിക്കവറ്റിലും വലിയ പ്രശ്നങ്ങൾ കാണാറില്ലെന്ന് മാത്രമല്ല റോയിഡ്സ്‌ നൽകുന്ന ഊർജ്ജവും കരുത്തും ഉയർന്ന കോൺഫിഡൻസ്‌ ലെവലിൽ എത്തിക്കുന്നു !
അതുകൊണ്ടുതന്നെ ഉപയോഗം നിറുത്തിയാൽ ആത്മവിശ്വാസക്കുറവും മാനസ്സിക പ്രയാസങ്ങളും ഉണ്ടാകുന്നു !

നിലനിൽപ്പ്‌

യദാർത്ഥത്തിൽ കാറ്റടിച്ചുവച്ച ബലൂണിന്റെ അവസ്ഥയാണ്‌ ഇവരുടേത്‌ ! ഏതെങ്കിലും കാരണം കൊണ്ട്‌ വ്യായാമം നിറുത്തേണ്ടിവന്നാൽ പഴയതിലും മോശം അവസ്ഥയിലേക്ക്‌ ശരീരം അതിവേഗം തിരിച്ചെത്തും.നാൽപ്പതുവയസ്സോടെയാണ്‌ മിക്കവരിലും സ്റ്റിറോയിഡുകൾ പാർശ്വഫലങ്ങൾ കാണിച്ചു തുടങ്ങുക !

എല്ലുകളുടെ ബലക്കുറവ്‌ ക്രമം തെറ്റിയ വളർച്ച , കൊളസ്ട്രോൾ സംബന്ധമായി ഞരംബുകൾ അടയുന്ന അവസ്ഥ, ശ്വാസകോശ രോഗങ്ങൾ എന്നിവയെല്ലാം ആദ്യം പറഞ്ഞതിന്‌ മേമ്പൊടിയായി വന്നുചേരുന്നതായി കണ്ടിട്ടുണ്ട്‌ !ചുരുക്കം തവണ ഉപയോഗിച്ചിട്ടുള്ളവർ ഭയപ്പെടേണ്ടതില്ല ! ശരീരം റിക്കവർ ചെയ്തുകൊള്ളും , ആവശ്യം വേണ്ട ഹോർമോൺ ടെസ്റ്റുകൾ ചെയ്ത്‌ വ്യതിയാനമുണ്ടെങ്കിൽ ശരിപ്പെടുത്തിയാൽ മതി ! തുടർന്നുള്ള ഉപയോഗം നിർബന്ധമായും ഉപേക്ഷിക്കുക !

പ്രശസ്തമായ ചില സ്റ്റിറോയിഡ്‌ രക്തസാക്ഷികളെ പരിചയപ്പെടുത്താം

അസിസ്‌ ഷേവർഷെയിൻ (സിസ്‌)

മില്ല്യൺ ഫോളോവേർസുള്ള യൂറ്റ്യൂബ്‌ സെലബ്രിറ്റിയായിരുന്നു അസിസ്‌ ഷേവർഷയ്ൻ. കിംഗ്‌ ഓഫ്‌ ഏസ്തെറ്റിക്സ്‌ എന്നാണ്‌ ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്‌ ! (ബൾക്ക്‌ ചെയ്യാത്ത ഷ്രെഡഡ്‌ സെക്സി ഫിസിക്ക്‌ )

റഷ്യൻ വംശജനായ ഓസ്ട്രേലിയൻ പൗരനായിരുന്ന സിസ്‌ സാമാന്ന്യത്തിലും മോശം ശരീരഘടനയുള്ള കുട്ടിയായിരുന്നു ! ടീനേജിൽ തന്നെ ബോഡി ബ്വിൽഡിങ്ങിൽ കംബം കയറിയ സിസ്‌ പതിനെട്ടാം വയസ്സിൽ സ്റ്റിയറോയിഡുകൾ ഉപയോഗിച്ചുതുടങ്ങി ! സിസ്‌ തന്റെ സ്റ്റിറോയിഡ്‌ സൈക്കിളികൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു ! അങ്ങനെ ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ടുതന്നെ സിസ്‌ മസിലുകൾ പെരുത്ത കരുത്തൻ ശരീരം വാർത്തെടുത്തു ! പ്ലേബോയ്‌ മനോഭാവക്കാരനായ സിസ്‌ യൂറ്റ്യൂബിൽ അതി പ്രശസ്തനായി ! എണ്ണിയാലൊടുങ്ങാത്ത ഗേൾ ഫ്രെണ്ട്സും സ്ട്രിപ്‌ പാർട്ടികളും ആരാധകരും ! സിസ്‌ പേശീ മികവുകൊണ്ട്‌ സ്ത്രീകളെ ഇമ്പ്രെസ്‌ ചെയ്യുന്ന അനവതി വീഡിയോകളുണ്ട്‌ !

അങ്ങനെ സംഭവബഹുലമായി ആഹ്ലാദജീവിതം നയിക്കവേ 2002ൽ തായിലൻഡിൽ ഒരു സോണയിൽ(സ്റ്റീം ബാത്ത്‌) വച്ച്‌ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ അസിസ്‌ ഷേവർഷെയിൻ എന്ന സിസ്‌ ഹൃദയാഘാതം വന്ന് മരണപ്പെട്ടു !മരണസമയത്ത്‌ 103 കിലോഗ്രാം ഭാരമുള്ള കരുത്തൻ ശരീരത്തിന്‌ ഉടമയായിരുന്നു ആ ഇരുപത്തിരണ്ടുകാരൻ ! പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർക്ക്‌ മനുഷ്യ ഹൃദയത്തേക്കാൾ രണ്ടിരട്ടി വലുപ്പമുള്ള ഹൃദയവും അടഞ്ഞ രക്തക്കുഴലുകളുമാണ്‌ കാണാൻ കഴിഞ്ഞത്‌ !

ആൻഡ്രിയാസ്‌ മുൻസർ

ലോഫാറ്റ്‌ ഷ്രെഡെഡ്‌ ബോഡി സ്വപ്നം കാണുന്ന ബുീൽഡർമാരുടെ ഒരുകാലത്തെ പ്രചോദനമായിരുന്നു മുൻസർ എന്ന പ്രോ ബിൾഡർ ! ശരീരത്തിലെ കൊഴുപ്പ്‌ നീക്കുന്നതിൽ നിപുണനായിരുന്ന മുൻസർ അതിനായി ഒരുപാഡ്‌ മരുന്നുകൾ ഉപയോഗിച്ചു ! 5% ബോഡി ഫാറ്റാണ്‌ ബെസ്റ്റിൻ മാക്സിമം എന്ന് കരുതിപ്പോരുന്നത്‌ ! മുൻസറിന്റെ ഫാറ്റ്‌ ലെവൽ അതിലും താഴെയായിരുന്നു ! മറ്റു ബിൾഡർമാരിൽ നിന്ന് വ്യത്യസ്തമായി മുൻസർ വർക്കൗട്ടും ഡ്രഗ്സും ലോക്കാർബ്‌ ഡയറ്റും വർഷം നീളെ തുടർന്നുപോന്നു ! അങ്ങനെ കരിയറിൽ മിന്നിനിൽക്കവെ 1996 ൽ തന്റെ മുപ്പത്തിയൊന്നാം വയസ്സിൽ കനത്ത വയറുവേദനയേത്തുടർന്ന് ഹോസ്പിറ്റലൈസ്‌ ചെയ്ത മുൻസറെ ഡോക്ടർമാർ ഓപ്പറേറ്റ്‌ ചെയ്തു ! ആന്തരിക രക്ത ശ്രാവവും പ്രവർത്തനം നിലച്ച കിഡ്ണികളും , ക്യാൻസർ ബാധിച്ച കരളും , ഇരട്ടി വലുപ്പത്തിലുള്ള ഹൃദയവും മുൻസറിന്റെ കരിയറും ജീവിതവും അവിടെ അവസാനിപ്പിച്ചു !

ചാഡ്‌ ബ്രദേർസ്സ്‌

ജിമ്മിൽ വർക്കൗട്ട്‌ ചെയ്തുകൊണ്ടിരുന്ന ചാട്‌ അടുത്തുനിന്ന ജിം മേറ്റിനെ അടിച്ചുവീഴ്ത്തുകയും ശേഷം മൃഗീയമായി അലറിക്കൊണ്ട്‌ ഉപകരണങ്ങൾ എടുത്തെറിയുവാനും മറ്റുള്ളവരെ ആക്രമിക്കുവാനും തുടങ്ങി ! 700 പൗണ്ട്‌ ഭാരമുള്ള ഭീമാകാരനെ കീഴടക്കാനാവാതെ ഒടുവിൽ പോലീസ്‌ ടേസർ ഗൺ(കരണ്ടടിപ്പിക്കുന്ന) പ്രയോഗിച്ച്‌ വീഴ്ത്തി ! ബോധം മറഞ്ഞ ചാഡ്‌ പിന്നീട്‌ ഒരിക്കലും ഉണർന്നില്ല !
സ്റ്റിറോയിടുകളുടെ ഉപയോഗം മൂലമുണ്ടാകുന്ന റോയിഡ്‌ റഷ്‌ എന്ന അവസ്ഥയാണ്‌ ചാഡിനുണ്ടായത്‌ !

അകാലത്തിൽ പൊലിഞ്ഞ കുറച്ച്‌ വ്യക്തികളേക്കൂടി പരിചയപ്പെടുത്താം

1.മൈക്‌ മറ്റരാസോ
പത്തുവർഷം തുടർചയായി ഐ എഫ്‌ ബി ബി പ്രൊഫഷണൽ ടോപ്പ്‌ ടെൻ കണ്ടസ്റ്റന്റ്‌, 47വയസ്സിൽ ഹൃദയാഘാതം വന്ന് മരണപ്പെട്ടു !
2.ഡാൻ പുക്കറ്റ്‌
2006 എൻപിസി നാഷണൽ ഹെവി വെയ്റ്റ്‌ ചാമ്പ്യൻ ,
2007, 22 വയസ്സിൽ മരണം (ഹൃദ്രോഗം)
3. സ്കോട്ട്‌ ക്ലെയ്ൻ
നാലുവർഷം എൻപിസി ഹെവി വെയിറ്റ്‌ കോമ്പേറ്റെറ്റർ
മരണം 2003 ൽ 30 വയസ്സിൽ
കാരണം കിഡ്ണി ഫെയ്‌ല്യർ
4. റോബർട്ട്‌ ബെനാവെന്റെ
30 വയസ്സിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു !
5. ട്രേവർ സ്മിത്‌
അമേചുർ ബിൾഡർ
30 വയസ്സിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു (2004)
6.മൊഹമ്മെദ്‌ ബെനസിസ
7 തവണ ഗ്രാന്റ്‌ പിക്സ്‌ ജേതാവ്‌ ! രണ്ട്‌ ട്ടോപ്പ്‌ ഫൈവ്‌ മിസ്റ്റർ ഒളിമ്പ്യ
33 വയസ്സിൽ ഹാർട്ട്‌ ഫെയ്‌ല്യർ മൂലം മരണം
7.ഡാനിയൽ സെക്കറസി
ഹെവിയസ്റ്റ്‌ ബോഡി ബിൾഡർ എന്ന 2010 ഗിന്നസ്‌ റെക്കോർഡ്‌ ഹോൾഡർ
മരണം: 33 വയസ്സിൽ, കാരണം ഹൃദയാഘാതം
8. ലൂക്ക്‌ വുഡ്‌
ഐ എഫ്‌ ബി ബി കോമ്പേറ്റെറ്റർ, 37 വയസ്സിൽ കിഡ്ണി ട്രാൻസ്പ്ലാന്റിനുശേഷം മരണം
9. റോൺ ട്യൂഫെൽ
മിസ്റ്റർ യു എസ്‌ എ റണ്ണറപ്പ്‌,
45 വയസ്സിൽ മരണം , കാരണം ലിവർ ഫെയില്യർ
10. റേ മെന്റ്സർ
ഐ എഫ്‌ ബി ബി കോമ്പേറ്റെറ്റർ, വൺ ടൈം മിസ്റ്റർ യു എസ്‌ എ,
2001 ൽ മരണം , കാരണം കിഡ്ണി ഫെയ്‌ല്ല്യർ !
എഴുതിയാൽ തീരാത്തെയത്ര ഇരകൾ കണക്കുകളിൽ തന്നെയുള്ളതിനാൽ ഇവിടെ നിർത്തുന്നു !
മാറ്റിവച്ച കിഡ്ണിയും ലിവറും ബൈപ്പാസ്‌ ചെയ്ത ഹൃദയവും ഒക്കെയായി ജീവിക്കുന്നവരുമുണ്ട്‌ ഒരുപാടുപേർ !
അതിനാൽ അപകടം മനസ്സിലാക്കി ഉപയോഗിക്കാതിരിക്കുക !
ഉപയോഗിക്കുന്നവരുണ്ടെങ്കിൽ ഏതിവിധേനയും പിന്തിരിപ്പിക്കുക ! അറിയാത്തവരിലേക്ക്‌ അറിവ്‌ എത്തിക്കു….

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.