Breaking News

കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കവെ വനിതാ ഡോക്ടറെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

mndy dr

മാനന്തവാടിയിൽനിന്നും കോഴഞ്ചേരിയിലേക്ക്കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കവെ വനിതാ ഡോക്ടറോട് അപമര്യാദമായി പെരുമാറിയ ഡോക്ടർ അറസ്റ്റിൽ. മലപ്പുറം രാമനാട്ടുകര സ്വദേശി ഡോ. കെ. ഷാഹുൽ ഹമീദിനെയാണ് (40) താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

വനിതാ ഡോക്ടറെ ശല്യപ്പെടുത്തുകയും കയറിപ്പിടിക്കുകയും ചെയ്തുവെന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകരെ ഷാഹുൽ ഹമീദ് കൈയേറ്റം ചെയ്യാനും ശ്രമിച്ചു.വെള്ളിയാഴ്ച ഉച്ചക്ക് 12.40 ന് മാന്തവാടിയിൽനിന്നും പുറപ്പെട്ട ബസ് കൽപ്പറ്റയിലെത്തിയപ്പോഴാണ് ഷാഹുൽ ഹമീദ് വനിതാ ഡോക്ടറുടെ സീറ്റിൽ ഇരുന്നത്.

വൈത്തിരി എത്തിയതോടെ ദേഹത്ത് സ്പർശിക്കാൻ തുടങ്ങി. ഉപദ്രവിക്കരുതെന്നും മാറി ഇരിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും അതിക്രമം വർദ്ധിച്ചു. ചുരം ഒമ്പതാം വളവിൽ എത്തിയതോടെ ദേഹത്ത് കയറിപ്പിടിച്ചതായി വനിതാ ഡോക്ടർ പറയുകയും തുടർന്ന് യാത്രക്കാർ ഇടപെടുകയുമായിരുന്നു.തുടർന്ന് ബസ് അടിവാരം പൊലീസ് ഔട് പോസ്റ്റിലേക്ക് വിട്ടു. ഇതിനിടെ പ്രതി ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും യാത്രക്കാർ തടഞ്ഞു. പ്രതിയെ രാത്രി താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Comments

comments