Breaking News

മുഖ്യമന്ത്രിയും പാർട്ടിക്കാരുമാണ് ഇപ്പോൾ ബിജെപിയിലേക്ക് മെമ്പർഷിപ്പ് കൊടുക്കുന്നത്: സുധീരന്‍

vm-sudheeran

ഇഷ്ടമില്ലാത്തവരെയെല്ലാം മുഖ്യമന്ത്രി പിണറായി വിജയയനും അദ്ദേഹത്തിൻറെ പാർട്ടിക്കാരും ബിജെപിക്കാരായി ചിത്രീകരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍.ബി ജെ പിയിലക്ക് മെമ്പർഷിപ്പ് ചേർക്കുന്നത് ഇപ്പോൾ സി പി എം കാരാണെന്നു അദ്ധേഹം പരിഹസിച്ചും.സെന്‍കുമാറിനെതിരെയുള്ള പിണറായിയുടെ പരാമര്‍ശം തരംതാണതാണ്. പിണറായിയും സര്‍ക്കാരുമാണ് സത്യത്തില്‍ ബിജെപിയെ സഹായിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.ടി.പി .സെൻ കുമാർ രാഷ്ട്രീയം കളിക്കുകയാണെന്നും സെന്‍കുമാര്‍ യു ഡി എഫ് പാളയം വിട്ട് പുതിയ താവളം തേടിയിരിക്കുകയാണെന്നും പിണറായി പരിഹസിച്ചിരുന്നു.അതിനോട് പ്രതികരിക്കുകയായിരുന്നു സുധീരൻ.സെൻ കുമാറിൻറെ കാര്യത്തിൽ മാത്രമല്ല എല്ലാവരേയും സംഘികൾ ആക്കലാണ് ഇപ്പോൾ അവരുടെ ജോലി എന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം അതിരപ്പിള്ളി പദ്ധതിക്ക് പിന്നില്‍ വൈദ്യുത ബോര്‍ഡിലെ കരാര്‍ ലോബിയാണെന്നും സുധീരന്‍ പറഞ്ഞു. അതിരപ്പിള്ളികൊണ്ട് ഒരു പ്രയോജനവുമില്ല. ആവശ്യത്തിന് വൈദ്യുതി ലഭിക്കില്ലെന്ന് അറിയാമെങ്കിലും നിര്‍മാണം നടത്തി നേട്ടമുണ്ടാക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും സുധീരന്‍ ആരോപിച്ചു.

ക്രമസമാധാന തകര്‍ച്ച, സ്ത്രീ സുരക്ഷ, അതിരൂക്ഷമായ വിലക്കയറ്റം എന്നിവയില്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിനെതിരെ പ്രതിഷേധമുണ്ട്. ഇതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോവുമെന്ന് സര്‍ക്കാര്‍ പറയുന്നതെന്നും സുധീരന്‍ പറഞ്ഞു.

പദ്ധതി നടപ്പായാല്‍ ഹെക്ടര്‍ കണക്കിന് വനങ്ങള്‍ നശിക്കുമെന്നും കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്നും ആദിവാസികള്‍ക്കും ടൂറിസം വികസനത്തിനും തിരിച്ചടിയാകുമെന്നും എല്ലാവര്‍ക്കും അറിയാം. പക്ഷെ ഇതുമായി മുന്നോട്ട് പോവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് മുഖ്യമന്ത്രി അടക്കമുള്ളവര്‍ ആലോചിച്ച് തീരുമാനിച്ച സംഭവമാണെന്നും സുധീരന്‍ പറഞ്ഞു.

Comments

comments