Breaking News

കലാഭവന്‍ മണിയുടെ മരണം:അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു

kalabhavan-mani

കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം തത്കാലം ഏറ്റെടുക്കാനാവില്ലന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. മണിയുടെ മരണകാരണം കരള്‍ രോഗമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനിക്കൂയെന്നും സിബിഐ വ്യക്തമാക്കി.

വിഷയത്തില്‍ വ്യക്തമായ തീരുമാനം ഈ മാസം 29ന് മുന്‍പ് അറിയിക്കണമെന്ന് കോടതി സിബിഐയോട് ആവശ്യപ്പെട്ടു. മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുക്കാത്തത് ചോദ്യം ചെയ്ത് സഹോദരന്‍ രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് വിശദീകരണം.

Comments

comments