Breaking News

കുണ്ടറ പീഡനം: പെണ്‍കുട്ടിയെ കൊലപ്പെടുത്തയതെന്ന് പിതാവ്; ആരോപണം അന്വേഷിക്കണമെന്ന് ബി ജെപിയും കോണ്‍ഗ്രസും

kundaraaa-1200x545_c

കുണ്ടറയില്‍ പത്ത് വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന് പെണ്‍കുട്ടിയുടെ പിതാവ്. കുട്ടിയെ മുത്തച്ഛനും ഇയാളുടെ മകനും മരുമകളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പിതാവ് വെളിപ്പെടുത്തി. മുത്തച്ഛന്റെ ലൈംഗിക പീഡനം സഹിക്ക വയ്യാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു പോലീസ് ഭാഷ്യം.

പെണ്‍കുട്ടി മരിച്ചദിവസം കുണ്ടറ സ്‌റ്റേഷനിലെത്തി മുത്തച്ഛനെതിരെ താന്‍ പരാതി നല്‍കിയിരുന്നുവെന്ന് പിതാവ് പറഞ്ഞു. എന്നാല്‍ പോലീസ് ഇത് കണക്കിലെടുത്തില്ല. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴും താന്‍ ഇതുതന്നെ ആവര്‍ത്തിച്ചുവെങ്കിലും ഫലമുണ്ടായില്ല. പകരം താന്‍ പീഡിപ്പിച്ചത് കാരണമാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് പറഞ്ഞ് തന്നെ മര്‍ദിക്കുകയാണ് പോലീസ് ചെയ്തതെന്നും ഇയാള്‍ പറഞ്ഞു.

അതേസമയം കുണ്ടറക്കേസ് കൊലപാതകമെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് പ്രതിക്ഷേധം.അന്വേഷണത്തിൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആണ് രംഗത്തെത്തിയത്.

ക്രിമിനലുകള്‍ക്ക് ഉലുവ കഷായം വെച്ചുകൊടുക്കുന്ന പണിയാണ് കുണ്ടറയില്‍ നിന്ന് മന്ത്രിയായ ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് എന്ന് ബിജെപി പരിഹസിച്ചു. കുണ്ടറയിലെ പ്രതി മകളെ കൊലപ്പെടുത്തിയതു തന്നെയാണെന്ന് പിതാവിന്റെ വാക്കുകള്‍ പുറത്തുവരുന്നതോടെ പ്രതിഷേധം വീണ്ടും രൂക്ഷമായിരിക്കുകയാണ്.

കുണ്ടറയിലെ വീഴ്ച വനിതമന്ത്രിയുടെ വീഴ്ചയാണെന്നായിരുന്നു ബിജെപിയുടെ ആരേപണം. ക്രിമിനലുകളെ മേഴ്‌സിക്കുട്ടിയമ്മ സംരക്ഷിക്കുകയാണെന്നും പിണറായി നല്‍കിയ കസേരയില്‍ ഇരിക്കുന്നതുകൊണ്ടാണ് കുണ്ടറയില്‍ വിഎസ് മൗനം പാലിക്കുന്നതെന്നുമായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി ശേഭാ സുരേന്ദ്രന്റെ ആരോപണം.

Comments

comments