Breaking News

ഏമാന്മാരോട് ഈ കട്ടക്കലിപ്പ് പെൺപിള്ളേർക്കും ചിലത് പറയാനുണ്ട്……!

pathu51

‘യൂത്ത് ഫോര്‍ ജന്‍ഡര്‍ ജസ്റ്റിസ് ‘എന്ന കൂട്ടായ്മ. സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്‍ഡറുകളുടെയും അവകാശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന സാംസ്‌കാരിക ഇടപെടലുകൾക്കായി തൃശൂരിലെ കേരള സാഹിത്യ അക്കാദമി മുറ്റത്തെ കൂട്ടായ്മയില്‍ നിന്നും രൂപം കൊണ്ടതാണ്.

കേരളത്തിലെ യുവത്വം അടുത്തിടെ ഏറ്റെടുത്ത് ആഘോഷിച്ച പാട്ടാണ് രഞ്ജിത് ചിറ്റാടെ എഴുതി ഈണം നല്‍കിയ “ഏമാന്മാരേ ഏമാന്മാരേ” എന്ന ഗാനം. ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലും ഈ ഗാനം ഉള്‍പ്പെടുത്തിയിരുന്നു. യൂത്ത് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ് ഈ പാട്ടിന് പുതിയ തലങ്ങള്‍ നല്‍കിയിരിക്കുകയാണ്.സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്‍ഡറുകളുടെയും അവകാശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന തരത്തില്‍ പാട്ടിന്റെ വരികള്‍ മാറ്റി എഴുതി ചിത്രീകരിച്ച ഈ ഗാനവും അതിൻറെ ദൃശ്യാവിഷ്കാരവും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഭരണകൂട ഭീകരതയ്ക്കും സദാചാര പോലീസിനെതിരെയും ശബ്ദമുയര്‍ത്തുന്ന ഗാനത്തില്‍ സ്ത്രീകള്‍ക്കു പുറമെ ഭിന്നലിംഗക്കാരും വേഷമിട്ടിട്ടുണ്ട്.

Comments

comments

Reendex

Must see news