Breaking News

അവ എന്റെ മാത്രം തീരുമാനങ്ങളായിരുന്നു; ഒരു തീരുമാനത്തിലും എനിക്ക് കുറ്റബോധമില്ല: ഗൗതമി

gauthami-img

“വിഭിന്നമായ മികച്ച കഥാപാത്രങ്ങള്‍ എനിക്ക് തന്നത് മലയാള സിനിമയാണ്. പ്രേക്ഷകരുടെ സ്‌നേഹവും ആവോളം കിട്ടിയിട്ടുണ്ട്. ഞാനഭിനയിച്ച എല്ലാ മലയാള സിനിമകളും നെഞ്ചോടു ചേര്‍ക്കുന്നതാണ്. ഒരു നടി എന്ന നിലയില്‍ വളരാന്‍ ഉചിതമായ കഥാപാത്രങ്ങളാണ് മലയാള സിനിമ തന്നിട്ടുള്ളത്”പറയുന്നത് വെല്ലുവിളികളെ അതിജീവിച്ച് പറന്നുയര്‍ന്ന ഫിനിക്‌സ് പക്ഷിയെപ്പോലെ ഗൗതമി താടിമല്ല 16 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങുകയാണ് ഗൗതമി.

വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന സിനിമയിലേക്ക് ഒരു ഓഫര്‍ വന്നിട്ടുണ്ട്. മലയാള സിനിമ എനിക്കെന്നും പ്രചോദനമാണ്. വിസ്മയത്തിനു ശേഷമൊരു സിനിമ മലയാളത്തില്‍ ചെയ്യുന്നതോര്‍ക്കുമ്പോഴേ ഞാന്‍ എക്‌സൈറ്റഡാണ് എന്ന് ഗൗതമി പറയുന്നു.പതിനാറു വര്‍ഷത്തിനു ശേഷമാണ് ഗൗതമി വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്.

സിനിമയില്‍ അഭിനയിച്ചതും അതില്‍ നിന്ന് ഇടവേളയെടുത്തതും എന്റെ മാത്രം തീരുമാനങ്ങളായിരുന്നു. എല്ലാറ്റിനുപരി മകളുടെ ആവശ്യങ്ങള്‍ക്കാണ് ഞാന്‍ പ്രാധാന്യം നല്‍കിയത്. കുട്ടിയായിരുന്നപ്പോഴും വളര്‍ന്നപ്പോഴും അവള്‍ക്ക് ആവശ്യം എന്നിലെ നടിയെ ആയിരുന്നില്ല, മറിച്ച് അമ്മയെയായിരുന്നു.
എന്റെ കരിയറിന് ഏറ്റവുമധികം പ്രാധാന്യം നല്‍കിയതും തിരിച്ചു വരവിന് എന്നെ പ്രചോദിപ്പിച്ചതും അവള്‍ തന്നെയാണ്. അതായിരുന്നു പാപനാശത്തിലും വിസ്മയത്തിലും അഭിനയിക്കാനുള്ള കാരണം..എന്നെ സംബന്ധിച്ച് ഈ രണ്ടു കഥാപാത്രങ്ങളും വലിയൊരു തിരിച്ചു വരവ് തന്നെയായിരുന്നു. അതുകൊണ്ടു തന്നെ കാമ്പുള്ള കഥാപാത്രങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നും ഗൗതമി കൂട്ടിച്ചേർത്തു.

gauthami-1-1

ഹിസ് ഹൈനസ് അബ്ദുള്ളയിലെ രാധയായും ധ്രുവം സിനിമയിലെ നായികയായും മലയാളികളുടെ മനസ് കീഴടക്കിയ.ഗൗതമിയെ മലയാള സിനിമാപ്രേക്ഷകര്‍ മറക്കാനിടയില്ല. ആന്ധ്രാപ്രദേശില്‍ ജനിച്ച് തെലുങ്ക്-തമിഴ് സിനിമകളില്‍ നായികപദം അലങ്കരിച്ച ഗൗതമി ഹിസ് ഹൈനസ്സ് അബ്ദുള്ളയിലൂടെയാണ് മലയാള മനസ്സില്‍ ചേക്കേറിയത്. വീണ്ടും തമിഴിലും തെലുങ്കിലും സജീവമായ ഗൗതമി ഒരു അതിഥിയെപ്പോലെ വന്ന് മലയാള സിനിമയില്‍ കരുത്തുറ്റ വേഷങ്ങള്‍ സമ്മാനിച്ചു.

ഇന്ത്യയില്‍ മോഡലുകളുടെ പ്രസ്റ്റീജായിരുന്ന ഗാര്‍ഡന്‍ വരേലിയുടെ ദേശീയ മോഡലായിത്തീര്‍ന്ന ഗൗതമിയുടെ നാട്ടിന്‍പുറ ശാലീനതയും സൗന്ദര്യവും നിറഞ്ഞു നിന്ന കഥാപാത്രങ്ങളില്‍ ഒരിക്കല്‍ പോലും മലയാളിയല്ലെന്ന ലാഞ്ചന പോലും തോന്നിയിട്ടില്ല.പിന്നീടെപ്പോഴോ അര്‍ബുദത്തിന്റെ കരങ്ങള്‍ ഈ അഭിനേത്രിയെയും കാര്‍ന്നു തിന്നാനൊരുങ്ങി. പക്ഷേ ഫിനിക്‌സ് പക്ഷിയെപ്പോലെ ഗൗതമി പറന്നുപൊങ്ങി. 13 വര്‍ഷം കമല്‍ഹാസനൊപ്പം ജീവിച്ചെങ്കിലും അവിടെയും ചില അസ്വാരസ്യങ്ങളുണ്ടായി. തളര്‍ച്ചകളില്‍ അടിപതറാതെ മുന്നോട്ടു കുതിക്കുന്ന ഗൗതമിയ്‌ക്കൊപ്പം മലയാളി പ്രേക്ഷകർ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഗൗതമി.

Comments

comments