Breaking News

കമലഹാസനും അഭിരാമിയും വിവാഹിതരാകുന്നു?

kamal abhi-250x150

13 വര്‍ഷത്തെ ലിവിങ് ടുഗതർ അവസാനിപ്പിച്ച് ഗൗതമി കമല്‍ഹാസനുമായി വേര്‍പിരിഞ്ഞത് നടി അഭിരാമിയുമായി കമല്‍ഹാസനുള്ള ബന്ധമാണ് എന്ന് തന്നെയാണ് ഇപ്പോൾ തമിഴകത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കമലും അഭിരാമിയും വൈകാതെ വിവാഹിതരാകുമെന്നും തമിഴ് മാധ്യമങ്ങളിൽ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വാര്‍ത്ത കമലിന്റെ അടുത്ത സുഹൃത്തുക്കള്‍ നിരസിക്കുന്നുണ്ടെങ്കിലും ഈ വാര്‍ത്തകളോട് ഒന്നും താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കമലഹാസനും ഗൗതമിയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. ഇരുവരുടേയും ബന്ധത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് വ്യക്തമല്ല, എങ്കിലും മറ്റൊരു നടിയുമായുള്ള അടുപ്പമാണ് വേര്‍പിരിയലിന് കാരണമായി തമിഴ് പത്രങ്ങള്‍ അന്ന് ചൂണ്ടികാണിച്ചത്. ഇപ്പോഴിതാ കമലും അഭിരാമിയും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്ത തമിഴ് മാധ്യമങ്ങളിൽ പ്രചരിക്കുന്നു.

kamal (1)

കമല്‍ഹാസനൊപ്പം അഭിരാമി അഭിനയിച്ച വിരുമാണ്ടിയിലെ ചൂടന്‍ രംഗങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. 2004ലാണ് വിരുമാണ്ടി ഇറങ്ങിയത്. കമലും അഭിരാമിയും ആദ്യമായി ഒന്നിച്ചതും ഈ ചിത്രത്തില്‍ തന്നെയായിരുന്നു. അന്നുമുതല്‍ ഇരുവരും ഗോസിപ്പ് കോളങ്ങളുടെ സജീവ ചര്‍ച്ചയായിരുന്നു ഇരുവരും.

വിവാഹശേഷം അഭിനയത്തോട് വിടപറഞ്ഞ് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയതായിരുന്നു അഭിരാമി. കഴിഞ്ഞ വര്‍ഷമാണ് അഭിരാമി സിനിമയില്‍ വീണ്ടും സജീവമായത്. എന്നാല്‍ വിവാഹ വാര്‍ത്തയോട് അഭിരാമി ഇതുവരെ പ്രതികരിച്ചിട്ടില്ല.കമലും അഭിരാമിയും ഒരുമിച്ച 2004 ല്‍ പുറത്തിറങ്ങിയ വീരുമാണ്ടി ഏറെ ശ്രദ്ധമായൊരു ചിത്രമായിരുന്നു. ചിത്രത്തിലെ റൊമാന്റിക് രംഗങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഈ സിനിമയ്ക്ക് ശേഷമാണ് അഭിരാമി സിനിമയില്‍ നിന്ന് വിട്ടുനിന്നത്.

abhirami

വിവാഹത്തില്‍ വിശ്വസിക്കാത്ത കമലിന്റെ മൂന്നാമത്തെ ജീവിത പങ്കാളിയാണ് ഗൗതമി. ആദ്യം നര്‍ത്തകി വാണി ഗണപതിയുമായി ഒന്നിച്ചെങ്കിലും പത്തു വര്‍ഷത്തെ ജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് നടി സരിഗയായിരുന്നു കമലിന്റെ പങ്കാളി. ശ്രുതിയും അക്ഷരയും ഇവരുടെ മക്കളാണ്. 2003ലാണ് ഗൗതമിയുമൊത്ത് ജീവിതം തുടങ്ങിയത്.അഭിരാമിയും കമലും ഒന്നിച്ചാൽ കമലിന്റെ 4 ആമത്തെ ജീവിത പങ്കാളി ആയിരിക്കും അവർ.

Comments

comments