Breaking News

സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഫോട്ടോകൾ ശബരിമല സോപാനത്തിന്റേത് തന്നെയെന്നു പോലീസ് സ്ഥിരീകരണം

sannidhanam4

സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം ശബരിമല സോപാനത്തിന്റേത് തന്നെയെന്നു പോലീസ് സ്ഥിരീകരണം.വാർത്ത വിവാദമായതോടെയാണ് ജില്ലാ സ്പെഷ്യൽബ്രാഞ്ചും സന്നിധാനത്തുണ്ടായിരുന്ന ഷാഡോ പൊലീസ് എസ്ഐ അശ്വിത്ത് കാരാണ്മയിലും അന്വേഷണം തുടങ്ങിയത്.എന്നാൽ ഈ ചിത്രങ്ങൾ പുറത്തുവരികയും സംഭവം വിവാദമാകുകയും ചെയ്തതോടെ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാല കൃഷ്ണൻ പ്രതികരിച്ചത് പുറത്തുവന്ന ചിത്രങ്ങൾ വ്യാജ നിർമ്മിതിയും ഫോട്ടോഷോപ്പാണെന്നുമാണ്.ഇത്ആരെ രക്ഷിക്കാൻ…?

സന്തൂറിൻറെ പരസ്യ വാചകവുമായി പോലീസ്. ശബരിമലയിൽ കഴിഞ്ഞ 11 ന് സോപാനത്ത് നിന്ന് ദർശനം നടത്തിയത് യൗവനയുക്തകൾ അല്ലെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം ശബരിമല സോപാനത്തിന്റേത് തന്നെയെന്നും സ്ഥിരീകരണം. സുനിൽ സ്വാമിക്കൊപ്പം പതിവായി ശബരിമല ദർശനം നടത്തുന്ന ഈ വനിതകളെ മുൻപും പൊലീസ് സംശയിച്ചു തടഞ്ഞിരുന്നുവെന്നും എന്നാൽ, ചർമം കണ്ടാൽ പ്രായം തോന്നുകയേ ഇല്ലെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട്. 50 കഴിഞ്ഞ ഈ വനിതകൾ സൗന്ദര്യവർധക ഉൽപന്നങ്ങൾ ഉപയോഗിച്ചതു കൊണ്ടാണ് പ്രായം കുറവെന്ന് തോന്നുന്നത്. മുഖത്ത് സൂക്ഷിച്ചു നോക്കിയാൽ പ്രായം മനസിലാകുമെന്നും പോലീസ് പറയുന്നു.

ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിന്റെ ട്വീറ്റിലൂടെയാണ് ശബരിമലയിൽ യുവതികൾ ദർശനം നടത്തിയെന്ന വാർത്ത പുറം ലോകം അറിയുന്നത്.സോപാനത്ത് നിന്ന് കഴിഞ്ഞ 11 ന് എടുത്ത ചിത്രമെന്ന് പറഞ്ഞായിരുന്നു മോഹൻദാസിന്റെ ട്വീറ്റ്. ഈ പെൺകുട്ടികൾക്ക് 50 വയസ് കഴിഞ്ഞിരിക്കുമല്ലേ? എന്ന അടിക്കുറിപ്പും നൽകിയിരുന്നു.സ്ത്രീകൾ പ്രവേശിച്ചതിന് സാക്ഷി സിനിമാ താരം ജയറാം ആയിരുന്നു.

jayaram-@-shabarimala

വാർത്ത വിവാദമായതോടെയാണ് ജില്ലാ സ്പെഷ്യൽബ്രാഞ്ചും സന്നിധാനത്തുണ്ടായിരുന്ന ഷാഡോ പൊലീസ് എസ്ഐ അശ്വിത്ത് കാരാണ്മയിലും അന്വേഷണം തുടങ്ങിയത്. സുനിൽസ്വാമിയുടെ പടിപൂജയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പാലക്കാട്ടുകാരായ വനിതകൾ എത്തിയത്. ഇവർ സന്നിധാനം ഗസ്റ്റ് ഹൗസിൽ മുറി ബുക്ക് ചെയ്ത് രണ്ടുദിവസം താമസിച്ചിരുന്നു. വരുന്ന വഴിക്ക് പമ്പയിൽ വച്ച് വനിതാ പൊലീസ് ഇവരുടെ തിരിച്ചറിയൽ രേഖ പരിശോധിച്ചിരുന്നു എന്നും ഒരാളുടെ ജന്മദിനം 1962 ലും മറ്റൊരാളുടേത് 1964 ലും ആയിരുന്നു എന്നും പോലീസ് പറയുന്നു.

സന്നിധാനം സ്റ്റേഷനിൽ പരാതി ഭക്തർ പരാതി നൽകിയപ്പോൾ എസ്ഐ ജി. ഗോപകുമാർ വീണ്ടും ഇവരുടെ രേഖകൾ പരിശോധിച്ചു. ആധാർ കാർഡാണ് ഇവർ നൽകിയതത്രേ. എസ്ഐ പിന്നീട് വിവാദമുണ്ടായേക്കുമെന്ന തിരിച്ചറിവിൽ ഇതിന്റെ പകർപ്പും വാങ്ങി സൂക്ഷിച്ചിരുന്നു. 50 വയസ് കഴിഞ്ഞവരാണെന്ന് മനസിലായതോടെ ഇവരെ ദർശനം നടത്താൻ അനുവദിക്കുകയായിരുന്നു എന്നുമാണ് ഇപ്പോൾ പോലീസ് ഭാഷ്യം.എന്നാൽ സന്നിധാനത്ത് നിന്ന് ഇവർ ദർശനം നടത്തുന്ന ചിത്രം പകർത്തിയവർ അടക്കമുള്ളവർ ഇത് വിശ്വസിക്കാൻ തയാറായില്ല. അങ്ങനെയാണ് മോഹൻദാസിന്റെ ട്വീറ്റ് വന്നത്.

sannidhanan15

എന്നാൽ ഈ ചിത്രങ്ങൾ പുറത്തുവരികയും സംഭവം വിവാദമാകുകയും ചെയ്തതോടെ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാല കൃഷ്ണൻ പ്രതികരിച്ചത് പുറത്തുവന്ന ചിത്രങ്ങൾ വ്യാജ നിർമ്മിതിയും ഫോട്ടോഷോപ്പാണെന്നുമാണ്.ഇത്ആരെ രക്ഷിക്കാൻ എന്ന ചോദ്യം അപ്പോഴും ബാക്കിയാകുന്നു. വ്യാജ ഫോട്ടോയെന്ന വാദം ഉയർത്തിയ പ്രയാർ ഗോപാല കൃഷ്ണനോ പോലീസോ ഇതിൽ ഉടായിപ്പു കാട്ടിയതെന്നത് ന്യായമായ ചോദ്യത്തിന് ഉത്തരം നൽകാൻ സർക്കാർ ബാധ്യസ്ഥരാണ്.

ശബരിമല സന്നിധാനത്തേയും ക്ഷേത്രപരിസരത്തെയും സിസിടിവി ദൃശ്യങ്ങളിൽ ഇതെല്ലാം വ്യക്തമാണ്. ശബരിമല സന്നിധാനത്തും പരിസരത്തും കറങ്ങി നടന്ന ചില സ്ത്രീകളുടെ പ്രായത്തിൽ സംശയം തോന്നിയ സന്നിധാനം പൊലീസ് ഇവരെ തടയുകയും ഉണ്ടായതാണ് .എന്നാൽ വയസിൽ സംശയം തോന്നി ഇവരെ തടഞ്ഞെങ്കിലും ആധാർ കാർഡിലെ വിവരങ്ങൾ കാണിച്ച് ഇവർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തുടരുകയായിരുന്നു.എന്നാണ് പോലീസ് പറയുന്നത്.

tg mohandas sabarimala

പത്തോളം വരുന്ന സ്ത്രീകളുടെ സംഘം ഏപ്രിൽ പത്തിന് ശബരിമല സന്നിധാനത്ത് ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം സി സി ടി വി ദൃശ്യങ്ങളിൽനിന്നും .ഈ സ്ത്രീകൾ ദർശനം നടത്തുന്ന സമയത്ത് ശബരിമല അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം ഗാർഡുമാർ എന്നിവരും ഉള്ളതായി കാണാൻ സാധിക്കും ഇത്രയൊക്കെ വിവാദമായിട്ടും ഫോട്ടോഷോപ്പ് ആണിതെന്ന വാദമുയർത്തി ഭക്തരെ കബളിപ്പിച്ച ദേവസ്വം ബോർഡ് ഈ വിഷയത്തിൽ ഇത്തരത്തിൽ പ്രതികരിച്ചത് ഇതിനു പിന്നിൽ കള്ളത്തരം ഇല്ലെങ്കിൽ പിന്നെ എന്തിന്? ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. എന്നാൽ ഇത് അനുവദിക്കാൻ പാടില്ല എന്ന നിലപാടാണ് ദേവസ്വം ബോർഡ് കോടതിയിൽ സ്വീകരിച്ചിരിക്കുന്നത്. ഏറെ നിർണായകമായ ഇത്തരമൊരു ഘട്ടത്തിലാണ് ഈ ചിത്രം വിവാദമായതെന്നതും ദേവസ്വം പ്രസിഡന്റിന്റെ ആടിനെ പട്ടിയാക്കുന്ന സമീപനങ്ങൾ ഉണ്ടായതെന്നതും പ്രത്യേകം ശ്രദ്ധേയമാണ്.

police adhar

ഇതാണ് ശബരിമല സന്ദർശിച്ച 10 പേരടങ്ങുന്ന സംഘത്തിലെ രണ്ടുപേരുടേതെന്ന് പറഞ്ഞു പോലീസ് ഹാജരാക്കുന്ന ആധാർ കാർഡ്..ഇവർ പ്രായ പരിധി കഴിഞ്ഞവർ ആയാലും അല്ലെങ്കിലും അവരുടെ പേരിൽ എടുക്കാവുന്നത് നോ പാർക്കിങ് ഏരിയയിൽ വണ്ടി പാർക്ക് ചെയുമ്പോൾ ചാർജ് ചെയ്യുന്ന വകുപ്പിട്ട് ട്രസ്സ് പാസ്സിന് കേസെടുക്കുക മാത്രമാണ് അതിന് കുറ്റം സമ്മതിച്ചാൽ പോലും കിട്ടാവുന്ന ശിക്ഷ 100 രൂപ മുതൽ 500 രൂപ വരെ പിഴയാണ്.അവർ കയറുകയോ കയറാതിരിക്കുകയോ ചെയ്യട്ടെ ദേവസം ബോർഡ് പ്രസിഡന്റ് ഈ വിഷയത്തിൽ കാട്ടിയ കള്ളത്തരം എന്ത് മറച്ചുവെക്കാൻ ആയിരുന്നു എന്നതാണ് അന്വേഷണ വിധേയമാക്കേണ്ട ഗൗരവമായ കുറ്റം.

 

Comments

comments