Breaking News

ഡല്‍ഹി ജന്ദര്‍ മന്തറില്‍ മംഗല്‍സൂത്ര മുറിച്ച് തമിഴ്‌നാട് കര്‍ഷകരുടെ സമരം; 25 ന് ബന്ദ്

tamilnadu1 farmers

കര്‍ഷകപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ബന്ദിന് ആഹ്വാനം.ഈ മാസം 25 ന് ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് ബന്ദിന് ആഹ്വാനം നല്‍കിയത്.അതേസമയം തമിഴ്‌നാട്ടില്‍ കാര്‍ഷിക കടങ്ങളും കര്‍ഷക ആത്മഹത്യയും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും യാതൊരുവിധ സഹായങ്ങളും നല്‍കാത്തതിനാല്‍ ഒരു മാസത്തിലേറെയായി നടത്തിവരുന്ന കര്‍ഷക സമരം തുടരുകയാണ്.

tamilnadu farmers2

കാര്‍ഷിക കടങ്ങള്‍ തിരിച്ചടക്കാനാവാതെ ആത്മഹത്യചെയ്ത കര്‍ഷകരുടെ, വിധവമാരുടെ വേദനയും ദുരവസ്ഥയും മുന്‍നിര്‍ത്തി പ്രതിഷേധത്തിന്റെ മറ്റൊരുമുഖവുമായി ഡല്‍ഹി ജന്ദര്‍ മന്തറില്‍ മംഗല്‍സൂത്ര മുറിച്ചാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.തമിഴ്‌നാട് സംസ്‌കാരമനുസരിച്ച് വിവാഹബന്ധത്തിന്റെ പ്രതീകമാണ് മംഗല്‍സൂത്ര.

Comments

comments

Reendex

Must see news