Breaking News

തൃപ്തി ദേശായി വേണ്ടിവന്നില്ല: അയ്യപ്പൻറെ ചാരിത്ര്യം പോയി: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയത്‌ വിവാദമാകുന്നു

sabarimala-darshanam-1200x545_c

വിഷു ആഘോഷത്തിനിടയിൽ അതും സംഭവിച്ചു. ശബരിമല അയ്യപ്പൻ ഇനി മുതൽ കന്യകൻ അല്ല. അയ്യപ്പൻറെ ചാരിത്ര്യം പോയി. വിഷു ഉത്സവകാലത്ത്‌ ശബരിമല സന്നിധാനത്ത്‌ യുവതികൾ ദർശനം നടത്തിയ സംഭവം വിവാദമാകുന്നു. അയ്യപ്പനെ പ്രലോഭിപ്പിയ്ക്കാൻ എത്തിയവരെക്കുറിച്ചും സുരക്ഷാ വീഴ്ചയെ കുറിച്ചും അന്വേഷിക്കും. തൃപ്തി ദേശായിയെ പേടിച്ചു അയ്യപ്പൻറെ ചാരിത്ര്യം സംരക്ഷിക്കാൻ കച്ചകെട്ടിയിറങ്ങിയ രാഹുൽ ഈശ്വറിനെയും റെഡി ടൂ വെയിറ്റ് പെണ്ണുങ്ങളെയും ശശിയാക്കിക്കൊണ്ട് കഴിഞ്ഞ 11ന്‌ ആണ്‌ പാലക്കാട്‌ സ്വദേശികളായ ഒരു സംഘം യുവതികൾ ശബരിമലയിലെത്തിയതും അയ്യപ്പൻറെ ചാരിത്ര്യം കവർന്നതും.

കേസിനാസ്പദമായ സംഭവം നടന്നത് ഇങ്ങനെ പത്താം തീയതി മുതലാണ്‌ ശബരിമലയിൽ വിഷു ഉത്സവം ആരംഭിച്ചത്‌. പത്തിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ എത്തരുതെന്നാണ്‌ ആരാണ്ടുടെയോ നിയമം. എന്നാൽ ഈ യുവതികളുടെ സംഘം പമ്പയിൽ നിന്നും തടസ്സങ്ങളൊന്നുമില്ലാതെയാണ്‌ മല കയറിയത്‌. പമ്പയിൽ യുവതികളായ സ്ത്രീകളെ തടയുന്നതിന്‌ നിയോഗിക്കപ്പെട്ട പൊലീസ്‌ ഇവരെ തടഞ്ഞില്ലെന്നാണ്‌ ആക്ഷേപം.

ഇവർ സോപാനത്തെത്തി വിഐപികളെ പോലെ ദർശനം നടത്തുകയും ചെയ്തു. ഇവർ ദർശനം നടത്തുന്നത്‌ ശ്രദ്ധയിൽപ്പെട്ട ചിലർ പരാതിപ്പെട്ടതിനെത്തുടർന്ന്‌ സന്നിധാനം പൊലീസ്‌ ഇവരുടെ ആധാർ മുതൽ ആദിയായ തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടുവെങ്കിലും വയസ്സ്‌ തെളിയിക്കുന്നതിനുള്ള വ്യക്തമായ രേഖകൾ ഒന്നും ഹാജരാക്കാതെ ഇവർ മടങ്ങിയതായാണ്‌ ആക്ഷേപം ഉയർന്നിരിക്കുന്നത്‌.

കൊല്ലം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ ഉടമയും ശബരിമലയിലെ സ്ഥിരം സാന്നിദ്ധ്യവുമായ ആളാണ്‌ യുവതികളായ സ്ത്രീകൾക്ക്‌ ശബരിമല ദർശനം നടത്തുന്നതിനുള്ള സഹായം ചെയ്ത്‌ കൊടുത്തതെന്നാണ്‌ ആക്ഷേപം.ഇയാൾക്ക്‌ പൊലീസിലും ദേവസ്വം ബോർഡ്‌ ഉദ്യോഗസ്ഥരിലും വലിയ സ്വാധീനമുണ്ടെന്നാണറിവ്‌. ഇതുകൊണ്ടുകൂടിയാണ്‌ യുവതികൾക്കൊപ്പം പ്രതിബന്ധങ്ങളൊന്നുമില്ലാതെ ശബരിമലയിലെ സോപാനം വരെയെത്താനും അയ്യപ്പൻറെ ചാരിത്ര്യം കവരാനും കഴിഞ്ഞതെന്നാണ്‌ വിവരം.

അയ്യപ്പൻറെ ചാരിത്ര്യം കവരാൻ ഇട യായത്‌ സുരക്ഷാവീഴ്ച അന്വേഷിക്കും: കെ രാഘവൻ

ശബരിമലയിൽ ആചാരം ലംഘിച്ച്‌ യൗവനയുക്തകളായ സത്രീകൾ ദർശനം നടത്തിയിട്ടുണ്ടെങ്കിൽ അത്‌ ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന്‌ തിരുവിതാംകൂർ ദേവസ്വം ബോർഡംഗം കെ രാഘവൻ. സുപ്രിം കോടതിയിൽ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ്‌ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്‌ ദുരൂഹമാണ്‌. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന സംഭവമാണിത്‌. ഇതു സംബന്ധിച്ച്‌ അന്വേഷണം നടത്താൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റിനോട്‌ ആവശ്യപ്പെടും.  കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ പുറത്താക്കും. സംഭവം ദേവസ്വം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും രാഘവൻ പറഞ്ഞു.

Comments

comments