Breaking News

അയ്യപ്പൻറെ ചാരിത്ര്യം പോയോ എന്ന്‌ വിജിലൻസ് അന്വേഷിക്കും: ദേവസ്വം മന്ത്രി ഉത്തരവിട്ടു

kadakampally

ശബരിമലയിൽ സ്ത്രീകൾ ദർശനം നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ കുറിച്ച് വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ചിത്രങ്ങളുടെ ആധികാരികത സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്തരവിട്ടിരിക്കുന്നത്. 50 വയസിന് താഴെ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കുന്നതിന് ആചാപരമായ വിലക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏപ്രിൽ പത്തിന് വൈകിട്ട് സന്നിധാനത്ത് നടന്ന പടിപൂജയിൽ മൂന്ന് സ്ത്രീകൾ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തായത്. കൊല്ലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായിയും ശബരിമല സന്നിധാനത്തെ സ്ഥിരം സാന്നിധ്യവുമായ ആളാണ് ഈ യുവതികൾക്ക് ദർശനത്തിനുള്ള വി.ഐ.പി സൗകര്യം ചെയ്ത് കൊടുത്തതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. രണ്ട് ദിവസം സന്നിധാനം ഗസ്റ്റ് ഹൗസിൽ താമസിക്കുന്നതിനുള്ള ക്രമീകരണവും ഈ വ്യവസായി ചെയ്ത് കൊടുത്തു എന്നാണ് പരാതി. ചിത്രങ്ങൾ പ്രചരിക്കുന്നത് അറിഞ്ഞ് ഒരാളാണ് മന്ത്രിക്ക് പരാതി നൽകിയത്. ഇത്തോടനുബന്ധിച്ചു ഉ യർന്നിട്ടുള്ള ആരോപണങ്ങൾ എല്ലാം അന്വേഷിക്കും.

അതേസമയം, ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണെന്നാണ് ദേവസ്വം പ്രസിഡന്റിന്റെ വാദം. എന്നാൽ സന്നിധാനം പോലീസ് ഇത് വ്യാജവാർത്തയും ഫോട്ടോയും അല്ലെന്നും  ദർശനം നടത്തിയ സ്ത്രീകൾക്ക് 50 വയസ് കഴിഞ്ഞവരാണെന്നും കാഴ്ച്ചയിൽ യുവതികളായി തോന്നുന്നതാണെന്നും ആണ് വിശദീകരണം നൽകുന്നത്.

ശബരിമലയിൽ സ്ത്രീകൾക്ക് ദർശനം അനുവദിക്കുന്നത് സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനു തടസം ഇല്ലെന്ന നിലപടാണ് കേരള സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിരിക്കുന്നത്.

pinarayi-14

ശബരിമലയിൽ വിഐപി ദർശനത്തിന് സർക്കാർ പ്രത്യേകം സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രിയായതിന് പിന്നാലെ പിണറായി വിജയൻ പറഞ്ഞിരുന്നു. എന്നാൽ അന്ന് അത് വലിയ വിവാദമായി മാറുകയാണ് ചെയ്തത്. എന്നാൽ സുനിൽസ്വാമിയെ പോലെ ഉള്ള ദല്ലാളന്മാർ ഇടനിലക്കാരായി നിന്ന് പ്രവർത്തിക്കുന്ന വിഐപി ദർശന സമ്പ്രദായം ഇല്ലാതാക്കണമെന്ന് പിണറായി ഉദ്ദേശിച്ചപ്പോൾ അതിനെ വളച്ചൊടിക്കുകയായിരുന്നു

ശബരിമലയിൽ യുവതികളെ തന്ത്രപരമായി ദർശനത്തിന് എത്തിച്ച് ആചാരലംഘനത്തിന് ദർശന ദല്ലാളായ സുനിൽസ്വാമി സന്നിധാനത്ത് ഏർപ്പാടുകൾ ചെയ്തു കൊടുത്തപ്പോൾ ഒത്താശചെയ്ത് ദേവസ്വം ബോർഡുപ്രസിഡന്റും പൊലീസും ആണെന്നതാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം.

അവിടെയുണ്ടായിരുന്നവർ ഈ ചിത്രം പകർത്തുകയും സാമൂഹിക മാധ്യമങ്ങളിൽ നൽകുകയും ചെയ്തു. ഇതു ശ്രദ്ധയിൽപ്പെട്ട ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസ് ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വീറ്റ് നൽകി. ഇതോടെ സംഭവം വലിയ ചർച്ചയായി മാറി.തുടർന്ന് പോലീസ് സ്ത്രീകൾ 50 വയസുകഴിഞ്ഞവരാണെന്ന് സ്ഥാപിച്ചുകൊണ്ട് രണ്ട്‌ ആധാർ കാർഡുമായി രംഗത്തു വന്നെങ്കിലും പരാതിക്കാർ അത് വിശ്വസിക്കുന്നില്ല.

സ്ത്രീകൾക്ക് ദർശനം അനുവദിക്കണമെന്ന നിലപാടുമായി ഇടതു സർക്കാരും അതു പാടില്ലെന്ന് വ്യക്തമാക്കി ഹിന്ദു സംഘടനകളും രംഗത്തുള്ളതിനാൽ വാർത്ത ഇപ്പോൾ വലിയ വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ശബരിമലയിൽ ഇത്തരം ദർശനങ്ങൾക്ക് പലർക്കും ഒരുക്കം ചെയ്തുകൊടുത്തയാളാണ് സുനിൽസ്വാമിയെന്നത് നേരത്തേയും വലിയതോതിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ദേവസ്വം ബോർഡിലും ശാന്തിമാരിലും ഉൾപ്പെടെ സ്വാധീനം ചെലുത്തുന്നയാളാണ് സുനിൽ സ്വാമിയെന്നത് ചർച്ചയായതോടെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്നു ജി സുധാകരൻ സുനിൽ സ്വാമിക്ക് ശബരിമലയിൽ സ്വൈര്യവിഹാരം വിലക്കാൻ നിർദ്ദേശം നൽകിയിരുന്നതാണ്.

tg mohandas sabarimala

എന്നാൽ വ്യവസായി കൂടിയായ സുനിൽസ്വാമി അത് നിയമപരമായി തന്നെ മറികടന്നു. സന്നിധാനത്തെ നിരക്ക് കൂടിയ വഴിപാടുകൾക്ക് ടിക്കറ്റെടുത്തു കൊണ്ട് സുനിൽ സ്വാമി സോപാനത്ത് തുടർന്നു. ആർക്കും ഇദ്ദേഹത്തെ തടയുവാൻ കഴിയുമായിരുന്നില്ല. ആ ബോർഡ് മാറി പുതിയത് വന്നതോടെ വീണ്ടും സുനിൽ സ്വാമിയുടെ നല്ലകാലം തെളിഞ്ഞു. കൊല്ലം കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങൾക്ക് ശബരി എന്ന ബ്രാൻഡ് നെയിമാണ് സുനിൽ സ്വാമി നൽകിയിട്ടുള്ളത്. ടിഎംടി കമ്പി, കശുവണ്ടി കയറ്റുമതി എന്നിവയാണ് പ്രധാന വ്യവസായങ്ങൾ. കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലായി പടർന്നു കിടക്കുകയാണ് സുനിൽ സ്വാമിയുടെ വ്യവസായ സാമ്രാജ്യം.

.2009 ൽ കൈരളി ചാനലാണ് സുനിൽ സ്വാമിയുടെ തട്ടിപ്പു പുറത്തു കൊണ്ടുവന്നത്. ഇതിന് പിന്നാലെയായിരുന്നു മന്ത്രി സുധാകരന്റെ ഇടപെടലും സ്വാമിക്ക് സന്നിധാനത്ത് നിരോധനവും വന്നത്. പക്ഷേ, ഭരണം മാറിയതോടെ സ്വാമി വീണ്ടും ശബരിമലയിൽ പിടിമുറുക്കുകയും സ്വാധീനം ഉപയോഗിച്ച് വേണ്ടപ്പെട്ടവർക്ക് ദർശനമുൾപ്പെടെയുള്ള കാര്യങ്ങളും വരെ ചെയ്തുവന്നു. ഇതാണ് ഇപ്പോൾ യുവതീ പ്രവേശന വിവാദം വരെ എത്തിനിൽക്കുന്നത്.

സന്യാസ ദീക്ഷ സ്വീകരിച്ച് സ്വാമിയായ വ്യക്തിയല്ല സുനിൽ സ്വാമി. തികഞ്ഞ ശബരിമല ഭക്തനായതുകൊണ്ടാണ് സുനിൽ സ്വാമിക്ക് ആ പേര് വീണത്. ശബരിമല നട തുറന്നിരുന്നാൽ സന്നിധാനത്ത് സുനിൽ സ്വാമി ഉണ്ടാകും. എല്ലാ ദീവസവും നിർമ്മാല്യം മുതൽ ഹരിവരാസനം പാടിയുള്ള നടയടപ്പ് പൂജവരെ അയ്യപ്പനെ തൊഴുന്ന ഭക്തൻ. കശുവണ്ടി കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്ന ശബരി ട്രെയ്ഡിങ്ങ് കമ്പനിയുടെ നടത്തിപ്പുകാരൻ.വിഐപികൾക്കെല്ലാം പ്രിയങ്കരനാണ്.

സന്നിധാനത്ത് സെക്യൂരിറ്റി ജീവനക്കാരുടെ വിശ്രമ മുറിയിലാണ് സുനിൽ സ്വാമി ശബരിമലയിൽ താമസിക്കുന്നത്. ജീവനക്കാർക്ക് ഭക്ഷണത്തിന് വേണ്ടെതെല്ലാം എത്തിച്ചു നൽകുന്നതും ഈ വ്യവസായി തന്നെ. അതിലുപരി സന്നിധാനത്തെ പൂജാ സാധാനങ്ങളും സുനിൽ സ്വാമിയുടെ വക. ഒരു ദിവസം ലക്ഷക്കണക്കിന് രൂപയാണ് ശബരിമലയിലെ നേർച്ചയ്ക്കും മറ്റുമായി സുനിൽ സ്വാമി ചെലവാക്കുന്നത്.

മാളികപ്പുറത്തിനടുത്ത് ആറ് കോടി രൂപ മുടക്കി ഭക്തർക്കായി അന്നദാന മണ്ഡപം പണി കഴിപ്പിക്കുന്നതിന് മുൻപന്തിയിൽ നിന്നു. അന്നദാന മണ്ഡപമെന്നത് നടക്കാത്ത സ്വപ്നമായി ശബരിമല മാസ്റ്റർ പ്ലാൻ വികസന സമിതിക്ക് മാറിയപ്പോൾ രക്ഷകനായി സുനിൽ സ്വാമിയെത്തുകയായിരുന്നു. സ്പോൺസർഷിപ്പിൽ ആ നിർമ്മാണ പ്രവർത്തനം സുനിൽ സ്വാമി തന്നെ ഏറ്റെടുത്തു. ഇത്തരം ശബരിമല വികസനത്തിലെ നിർണ്ണായക ഘട്ടത്തിലെല്ലാം താങ്ങും തുണയുമാണ് സുനിൽ സ്വാമി.

കൊല്ലത്തുകാരെന്ന് എല്ലാവരും വിളിക്കുന്ന സുനിൽ സ്വാമിയുടെ യഥാർത്ഥ വീട് പാലക്കാട് ചെർപ്പുളശേരിയിൽ ആണെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ പാലക്കാട്ടുനിന്ന് യുവതികളെ കൊണ്ടുവന്ന് ദർശന സൗകര്യമൊരുക്കിയെന്ന് വന്നപ്പോൾ അതിന്റെ വഴി കൂടുതൽ അന്വേഷിക്കേണ്ടതില്ലല്ലോ സുനിൽ സ്വാമിയുടെ മറ്റ് കാര്യങ്ങളെല്ലാം ദുരൂഹമാണ്. ആർക്കും ഒന്നുമറിയില്ല. കശുവണ്ടി കച്ചവടക്കാരന് എങ്ങനെ ശബരിമല വികസനത്തിന് കോടികൾ ചെലവിടാനാകുന്നു എന്ന ചോദ്യത്തിനും ആർക്കും വ്യക്തമായ മറുപടി ഇല്ല.

g.sudhakaran

ശബരിമലയിലെ സാന്നിധ്യത്തിലൂടെ ഇന്ത്യയിലും പുറത്തും സുനിൽ സ്വാമിക്ക് ബന്ധങ്ങളുണ്ടത്രേ. അതുകൊണ്ട് തന്നെ അയ്യപ്പഭക്തരായ കോടിശ്വരന്മാർ സുനിൽ സ്വാമി ചോദിച്ചാൽ എന്തും നൽകും. ശബരീശ ഭക്തരായ ബോളിവുഡ് സൂപ്പർതാരങ്ങൾ മുതൽ മലേഷ്യൻ മന്ത്രി വരെയുള്ള സുനിൽ സ്വാമിയുടെ സൗഹൃദ പട്ടിക നീളുന്നു. ഇക്കുറി ശബരീശ ദർശനത്തിന് യുവതികളെത്തിയെന്ന വിവാദം ഉയർന്നപ്പോൾ ആ ചിത്രങ്ങളിൽ നടൻ ജയറാം ഉണ്ടായിരുന്നുവെന്നതും ചർച്ചയായിട്ടുണ്ട്.

എന്നാൽ ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളും സുനിൽ സ്വാമിക്ക് എതിരെയുണ്ട്. എല്ലാ പൂജയും മുന്നിൽ നിന്ന് തൊഴുന്നു. അഞ്ച് കൊല്ലം മുമ്പ് ഇത് വലിയ വിവാദമുണ്ടായി. ബാബാറി മസ്ജിദിന്റെ ഓർമ്മദിനമായ ഡിസംബർ ആറിന് ഇരുമുടികെട്ടുള്ള ഭക്തരേയും ദേവസം ജീവനക്കാർക്കും മാത്രമേ അന്ന് സന്നിധാനത്തേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ. എന്നാൽ ആ ദിവസവും സുനിൽ സ്വാമി സന്നിധാനത്ത് സജീവമായിരുന്നു. കൈരളി ടിവിയാണ് ഈ വിഷയം വാർത്തയാക്കിയത്. ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടു. പക്ഷേ സുനിൽ സ്വാമിക്ക് അന്നും ഒന്നും സംഭവിച്ചില്ല.

വിവാദമായ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരുടെ ദേവപ്രശ്ന വിവാദത്തിലും സുനിൽ സ്വാമി പ്രതിയായെത്തി. അന്ന് ശബരിമല അഡ്‌മിനിട്രേറ്റീവ് ഓഫീസറുടെ പ്രത്യേക താൽപ്പര്യത്തിൽ സന്നിധാനത്ത് നടന്ന ദേവ പ്രശ്നം തിരുവിതാംകൂർ ദേവസം ബോർഡ് പോലും അറിഞ്ഞില്ല. തുടർന്ന് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ സസ്പെൻഷനിലായി. സുനിൽ സ്വാമിയുടെ വിശ്വസ്തനായ ലെയിസൺ ഓഫീസർ പിന്നെ സന്നിധാനത്ത് എത്തിയില്ല. എക്സിക്യൂട്ടീവ് ഓഫീസറും അന്വേഷണത്തിൽ. അവിടേയും സുനിൽ സ്വാമി രക്ഷപ്പെട്ടു. കാരണം ദേവസം ബോർഡുമായി ഒരു ബന്ധവുമില്ലാത്ത സുനിൽ സ്വാമിയെന്ന ഭക്തനെതിരെ ഒരു നടപടിയും എടുക്കാൻ ആർക്കും കഴിയില്ല.

ശബരിമലയിൽ തൊഴുക എന്ന ഉദ്ദേശത്തോടെ മാത്രം നിൽക്കുന്നുവെന്ന് ദേവസം ബോർഡ് വിശദീകരിക്കുന്ന സുനിൽ സ്വാമിയെ കൊണ്ട് ഉദ്യോഗസ്ഥർക്ക് ഗുണവുണ്ട്. മണ്ഡല-മകരവിളക്ക് കാലത്ത് നിത്യ ചെലവിനായി ഒരു ലക്ഷത്തിലധികം രൂപ എക്സിക്യൂട്ടീവ് ഓഫീസർക്ക് ദിവസവും ചെലവിടാം. പുഷ്പവും പൂജാസാധനങ്ങളും മറ്റ് ചെലവുകൾക്കുമായി ഹൈക്കോടതി അനുവദിച്ച അധികാരമാണ് ഇത്.എന്നാൽ ഈ സാധനമെല്ലാം സുനിൽ സ്വാമി ഫ്രീയായി നൽകും. അതുകൊണ്ട് എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് ഈ തുക എഴുതിയെടുക്കാമെന്നാണ് ആക്ഷേപം. ഒരു അഴിമതിയുടെ ഗണത്തിലും വരികയുമില്ല. അതിനാൽ എക്സിക്യൂട്ടീവ് ഓഫീസറായി ഏത് ഉദ്യോഗസ്ഥനെത്തിയാലും സുനിൽ സ്വാമിയുടെ പ്രിയങ്കരനാകും. സന്നിധാനത്തെ സെക്യൂരിറ്റി ജീവനക്കാരുടെ മുറിയിലെ അനധികൃത താമസം പോലും ആരും ചോദ്യം ചെയ്യുന്നില്ല.അതുകൊണ്ടു തന്നെ ഈ അന്വേഷണവും എന്താകുമെന്ന് കാത്തിരുന്ന് കാണാം.

sunil-swami

Comments

comments