Breaking News

ശബരിമലയിൽ യുവതികൾ പ്രവേശിച്ച സംഭവം: ദേവസ്വം ബോർഡിന്റെ വാദം പൊളിയുന്നു; സംഭവത്തിൽ ദേവസ്വം ബോർഡിൽ ഭിന്നത

tdb prayar

ശബരിമലയിൽ വിഷു ഉൽസവകാലത്ത്‌ യുവതികളായ സ്ത്രീകൾ പ്രവേശിച്ച സംഭവത്തെ മറയ്ക്കുന്നതിനായി ദേവസ്വം അധികാരികൾ നിരത്തിയ വാദങ്ങൾ പൊളിയുന്നു. യുവതികൾ ശബരിമല ദർശനം നടത്തുന്ന ചിത്രം പത്രങ്ങളിലും സാമൂഹ മാധ്യമങ്ങളിലും പ്രചരിച്ചതോടെയാണ്‌ ദേവസ്വം അധികാരികൾ യുക്തിക്ക്‌ നിരക്കാത്ത വാദങ്ങളുമായി രംഗത്തെത്തിയിരുന്നത്‌.

ഇത്തവണ കൊടിമരം മാറ്റി സ്ഥാപിക്കുന്നതിനാൽ ശബരിമലയിൽ ഉൽസവമില്ല. എങ്കിലും പതിവുപോലെ ഉൽസവസമയം കണക്കാക്കി നട തുറന്നു. മാർച്ച് 30 നാണ് നട തുറന്നത്. അന്നു മുതൽ വലിയ തിരക്കൊന്നും ദർശനത്തിന് ഉണ്ടായിരുന്നില്ല. ഈ അവസരം മുതലെടുത്താൻ കഴിഞ്ഞ 11 ന് യുവതികളെ സുനിൽ സ്വാമി ദർശനത്തിന് കൊണ്ടുവന്നത്. പമ്പയിൽ പോലും പൊലീസ് ഇവരെ തടഞ്ഞില്ല. സന്നിധാനത്ത് എത്തിയപ്പോഴാകട്ടെ മറ്റുള്ളവർ പരാതിപ്പെട്ടപ്പോഴാണ് പൊലീസ് തിരിച്ചറിയൽ രേഖ പോലും പരിശോധിച്ചത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നതും വിവാദമാകുന്നതും.

ചിത്രം വ്യാജമാണെന്നും ഫോട്ടോഷോപ്പ് ആണെന്നുമായിരുന്നു മറ്റുമായിരുന്നു ഇവരുടെ വാദം. എന്നാൽ മാധ്യമങ്ങളിൽ വന്ന ചിത്രം ശരിയായ ചിത്രം തന്നെയാണെന്നും ചിത്രത്തിൽ കാണുന്നത്‌ ശബരിമല സോപാനം ആണെന്നും പൊലീസ്‌ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായതോടെ തങ്ങളുടെ നില ഭദ്രമാക്കുന്നതിനായി ഈ സ്ത്രീകൾക്ക്‌ 50 വയസ്സിൽ കൂടുതൽ പ്രായമുണ്ടെന്ന വാദവുമായിട്ടാണ് പൊലീസ്‌ തടി തപ്പാൻ ശ്രമിക്കുന്നത്.എന്നാൽ പൊലീസിന്റെ ഈ വാദം ശരിവെച്ചു കൊടുക്കാൻ സംഭവ സമയത്ത്‌ അവിടെ ഉണ്ടായിരുന്നവരും പരാതിക്കാരും ഇപ്പോഴും തയ്യാറാകുന്നില്ല. ഇവർ ശബരിമല സന്നിധാനത്ത്‌ കറങ്ങി നടക്കുന്നത്‌ കണ്ട ചിലർ അപ്പോൾത്തന്നെ സന്നിധാനം പൊലീസിൽ വിവരം അറിയിച്ചിരുന്നു.

tg mohandas sabarimala

അതിനിടെ ഈ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനുള്ളിൽതന്നെ ഭിന്നത ഉടലെടുത്തിട്ടുണ്ട്. ഈ ചിത്രം പ്രചരിപ്പിച്ചത്‌ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന്‌ ആഗ്രഹിക്കുന്നവരാണെന്നാണ്‌ ബോർഡ്‌ പ്രസിഡണ്ടിന്റെ പ്രതികരണം. എന്നാൽ ഇതിനെ നിസ്സാരമായി കാണാൻ ബോർഡ്‌ അംഗം കെ രാഘവൻ തയ്യാറല്ല. ശബരിമലയിൽ യുവതികളായ സ്ത്രീകൾ പ്രവേശിച്ച സംഭവത്തേക്കുറിച്ച്‌ അന്വേഷിക്കുമെന്നാണ്‌ കെ രാഘവന്റ പ്രതികരണം.

ഈ സ്ത്രീകൾ ശബരിമലയിലെ വിവിധ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന്റെ കൂടുതൽ തെളിവുകളും ചിത്രങ്ങളും പുറത്തായിട്ടുണ്ട്‌. കഴിഞ്ഞ പത്തിന്‌ വൈകിട്ട്‌ സന്നിധാനത്ത്‌ നടന്ന പടിപൂജയിൽ ഇവർ പങ്കെടുക്കുന്നതിന്റെ ചിത്രമാണ്‌ പുറത്തായിരിക്കുന്നത്‌.രണ്ട്‌ ദിവസം സന്നിധാനം ഗസ്റ്റ്‌ ഹൗസിൽ താമസിക്കുന്നതിനുള്ള ക്രമീകരണവും ഈ വ്യവസായി ഇവർക്ക് ചെയ്ത്‌ കൊടുത്തത്രെ.

യുവതികളെ ശബരിമലയിലെത്തിച്ചത് സന്നിധാനം ഭരിക്കുന്ന സുനില്‍സ്വാമി.എന്ന് വ്യക്തമായിക്കഴിഞ്ഞു ഇതിന് ചില പോലീസ് ഉദ്യോഗസ്ഥരുടെയും പിന്തുണ ഉണ്ടായിരുന്നു .ശബരിമലയിലെ തൻറെ സ്വാധീനം ഉപയോഗിച്ചാണ് സുനില്‍ സ്വാമി ഇടനിലക്കാരനായി യുവതികളെ എത്തിക്കുന്നതെന്നാണ് വിവരം. ഇതിന് മുൻപും ഇങ്ങനെ ഉണ്ടായിട്ടുണ്ട്. പോലീസിന്റെ പൂര്‍ണ പിന്തുണ ഇവര്‍ക്ക് ലഭിക്കുന്നുമുണ്ട്. കഴിഞ്ഞ 11 ന് രാവിലെയാണ് പാലക്കാട്ടു നിന്നുള്ള യുവതികൾ അടക്കം സുനിൽ സ്വാമിയുടെ സ്വാധീനമുപയോഗിച്ച് സന്നിധാനത്ത് ദർശനം നടത്തിയത്.

ഇയാൾക്കൊപ്പം എത്തിയ യുവതികളെ കുറിച്ച് സന്നിധാനം സ്റ്റേഷനിൽ പരാതി എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്‌ഐ ജി. ഗോപകുമാർ ഇവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചുവെന്നും എല്ലാവരും 50 വയസിന് മുകളിൽ പ്രായമുള്ളവരാണെന്നുമാണ് പൊലീസിന്റെ ഇപ്പോഴത്തെ വിശദീകരണം.എന്നാൽ അന്ന് ഇവർ ഹാജരാക്കിയ തിരിച്ചറിയൽ കാർഡാകട്ടെ പാൻ കാർഡ് ആണെന്നതാണ് പരാതിക്കാർ പറയുന്നത്. പിന്നീട് സംഭവം വിവാദമായപ്പോൾ രണ്ട് ആധാർ കാർഡുകളുടെ കോപ്പി പ്രദർശിപ്പിച്ചു പോലീസ് തടിതപ്പുകയായിരുന്നു എന്ന് പരാതിക്കാർ ആരോപിക്കുന്നു. സുനിൽ സ്വാമിക്ക് മീതെ പരുന്തും പറക്കില്ലെന്ന് വ്യക്തം. സുനിൽ സ്വാമിയുടെ ആളുകളെ തടയരുതെന്ന് പൊലീസിന് ആഭ്യന്തരവകുപ്പിൽ നിന്ന് തന്നെ നിർദ്ദേശമുണ്ട് എന്നാണ് സംസാരം. ഈ സ്വാധീനമുപയോഗിച്ചാണ് യുവതികൾ ദർശനം നടത്തിയത്.

police adhar

ശബരിമലയിൽ ഇത്തരം ദർശനങ്ങൾക്ക് പലർക്കും ഒരുക്കം ചെയ്തുകൊടുത്തയാളാണ് സുനിൽസ്വാമിയെന്നത് നേരത്തേയും വലിയതോതിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ദേവസ്വം ബോർഡിലും ശാന്തിമാരിലും ഉൾപ്പെടെ സ്വാധീനം ചെലുത്തുന്നയാളാണ് സുനിൽ സ്വാമിയെന്നത് ചർച്ചയായതോടെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്നു ജി സുധാകരൻ സുനിൽ സ്വാമിക്ക് ശബരിമലയിൽ സ്വൈര്യവിഹാരം വിലക്കാൻ നിർദ്ദേശം നൽകിയിരുന്നതാണ്.2009 ൽ കൈരളി ചാനലാണ് സുനിൽ സ്വാമിയുടെ തട്ടിപ്പു പുറത്തു കൊണ്ടുവന്നത്.അന്ന് മറ്റു മാധ്യമങ്ങൾ നിശബ്ദത പാലിച്ചത് സുനിൽ സ്വാമിയുടെ വൻതുകയ്ക്കുള്ള പരസ്യം സ്വപ്നം കണ്ടായിരുന്നു.

ശബരിമലയിൽ വിഐപി ദർശനത്തിന് സർക്കാർ പ്രത്യേകം സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രിയായതിന് പിന്നാലെ പിണറായി വിജയൻ പറഞ്ഞിരുന്നു. എന്നാൽ അന്ന് അത് വലിയ വിവാദമായി മാറുകയാണ് ചെയ്തത്. എന്നാൽ സുനിൽസ്വാമിയെ പോലെ ഉള്ള ദല്ലാളന്മാർ ഇടനിലക്കാരായി നിന്ന് പ്രവർത്തിക്കുന്ന വിഐപി ദർശന സമ്പ്രദായം ഇല്ലാതാക്കണമെന്ന് പിണറായി ഉദ്ദേശിച്ചപ്പോൾ അതിനെ വളച്ചൊടിക്കുകയായിരുന്നു.

പക്ഷേ, ഭരണം മാറിയതോടെ സ്വാമി വീണ്ടും ശബരിമലയിൽ പിടിമുറുക്കുകയും സ്വാധീനം ഉപയോഗിച്ച് വേണ്ടപ്പെട്ടവർക്ക് ദർശനമുൾപ്പെടെയുള്ള കാര്യങ്ങളും വരെ ചെയ്തുവന്നു. ഇതാണ് ഇപ്പോൾ യുവതീ പ്രവേശന വിവാദം വരെ എത്തിനിൽക്കുന്നത്.

സന്യാസ ദീക്ഷ സ്വീകരിച്ച് സ്വാമിയായ വ്യക്തിയല്ല സുനിൽ സ്വാമി. തികഞ്ഞ ശബരിമല ഭക്തനായതുകൊണ്ടാണ് സുനിൽ സ്വാമിക്ക് ആ പേര് വീണത്. ശബരിമല നട തുറന്നിരുന്നാൽ സന്നിധാനത്ത് സുനിൽ സ്വാമി ഉണ്ടാകും. എല്ലാ ദീവസവും നിർമ്മാല്യം മുതൽ ഹരിവരാസനം പാടിയുള്ള നടയടപ്പ് പൂജവരെ അയ്യപ്പനെ തൊഴുന്ന ഭക്തൻ. കശുവണ്ടി കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്ന ശബരി ട്രെയ്ഡിങ്ങ് കമ്പനിയുടെ നടത്തിപ്പുകാരൻ.വിഐപികൾക്കെല്ലാം പ്രിയങ്കരനാണ്.

സന്നിധാനത്ത് സെക്യൂരിറ്റി ജീവനക്കാരുടെ വിശ്രമ മുറിയിലാണ് സുനിൽ സ്വാമി ശബരിമലയിൽ താമസിക്കുന്നത്. ജീവനക്കാർക്ക് ഭക്ഷണത്തിന് വേണ്ടെതെല്ലാം എത്തിച്ചു നൽകുന്നതും ഈ വ്യവസായി തന്നെ. അതിലുപരി സന്നിധാനത്തെ പൂജാ സാധാനങ്ങളും സുനിൽ സ്വാമിയുടെ വക. ഒരു ദിവസം ലക്ഷക്കണക്കിന് രൂപയാണ് ശബരിമലയിലെ നേർച്ചയ്ക്കും മറ്റുമായി സുനിൽ സ്വാമി ചെലവാക്കുന്നത്.സുനിൽ സ്വാമിയുടെ മറ്റ് കാര്യങ്ങളെല്ലാം ദുരൂഹമാണ്. ആർക്കും ഒന്നുമറിയില്ല. കശുവണ്ടി കച്ചവടക്കാരന് എങ്ങനെ ശബരിമല വികസനത്തിന് കോടികൾ ചെലവിടാനാകുന്നു എന്ന ചോദ്യത്തിനും ആർക്കും വ്യക്തമായ മറുപടി ഇല്ല.

വിവാദമായ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരുടെ ദേവപ്രശ്ന വിവാദത്തിലും സുനിൽ സ്വാമി പ്രതിയായെത്തി. അന്ന് ശബരിമല അഡ്‌മിനിട്രേറ്റീവ് ഓഫീസറുടെ പ്രത്യേക താൽപ്പര്യത്തിൽ സന്നിധാനത്ത് നടന്ന ദേവ പ്രശ്നം തിരുവിതാംകൂർ ദേവസം ബോർഡ് പോലും അറിഞ്ഞില്ല. തുടർന്ന് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ സസ്പെൻഷനിലായി. സുനിൽ സ്വാമിയുടെ വിശ്വസ്തനായ ലെയിസൺ ഓഫീസർ പിന്നെ സന്നിധാനത്ത് എത്തിയില്ല. എക്സിക്യൂട്ടീവ് ഓഫീസറും അന്വേഷണത്തിൽ. അവിടേയും സുനിൽ സ്വാമി രക്ഷപ്പെട്ടു. കാരണം ദേവസം ബോർഡുമായി ഒരു ബന്ധവുമില്ലാത്ത സുനിൽ സ്വാമിയെന്ന ഭക്തനെതിരെ ഒരു നടപടിയും എടുക്കാൻ ആർക്കും കഴിയില്ല.

ശബരിമലയിൽ തൊഴുക എന്ന ഉദ്ദേശത്തോടെ മാത്രം നിൽക്കുന്നുവെന്ന് ദേവസം ബോർഡ് വിശദീകരിക്കുന്ന സുനിൽ സ്വാമിയെ കൊണ്ട് ഉദ്യോഗസ്ഥർക്ക് ഗുണവുണ്ട്. മണ്ഡല-മകരവിളക്ക് കാലത്ത് നിത്യ ചെലവിനായി ഒരു ലക്ഷത്തിലധികം രൂപ എക്സിക്യൂട്ടീവ് ഓഫീസർക്ക് ദിവസവും ചെലവിടാം. പുഷ്പവും പൂജാസാധനങ്ങളും മറ്റ് ചെലവുകൾക്കുമായി ഹൈക്കോടതി അനുവദിച്ച അധികാരമാണ് ഇത്.എന്നാൽ ഈ സാധനമെല്ലാം സുനിൽ സ്വാമി ഫ്രീയായി നൽകും. അതുകൊണ്ട് എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് ഈ തുക എഴുതിയെടുക്കാമെന്നാണ് ആക്ഷേപം. ഒരു അഴിമതിയുടെ ഗണത്തിലും വരികയുമില്ല. അതിനാൽ എക്സിക്യൂട്ടീവ് ഓഫീസറായി ഏത് ഉദ്യോഗസ്ഥനെത്തിയാലും സുനിൽ സ്വാമിയുടെ പ്രിയങ്കരനാകും. സന്നിധാനത്തെ സെക്യൂരിറ്റി ജീവനക്കാരുടെ മുറിയിലെ അനധികൃത താമസം പോലും ആരും ചോദ്യം ചെയ്യുന്നില്ല എന്നതാണ് വസ്തുത.

sunil-swami

 

Comments

comments