Breaking News

പിണറായി വിജയൻ കേരളം കണ്ട ഏറ്റവും പൊങ്ങച്ചക്കാരനായ മുഖ്യമന്ത്രി എന്ന് ജോയി മാത്യു

joy mathew7

കുരിശു പൊളിച്ചതിൽ അശ്ലീലം കാണുകയും മകൻ നഷ്ട്ടപ്പെട്ട ഒരമ്മയെ തെരുവിലൂടെ വലിച്ചിഴക്കുന്നതിൽ അശ്ലീലം കാണാതിരിക്കുകയും ചെയ്ത പിണറായി വിജയൻ കേരളം കണ്ട ഏറ്റവും പൊങ്ങച്ചക്കാരൻ കൂടിയായ മുഖ്യമന്ത്രിയാണെന്ന് നടനും സാമൂഹ്യപ്രവർത്തകനുമായ ജോയി  മാത്യു പറഞ്ഞു.വി.എസ്.അച്യുതാനന്ദനും കാനം രാജേന്ദ്രനും സുഗത കുമാരിയും പങ്കെടുത്ത പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് ജോയി  മാത്യു  തുറന്നടിച്ചത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ കയ്യേറ്റ ഭൂമിയിൽ നിർമ്മിച്ച 80 ക്ഷേത്രങ്ങൾ ശക്തമായ എതിർപ്പുകളെ അവഗണിച്ചു പൊളിച്ചുമാറ്റിയ ആളാണ് നരേന്ദ്ര മോഡി അതാണ് ഒരു ഭരണാധികാരിയുടെ ധീരത.അല്ലാതെ ഞാൻ ഊരിപ്പിടിച്ച വടിവാളിൻറെ മുൻപിലൂടെ നടന്നിട്ടുണ്ട് പീരങ്കിയുടെ മുൻപിലൂടെ നടന്നിട്ടുണ്ട് ആറ്റം ബോംബിൻറെ  മുൻപിലൂടെ നടന്നിട്ടുണ്ട് എന്ന് പറയുന്നതല്ല.അതിന് പൊങ്ങച്ചം പറയൽ എന്നാണ് പറയുക എന്നും അദ്ദേഹം പറഞ്ഞു.നരേന്ദ്രമോദിയുടെ വർഗ്ഗീയ വാദത്തെയും രാഷ്ട്രീയത്തെയും ഞാൻ എതിർക്കുന്നു.പക്ഷെ ഒരു ഭരണാധികാരി എന്ന നിലയിലുള്ള മോദിയുടെ ധീരമായ നിലപടുകളെ ഞാൻ ബഹുമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുൻപിൽ സിപിഐ യുടെ സാംസ്‌കാരിക സംഘടനയായ യുവകലാ സാഹിതി സംഘടിപ്പിച്ച മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കലിന് റവന്യൂ വകുപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമാക്കാർ ഇക്കാര്യത്തിലൊന്നും അഭിപ്രായം പറയരുതെന്നാണ് കേരളത്തിലെ പണ്ഡിത ശ്രീമാൻ ചെറിയാൻ ഫിലിപ്പ് പറഞ്ഞിരിക്കുന്നതെങ്കിലും താൻ ഒരു സിനിമാക്കാരനായല്ല നിങ്ങളെയൊക്കെ പോലെ ഒരു നികുതിദായകനായിട്ടണ് സംസാരിക്കുന്നതെന്ന് ജോയി തോമസ് പറഞ്ഞു.രാവിലെ എഴുനേറ്റു മുഖം കഴുകാൻ പൈപ്പ് തുറക്കുമ്പോൾ മുതൽ നമ്മൾ നികുതികൊടുക്കുന്ന പണമാണ്.ഇവർ ജനവിരുദ്ധമായ കാര്യങ്ങൾക്കായി വിനിയോഗിയ്ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.പാവപ്പെട്ട ആദിവാസികൾക്ക് മൃതദേഹം മറവുചെയ്യാൻ പോലും ഭൂമിയില്ലാത്ത നാട്ടിൽ വൻകിട മാഫിയകൾ ആയിരക്കണക്കിന് ഏക്കർ സർക്കാർ ഭൂമിയാണ് കയ്യടക്കി വെച്ചിരിക്കുന്നത്.ഇതിനെതിരെ റവന്യൂ വകുപ്പ് നടത്തുന്ന ധീരമായ നടപടികൾക്ക് തൻറെ പൂർണ്ണ പിന്തുണ അറിയിച്ച അദ്ദേഹം ഈ സർക്കാരിന്റെ ഭാഗത്തുനിന്ന് നീതിയുണ്ടാകുമോ എന്നകാര്യത്തിൽ ആശങ്കയുണ്ടെന്നും കൂട്ടിച്ചേർത്തു.

ഇവിടെ ഒരു വിശ്വാസിയും കുരിശു പൊളിച്ചത്തിന് എതിര് നിന്നില്ല എങ്കിലും കുരിശു സംരക്ഷകനായി മാറുകയും ജെ സി ബി തന്നെ നിരോധിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ ഉദ്ദേശ ശുദ്ധിയിൽ പൊതു സമൂഹത്തിന് സംശയം ഉണ്ട്.പണ്ടൊക്കെ തമ്പുരാക്കന്മാരുടെ വീടുകളിൽ മറ്റുള്ളവരെപ്പറ്റി അപവാദം പറഞ്ഞു പ്രചരിപ്പിക്കാനും അശ്ലീലം പറയാനും ആശ്രിതർ ഉണ്ടായിരുന്നു.ജന്മിയോട് കൂടുതൽ വിധേയത്വം പുലർത്തുന്ന ഇത്തരം ആശ്രിതർക്ക് വേണ്ട സ്ഥാനമാനങ്ങളും ജന്മി നൽകിയിരുന്നു.ഇത്തരത്തിൽ മറ്റുള്ളവരെ ചീത്ത വിളിക്കാൻ ഒരു മന്ത്രി പോലും നമുക്കുണ്ടായിരുന്നു.അയാൾ ഏറ്റവും താഴെക്കിടയിലുള്ള പാവപ്പെട്ട തോട്ടം തൊഴിലാളി സ്ത്രീകളെ വരെ അസഭ്യം പറയുകയും അത് മുഖ്യൻ തന്നെ നാടൻ പദാവലികളായി വ്യാഖ്യാനിക്കുകയു പിറ്റേന്ന് നാടൻ അല്ലെന്നു പറഞ്ഞു ശാസിക്കുകയും അയാൾക്ക് ഉന്നത സ്ഥാനമാനങ്ങൾ നൽകുകയും കമ്യൂണിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ പരിഹാസമാണ് തോന്നുന്നത്.യഥാർത്ഥ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണ് ഇയാളെപ്പോലുളള ആശ്രിതരായ അപവാദപ്രചാരകരുടെയും അശ്ലീലഭാഷണക്കാരുടെയും ലക്‌ഷ്യം എന്നും നാം തിരിച്ചറിയണം
മുന്നാറിൽ മാധ്യമപ്രവർത്തകരും ഐ എ എസ് കാരും കള്ളുകുടിയാണെന്നാണ് മന്ത്രി പറയുന്നത്.ഇവരുടെ ധനകാര്യ മന്ത്രി ബിവറേജിൽ നിന്നുള്ള വരുമാനത്തിൻറെ കണക്ക് ബഡ്ജറ്റിൽ ഉൾപ്പെടുത്തി ബഡ്ജറ്റ് അവതരിപ്പിക്കുകയും അതെ സമയം കള്ളുകുടിക്കുന്നവരെ അപഹസിക്കുകയും ചെയ്യുന്ന ഇവർക്ക് വല്ല നിലപാടുമുണ്ടോ?(കേരളത്തിലെ കള്ളുകുടിക്കാത്തവരുടെ പാർട്ടി സി പി എം ആണല്ലോ ഏന് നമുക്ക് ആശ്വസിക്കാം) എന്നും അദ്ദേഹം ചോദിച്ചു.

മുഖ്യന്ത്രിക്ക് സകലകാര്യങ്ങളെ കുറിച്ചും ഇമാജിനേഷൻ ആണുള്ളത് എന്നും യാഥാർത്യലോകത്തല്ല എന്നും അദ്ദേഹം പരിഹസിച്ചു എല്ലാം ശരിയാക്കാം എന്ന് ഇമാജിൻ ചെയ്യുക …..കുരിശു പൊളിച്ചാൽ കേരളം കത്തുമെന്ന് ഇമാജിൻ ചെയ്യുക …..രണ്ടാം വിമോചന സമരം ഉണ്ടാകുമെന്ന് ഇമാജിൻ ചെയ്യുക.അമേരിക്കൻ ചാരസംഘടനയായ സി ഐ എ പണമിറക്കി മോഡിയെക്കൊണ്ട് മന്ത്രിസഭ പിരിച്ചുവിടുവിപ്പിക്കും എന്ന് ഇമാജിൻ ചെയ്യുക ….ഊരിപ്പിടിച്ച വാളിന്റെ മുൻപിലൂടെയും പീരങ്കികൾക്കു മുന്പിലൂടെയും അറ്റം ബോംബുകൾക്ക് മുന്നിലൂടെയും നടക്കുന്നതായി ഇമാജിൻ ചെയ്യുക …….അതുപോലെ മൂന്നാർ ഒഴിപ്പിക്കലും ജനങ്ങൾക്ക് ഒരു ഇമാജിനേഷൻ മാത്രമായി മാറല്ലേ എന്ന് നമുക്ക് പ്രത്യാശിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments

comments