Breaking News

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ രാഷ്ട്രപതി വിതരണം ചെയ്തു; മലയാളത്തിന് അഭിമാനമായി ലാലും സുരഭിയും

national film-award

അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്യവര്‍ധന്‍ സിങ് റാത്തോഡ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.അക്ഷയ് കുമാര്‍ (മികച്ച നടന്‍), സുരഭിലക്ഷ്മി (മികച്ച നടി), മോഹന്‍ലാല്‍ (പ്രത്യേക ജൂറി പരാമര്‍ശം), സോനം കപൂര്‍ (പ്രത്യേക പരാമര്‍ശം) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.പ്രശസ്ത സംവിധായകന്‍ കെ. വിശ്വനാഥ് ദാദാ ഫാല്‍ക്കെ അവാര്‍ഡ് ഏറ്റുവാങ്ങി.

സുരഭി ലക്ഷ്മിക്ക് വെബ്സൈറ്റ്; മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വലിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് എത്തിച്ച സുരഭി ലക്ഷ്മിക്ക് വെബ്സൈറ്റ്.

surabhi

www.surabhilakshmi.com എന്ന യുആര്‍എല്ലില്‍ എത്തുന്ന വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത് മോഹന്‍ലാലാണ്. ദേശീയപുരസ്‌കാര വിതരണം ന്യൂഡല്‍ഹിയില്‍ ഇന്ന് വൈകിട്ട് നടക്കുന്നതിന് മുന്നോടിയായാണ് സുരഭിയുടെ വെബ്സൈറ്റ് നിലവില്‍ വന്നത്. ന്യൂഡല്‍ഹി ചാണക്യപുരിയിലെ അശോക് ഹോട്ടലില്‍ വച്ചായിരുന്നു വെബ്സൈറ്റ് ഉദ്ഘാടനം.

surabhi22

അനില്‍ തോമസ് സംവിധാനം ചെയ്ത ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭിക്ക് അവാര്‍ഡ് ലഭിച്ചത്. നാല്‍പത്തിയഞ്ചുകാരി അമ്മയുടെ വേഷത്തിലായിരുന്നു ചിത്രത്തില്‍ അവര്‍. മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോയില്‍ നിന്ന് സിനിമയിലേക്കെത്തിയ സുരഭിക്ക് ചെറുവേഷങ്ങളാണ് ഇതുവരെ ലഭിച്ചത്. അഭിനയപ്രാധാന്യമുള്ള അപൂര്‍വ്വം ചിലതും അക്കൂട്ടത്തിലുണ്ട്. മൂന്ന് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ‘മിന്നാമിനുങ്ങി’ലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഇത്തവണത്തെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡും സുരഭിക്ക് ലഭിച്ചിരുന്നു.

 

Comments

comments