Breaking News

നാടിന്റെ വളര്‍ച്ചയ്ക്ക് ബിജെപിയാണ് നല്ലതെന്ന് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ്

khamarunnisa

ബിജെപി കേരളത്തിലും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റും സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗവുമായ ഖമറുന്നിസ അന്‍വര്‍. ബിജെപി പ്രവര്‍ത്തന ഫണ്ട് തന്റെ വീട്ടില്‍ വെച്ച് ബിജെപി മണ്ഡലം പ്രസിഡന്റിന് കൈമാറിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഖമറുന്നിസ ബിജെപിയെ പുകഴ്ത്തി സംസാരിച്ചത്. നാടിന്റെ വളര്‍ച്ചയ്ക്ക് ബിജെപി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. അതിനായി പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി എന്നാല്‍ കഴിയുന്ന ചെറിയ ഫണ്ട് ഞാന്‍ നല്‍കുന്നു. ഖമറുന്നിസ പറഞ്ഞു.

ഖമറുന്നിസയുടെ പ്രസ്താവന മുസ്ലീം ലീഗിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സംസ്ഥാന നേതാവ് തന്നെ ബിജെപിയെ പുകഴ്ത്തി രംഗത്തെത്തിയത് മുസ്ലിം ലീഗിനകത്തും യുഡിഎഫിനകത്തും ചര്‍ച്ചയായിട്ടുണ്ട്.

സംഭാവന ബിജെപിയുടെ തിരൂര്‍ മണ്ഡലം അധ്യക്ഷന്‍ കെപി പ്രദീപ്കുമാറിന് കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ബിജെപിയെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഉള്‍ക്കരുത്താണ് ഖമറുന്നിസയുടെ പ്രതികരണം. ഇത് കരുത്തായി സ്വീകരിച്ച് മുന്നോട്ടുപോകുമെന്നും പ്രദീപ് ഉറപ്പുനല്‍കി.

Comments

comments