Breaking News

അമൃതാനന്ദമയിയുടെ ജീവചരിത്രം തന്നെ പറഞ്ഞു തരുന്നു സഹോദരൻറെ മരണം കൊലപാതകം എന്ന്?

Amritanandamayi

വള്ളിക്കാവിലെ തുള്ളല്‍ക്കാരിയുടെ ചരിത്രം (ജീവചരിത്രത്തിലൂടെയും സ്വന്തം നാട്ടുകാരുടെ വാക്കുകളിലൂടെയും)

സ്വന്തം സഹോദരന്റെ മരണത്തിന് പിന്നില്‍ അമൃതാനന്ദമയി ആണെന്ന് ആദ്യം പറയുന്നത് അവരുടെ ബന്ധുക്കളും നാട്ടുകാരുമാണ്.അവർ പറയുന്നത് ഇങ്ങനെ,അമൃതാനന്ദമയിയുടെ മൂത്ത സഹോദരന്‍ ആയിരുന്നു സുനില്‍കുമാര്‍ എന്ന സുഭഗന്‍. സ്വന്തം സഹോദരി, നാട്ടിലുള്ള ചെറുപ്പക്കാരെ മുഴുവന്‍ കെട്ടിപ്പിടിച്ച് ‘ആനന്ദം’ പകര്‍ന്നു നടക്കുന്നതില്‍ ഏതൊരു സഹോദരനെയും പോലെ സുഭഗനും പ്രതിഷേധിച്ചു. കൃഷ്ണന്റെയും കാളിയുടെയും പ്രച്ഛന്നവേഷം കെട്ടിയാടുമ്പോള്‍ സുഭഗന്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഭക്തരുടെ വേഷമിട്ട് വീട്ടില്‍ വന്ന് സഹോദരിയെ കെട്ടിപ്പുണരുന്ന ചെറുപ്പക്കാര്‍ നാട്ടില്‍ നടന്ന് വര്‍ണിച്ചത് ഭക്തിഭാവത്തെ കുറിച്ചായിരുന്നില്ല.

ശരീരവര്‍ണനയായിരുന്നു. അവയവങ്ങളുടെ മുഴുപ്പിനെ കുറിച്ചായിരുന്നു. മാറില്‍ അമര്‍ത്തിക്കൊണ്ട് അവരുടെ കാതില്‍ സ്വകാര്യമായി പറഞ്ഞപ്പോള്‍ തിരികെ പറഞ്ഞ അശ്ലീലഭാഷണങ്ങളെ കുറിച്ചായിരുന്നു. ഈ ചെറുപ്പക്കാര്‍ അടുത്ത ദിവസവും സുഭഗന്റെ വീട്ടിലേക്ക് പോകാന്‍ തിരക്ക് കൂട്ടി. ഇതൊക്കെ കാണുന്ന സുഭഗന്‍, സുധാമണിയുടെ വഴിവിട്ട രീതികളെ എതിര്‍ത്തു. വീട്ടില്‍ ഇത് നടപ്പില്ല എന്ന് തീര്‍ത്ത് പറഞ്ഞു. വീട്ടിലേക്ക് വരുന്ന ‘ഭക്തരോട്’ ഇറങ്ങിപോകാന്‍ പറഞ്ഞു.

amritha11

സ്വന്തം സഹോദരന്‍ തന്റെ വഴിയില്‍ തടസമാവുന്നുവെന്ന് മനസിലാക്കിയ സുധാമണി പലരോടും അയാള്‍ മരിക്കുമെന്ന് പറഞ്ഞു. രാമകൃഷ്ണന്‍നായര്‍ തയ്യാറാക്കിയ ജീവചരിത്രത്തില്‍ അത് എഴുതിയിട്ടുണ്ട്. അത് പിന്നാലെ പറയാം. വൈകാതെ സുഭഗന്‍ മരണപ്പെട്ടു. ആ മരണത്തെ പറ്റി അക്കാലത്ത് പറയക്കടവ് ഭാഗത്ത് പറഞ്ഞ് കേട്ടത് ഇപ്പോഴും നാട്ടുകാര്‍ പങ്കുവെക്കുന്നുണ്ട്.

അക്കാലത്ത് ഒരു ദിവസം പതിവുപോലെ സുഭഗനും സുധാമണിയും തമ്മില്‍ വഴക്കായി. വഴക്കിനിടയില്‍ അച്ഛനും അമ്മയും സുധാമണിയുടെ പക്ഷം പിടിച്ച് സംസാരിച്ചു. വഴക്ക് ചിലപ്പോഴൊക്കെ കൈയാങ്കളിലേക്ക് നീളും. അത്തരമൊരവസ്ഥയുടെ മൂര്‍ധന്യത്തില്‍ അച്ഛന്‍ സുഗുണാനന്ദന്‍, മകന്‍ സുഭഗനെ ചവിട്ടി വീഴ്ത്തി. അയാള്‍ ഉരുണ്ടുവീണ് പിടഞ്ഞ് മരിച്ചു. തുടര്‍ന്ന് സുഭഗന്റെ ശവശരീരം അടുത്തുള്ള ചീലാന്തി മരത്തില്‍ കെട്ടിത്തൂക്കി. പിന്നെ അത് ആത്മഹത്യയാക്കി മാറ്റി എന്നാണ് നാട്ടുകാര്‍ അന്നും ഇന്നും പറയുന്നത്.

അമൃതാനന്ദമയിയുടെ വീട്ടില്‍ സ്ഥീരമായി ഉണ്ടാവുന്ന വഴക്കും സുഭഗനെ അമൃതാനന്ദമയി വിളിക്കുന്ന തെറികളും കുപ്രസിദ്ധമായിരുന്നു. അമൃതവാണിയുടെ ഗ്രാമ്യഭാഷാപ്രയോഗം എന്ന പേരില്‍ ഒരു പുസ്തകം ഇറക്കാന്‍ മാത്രം തെറികള്‍ അമൃതാനന്ദമയി വിളിച്ചുപറഞ്ഞിരുന്നു എന്ന് നാട്ടുകാര്‍ പരിഹസിക്കുന്നു.

നാട്ടുകാരുടെ സംശയം ശരിയാണെന്ന് ഉറപ്പിക്കാന്‍ രാമകൃഷ്ണന്‍ നായര്‍ എഴുതിയ അമൃതാനന്ദമയിയുടെ ഔദ്യോഗിക ജീവചരിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ സഹായകമാവുന്നു. ഔദ്യോഗിക ജീവചരിത്രത്തില്‍ “സുഭഗന്‍ 2/6/1978 രാത്രിയില്‍ ആത്മഹത്യ ചെയ്തു” എന്നേയുള്ളു. എന്നാല്‍, ജൂഡിത്ത് കോര്‍ണെല്‍ എഴുതിയ ‘അമ്മ’ എന്നപുസ്തകത്തില്‍ “മുസ്ലീം സ്ത്രീയെ ചീത്തവിളിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷം 1978 ജൂണ്‍ 2ന് തന്റെ കിടപ്പുമുറിയില്‍ സുഭഗന്‍ തൂങ്ങിമരിച്ചതായി കാണപ്പെട്ടു” എന്നാണ് എഴുതിയിരിക്കുന്നത്.

amritha10

എന്നാല്‍, സുഭഗന്റെ ശവശരീരം കണ്ട നാട്ടുകാര്‍ പറയുന്നത്, വീട്ടിന് മുന്നിലെ ചീലാന്തിമരത്തില്‍ സുഭഗന്റെ ശവശരീരം കണ്ടു എന്നാണ്. പുസ്തകങ്ങളിലെ വ്യത്യസ്തമായ അവതരണങ്ങളില്‍ നിന്നും നാട്ടുകാര്‍ കണ്ട സത്യത്തില്‍ നിന്നും മനസിലാവുന്ന കാര്യം സുഭഗന്റെ മരണത്തിലുള്ള ദുരൂഹത തന്നെയാണ്. സ്വന്തം സഹോദരന്റെ മൃതശരീരം വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ കണ്ടെന്ന് ജൂഡിത്ത് കോര്‍ണെലിനോട് പറഞ്ഞുകൊടുത്ത അമൃതാനന്ദമയി, ആ ശരീരം എങ്ങനെ വീട്ടിന് മുന്നിലെ ചീലാന്തി മരത്തില്‍ വന്നു എന്നത് വിശദീകരിക്കേണ്ടിയിരിക്കുന്നു.

മത്സ്യവില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാള്‍ വലിയ വരുമാനം മകളുടെ പ്രച്ഛന്നവേഷത്തിലൂടെയും മാറിലമര്‍ത്തല്‍ പരിപാടിയിലൂടെയും ലഭിക്കുമെന്ന് മനസിലാക്കിയപ്പോഴാണ് സുഭഗന്റെ കൂടെ മകളുടെ പ്രവൃത്തികളെ വിമര്‍ശിച്ചിരുന്ന സുധാമണിയുടെ അച്ഛന്‍ സുഗുണാനന്ദനും അമ്മ ദമയന്തിയും ഇളയ സഹോദരനായ സതീഷിനും സുധാമണി പ്രിയപ്പെട്ടവളായി മാറുന്നത്. സുഭഗന്റെ മരണം മുന്‍കൂട്ടി കണ്ട അമൃതാനന്ദമയി, ഇളയ സഹോദരനായ സതീഷിന്റെ ആസ്ത്മാ രോഗം ഭസ്മം പൂശി ആശ്‌ളേഷിച്ച് നിശേഷം മാറ്റി എന്ന് അവകാശപ്പെടുന്നുണ്ട്. (ജൂഡിത്ത് കോര്‍ണെല്‍. അമ്മ. പേജ് 39)

അമൃതാനന്ദമയിക്ക് സുഭഗന്റെ മരണം വിധിക്കുന്നതിനേക്കാള്‍ നല്ലത് അയാളെ ജീവിതത്തില്‍ തന്നെ നിലനിര്‍ത്തുന്നതായിരുന്നില്ലേ? തന്റെ സ്ഥാപനം നിലനിര്‍ത്തുക, വ്യവസായം വളര്‍ത്തുക, അതിന് മുന്നില്‍ തടസമായി നില്‍ക്കുന്നതിനെ ഇല്ലാതാക്കുക. ഇതായിരുന്നു സുഭഗന്റെ മരണം പ്രവചിക്കുവാന്‍ സുധാമണിയെ നിര്‍ബന്ധിതയാക്കിയത്.

സുഭഗന്റെ മരണത്തില്‍ ഗൂഡാലോചന?

അമൃതാനന്ദമയിയുടെ ജീവചരിത്രത്തിലെ ചില ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സുഭഗന്റെ മരണം അമൃതാനന്ദമയിയുടെ നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയില്‍ നിന്നും ഉണ്ടായതാണോ എന്ന് സംശയം വരും. “ഒരു ദിവസം ഭാവത്തിന് വന്ന ഒരു മുസ്ലീംഭക്തയെ മാനസിക നില തെറ്റിയ സുഭഗന്‍ ആക്ഷേപിച്ചു. അവരും മറ്റുചിലരും അമ്മയോടുവന്ന് സങ്കടം പറഞ്ഞു. അമ്മ അവരോടു പറഞ്ഞു. സുഭഗന്റെ ആയുസ് അറ്റിരിക്കയാണ്, അതാണിങ്ങനെ ചെയ്യുന്നത്”.എന്ന് (പേജ് 149)

അമൃതാനന്ദമയി, തന്റെ അമ്മയായ ദമയന്തിയോട് പറയുന്നതും ജീവചരിത്രത്തിലുണ്ട്.
“ഒരു ദിവസം അമ്മ ദമയന്തിയമ്മയോട് വിളിച്ചു പറഞ്ഞു, അണ്ണന് ആയുസ്സുള്ളതായി കാണുന്നില്ല” ഈ രണ്ട്പരാമര്‍ശങ്ങള്‍ പരിഗണിച്ച് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ അമൃതാനന്ദമയിക്കെതിരെ കേസെടുത്തില്ല.

അമൃതാനന്ദമയിയുടെ സഹോദരന്‍ കൊല്ലപ്പെട്ടതിന് ശേഷം അവരെ ബന്ധുക്കളെല്ലാം ഒറ്റപ്പെടുത്തി. അതും ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “സുഭഗന്റെ മരണത്തോടെ ബന്ധുജനങ്ങളെല്ലാം വെറുത്തു. അവര്‍ തികഞ്ഞ നിസഹകരണം പാലിച്ചു. ഇടമണ്ണേല്‍ എന്ന വീട് ആ തുറയില്‍ ഇല്ല എന്ന രീതിയായി. വിവാഹത്തിനോ, മറ്റ് പൊതുകാര്യങ്ങള്‍ക്കോ ഇടമണ്ണേല്‍ക്കാരെ പങ്കെടുപ്പിക്കാതായി. സുഭഗന്‍ മരിച്ചപ്പോള്‍ ബന്ധുക്കള്‍ ഇടമണ്ണേല്‍ കയറിയില്ല. കടല്‍തീരത്ത് വന്ന് അവര്‍ പാലുവീശിയിട്ടു(കര്‍മ്മം) പോയി.(പേജ് 186)”

സുഭഗനെ ഇല്ലാതാക്കാന്‍ മാത്രം എന്താണ് സംഭവിച്ചത് എന്നതിനുള്ള ഉത്തരവും ഈ ജീവചരിത്രത്തിലുണ്ട്. “അമ്മയുടെ മൂത്ത ആങ്ങളയായ സുനില്‍കുമാറി(സുഭഗന്‍)ന്റെ പ്രകൃതത്തില്‍ ഇക്കാലത്ത് ചില വ്യതിയാനങ്ങള്‍ കാണപ്പെട്ടു. സുഭഗന്‍ ഒരു നിരീശ്വരവാദിയായിരുന്നപ്പോള്‍ തന്നെ വീട്ടില്‍ അച്ചടക്കം പാലിക്കുന്നതില്‍ കര്‍ക്കശക്കാരനായിരുന്നു. സഹോദരിയുടെ ‘ഭാവ’ത്തോട് സുഭഗന് യോജിക്കാന്‍ കഴിഞ്ഞില്ല. ഭജനയും ഭക്തജനതിരക്കും നാട്ടിലെ യുക്തിവാദികളുടെ അധിക്ഷേപവുമെല്ലാം സുഭഗന് ബുദ്ധിമുട്ടായി തോന്നി. അതുകൊണ്ട് ഭാവത്തിന് വരുന്ന പല ആള്‍ക്കാരെയും പിന്തിരിപ്പിക്കാനും സുഭഗന്‍ ശ്രമിച്ചിരുന്നു(പേജ് 148)”

amritha6

വീട്ടില്‍ തന്റെ ‘ഭാവം’ കാണാനും മാറില്‍ ചേര്‍ന്ന് പ്രാര്‍ത്ഥിക്കാനും വരുന്നവര്‍ക്ക് സുഭഗന്റെ പ്രതിഷേധം ബുദ്ധിമുട്ടായിരുന്നു എന്ന് അമൃതാനന്ദമയി മനസിലാക്കി. തന്റെ സഹോദരിയോടുള്ള ഉത്തരവാദിത്തത്തില്‍ നിന്നാണ് സുഭഗനില്‍ പ്രതിഷേധമുണ്ടായത്. ഏത് സഹോദരനും പ്രകടിപ്പിക്കുന്നതുപോലെ സുഭഗനും അത് പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷെ, അമൃതാനന്ദമയി കടുത്ത തീരമാനത്തിലേക്ക് പോയി എന്നുവേണം അനുമാനിക്കാന്‍.

അമൃതാനന്ദമയിയുടെ ഈ ജീവചരിത്രം പിന്‍വലിച്ചത് തന്നെ ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകളും ശുദ്ധ മണ്ടത്തരം തുളുമ്പുന്ന പ്രസ്താവനകളും പരിഹാസ്യത മാത്രമുല്‍പ്പാദിപ്പിക്കുന്ന കഥകളും ഉള്ളതുകൊണ്ടാവാനാണ് സാധ്യത. അമൃതാനന്ദമയി മഠം പ്രസിദ്ധീകരിച്ചതും ഇപ്പോള്‍ പിന്‍വലിച്ചതുമായ ഈ ജീവചരിത്രം യുക്തിബോധത്തോടെ പരിശോധിക്കുന്ന ഒരാള്‍ക്ക് സുഭഗനെ കൊല്ലാനുള്ള കാരണവും അതില്‍ ഗൂഡാലോചന നടന്നിട്ടുണ്ട് എന്നതും മനസിലാക്കാന്‍ സാധിക്കും.

Comments

comments