Breaking News

സി പി എം നും ബി ജെ പി ക്കും തിരിച്ചടി:ബംഗാളിൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വെറും രണ്ടു സീറ്റ്

mamatha2

കൊൽക്കത്ത: മുഖ്യമന്ത്രി മമതാ ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ ആധിപത്യം അവസാനിപ്പിച്ച് പശ്ചിമ ബംഗാൾ പിടിക്കാനൊരുങ്ങുന്ന ബി.ജെ.പിക്കും നിലനിൽപിനായി പോരാടുന്ന സി.പി.എമ്മിനും മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തിരിച്ചടി. കോൺഗ്രസിനും വലിയ തിരിച്ചടി നേരിട്ടു. തിരഞ്ഞെടുപ്പ് നടന്ന ഏഴ് കോർപ്പറേഷനുകളിൽ മമതയുടെ കരുത്തിൽ നാലിടത്തും തൃണമൂൽ വ്യക്തമായ ആധിപത്യം നേടി. മൂന്ന് കോർപ്പറേഷനുകൾ ലഭിച്ചത് ഗൂർഖ ജൻമുക്തി മോർച്ച എന്ന ജി.ജെ.എമ്മിന്. പതിറ്റാണ്ടുകൾ ബംഗാൾ ഭരിച്ച സി.പി.എമ്മിന് ഈ തിരഞ്ഞെടുപ്പിലും ശുഭസൂചകമല്ല വോട്ടെടുപ്പ് ഫലം. ഏഴ് കോർപ്പറേഷനുകളിലുമായി ഇടതുപാർട്ടികൾക്ക് ലഭിച്ചത് രണ്ട് സീറ്റ് മാത്രം. ബി.ജെ.പി ജയിച്ചത് മൂന്ന് സീറ്റുകളിൽ. കോൺഗ്രസിന് നാല് സീറ്റുകളും ലഭിച്ചു.

ഡാർജലിംഗ്, കുർസേംഗ്, കലിംപോംഗ്, മൃക്ക്, ഡോംകൽ, പുജാലി, റായ്ഗാൻജ് കോർപ്പറേഷനുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ മൃക്ക്, ഡോംകൽ, പുലാജി, റായ്ഗാൻജ് എന്നിവിടങ്ങളിലാണ് തൃണമൂൽ വിജയിച്ചത്. ശേഷിക്കുന്നത് ജി.ജെ.എമ്മും നേടി. അതേസമയം, ഏറ്റവും വലിയ കോർപ്പറേഷനായ ഡാർജലിംഗ് ജി.ജെ.എം നേടിയത് തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയായി. ഒരു സീറ്റ് മാത്രമാണ് അവർക്ക് കിട്ടിയത്.

32 സീറ്റുള്ള ഡാർജിലിംഗിൽ ഗൂർഖ ജൻമുക്തി മോർച്ച 31 സീറ്റും തൃണമൂൽ കോൺഗ്രസ് ഒരു സീറ്റും നേടി. 20 സീറ്റുള്ള കുർസേംഗിൽ ഗൂർഖ ജൻമുക്തി മോർച്ച 17, തൃണമൂൽ കോൺഗ്രസ് 3. 23 സീറ്രുള്ള കലിംപോംഗിൽ ഗൂർഖ ജൻമുക്തി മോർച്ച 19, തൃണമൂൽ കോൺഗ്രസ് 2, മറ്റുള്ളവർ 2. ഒൻപത് സീറ്റുള്ള മൃക്കിൽ തൃണമൂൽ 6, ഗൂർഖ ജൻമുക്തി മോർച്ച 3. 21 സീറ്റുള്ള ഡോംകലിൽ തൃണമൂൽ കോൺഗ്രസ് 18, ഇടതുപക്ഷം 2, കോൺഗ്രസ് 1. പതിനാറ് സീറ്റുള്ള പുജാലിയിൽ തൃണമൂൽ കോൺഗ്രസ് 12, ബിജെപി 2, കോൺഗ്രസ് 1, മറ്റുള്ളവർ 1. ഇരുപത്തേഴ് സീറ്റുള്ള റായ്ഗഞ്ചിൽ തൃണമൂൽ കോൺഗ്രസ് 24, കോൺഗ്രസ് 2, ബിജെപി ഒരു സീറ്റും നേടി.

Comments

comments