Breaking News

പണി പാളി, ബിജെപി സംസ്ഥാന, ജില്ലാപ്രസിഡന്റുമാർക്കെതിരെ കേസെടുത്തു; ഏറ്റുമുട്ടാൻ ഒരുങ്ങി സർക്കാർ

kummanam,suresh

ഇനി പണി പാലും വെള്ളത്തിൽ കൊടുക്കാൻ ഉറച്ചു സർക്കാർ.ബി​ജെ​പി സം​സ്ഥാ​ന പ്രസിഡന്റ്‌ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ​തി​രയും കേ​സ്. ട്വിറ്ററിലൂടെ വ്യാജദൃശ്യം പ്രചരിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ ടൗ​ണ്‍ പോലീസാണ് കേസെടുത്തത്.ക​ണ്ണൂ​ർ രാ​മ​ന്ത​ളി​യി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​നു പി​ന്നാ​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ ആഹ്ലാദ​പ്ര​ക​ട​നം എ​ന്ന പേ​രി​ൽ ട്വി​റ്റ​റി​ൽ വ്യാ​ജ​വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​തി​ന്റെ പേ​രി​ലാ​ണ് കേ​സെ​ടു​ത്ത​ത്. വീ​ഡി​യോ വ്യാ​ജ​മാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ ബി​ജു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലി​ട്ട കു​റി​പ്പും ചി​ത്ര​ങ്ങ​ളും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ഇ​തു പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ കേ​സെ​ടു​ക്കാ​നും പോ​ലീ​സി​നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​യി കു​മ്മ​നം വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും ആ​ഹ്ലാ​ദ​പ്ര​ക​ട​നം എ​വി​ടെ ന​ട​ന്നു​വെ​ന്നു വ്യ​ക്ത​മാ​ക്കാ​ൻ ഇ​തേ​വ​രെ കു​മ്മ​ന​ത്തി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല.രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു കൊണ്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുള്‍പ്പെടെ രണ്ട് ഉന്നത നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

.പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്.സുരേഷിനെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തത്.ആര്‍എസ്എസ്- ബിജെപി നേതാക്കളെ തൊട്ട കരങ്ങളും തലകളും തേടി മുന്നേറ്റമുണ്ടാകുമെന്നാണ് സുരേഷ് മുന്നറിയിപ്പു നല്‍കിയിരുന്നത്.

കുമ്മനത്തിനെതിരെ എസ് എഫ് ഐ നേതാവ് നല്‍കിയ പരാതിയിലും സുരേഷിനെതിരെ സ്വമേധയായുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.സംസ്ഥാനത്ത് നിരന്തരം ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരെ പൊലീസ് ഒത്താശയോടെ സിപിഎം പ്രവര്‍ത്തകര്‍ വേട്ടയാടുകയാണെന്ന് ആരോപിക്കുന്ന നേതാക്കള്‍ക്കെതിരെ തന്നെ കേസെടുത്തത് ബിജെപി കേന്ദ്ര നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്.സംസ്ഥാനത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന സൂചനയാണ് നേതാക്കള്‍ നല്‍കുന്നത്.

ഒരു വിട്ടുവീഴ്ചയുമില്ലാതെ അടിക്ക് ശക്തമായ തിരിച്ചടി നല്‍കി മുന്നോട്ടു പോകണമെന്നതാണ് ആര്‍ എസ് എസ് ൻറെയും അഭിപ്രായം. ഫലത്തിൽ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം കലുഷിതമാകുമെന്ന് ഉറപ്പ്.
ഗവര്‍ണ്ണറെ മാറ്റി ആർ എസ് എസ് നിയോഗിച്ച ഏതെങ്കിലും നേതാവിനെ കേരളത്തില്‍ ഗവര്‍ണ്ണറാക്കണമെന്ന ആവശ്യം ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

ആര്‍ എസ് എസ് സംസ്ഥാന ഘടകവും നാഗപൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്ത് സമ്മര്‍ദ്ദം ചെലുത്തി തീരുമാനം അധികം താമസിയാതെ എടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.ഇക്കാര്യത്തില്‍ ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് തന്നെ പ്രധാനമന്ത്രിയുമായി സംസാരിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബിജെപി സംസ്ഥാന നേതാക്കളെ പോലും കുരുക്കുന്ന സാഹചര്യത്തില്‍ അടിയന്തര നടപടിയാണ് സംസ്ഥാന ഘടകം ആവശ്യപ്പെടുന്നത്.ഗവര്‍ണ്ണറെ മാറ്റി പുതിയ ഗവര്‍ണ്ണര്‍ വന്നാല്‍ രാഷട്രപതി ഭരണത്തിനുള്ള ‘സാഹചര്യം’ താമസിയാതെ ‘സൃഷ്ടിക്കപ്പെടുമെന്നാണ് സംഘപരിവാര്‍ നേതൃത്വം കരുതുന്നത്.

ഗവര്‍ണ്ണര്‍ കണ്ണൂര്‍ കൊലപാതകത്തില്‍ സ്വീകരിച്ച നിലപാടാണ് ഇത്തരത്തില്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചതെന്നാണ് ബിജെപി നേതൃത്വം വിശ്വസിക്കുന്നത്.മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ഗവര്‍ണ്ണര്‍ സദാശിവത്തില്‍ നിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും ദയവായി ഗവര്‍ണ്ണറെ മാറ്റിതരണമെന്നുമാണ് നേതാക്കള്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്.

ഗവര്‍ണ്ണറെ വിമര്‍ശിച്ച ബിജെപി നേതാക്കളായ ശോഭ സുരേന്ദ്രനെയും എം ടി രമേശിനെയും തള്ളിയ കേന്ദ്ര മന്ത്രിയുടെ നടപടിയില്‍ ആര്‍എസ്എസ് നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്.ആര്‍ എസ് എസ് പിന്തുണയുള്ളതിനാല്‍ പറഞ്ഞ വാക്ക് പിന്‍വലിക്കാന്‍ ഇരു നേതാക്കളും ഇതുവരെ തയ്യാറായിട്ടില്ലന്ന് മാത്രമല്ല, നിലപാടില്‍ ഉറച്ചു നില്‍ക്കുകയുമാണ്.

അതേ സമയം ബിജെപി-ആര്‍എസ്എസ് സംഘടനകള്‍ക്കെതിരെ കര്‍ശനമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാറിന്റെയും സിപിഎം നേതൃത്വത്തിന്റെയും തീരുമാനം.കണ്ണൂര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ സിപിഎം സംസ്ഥാന സെക്രട്ടറി തള്ളി പറഞ്ഞതിന്റെ ചൂടാറും മുന്‍പ് പാര്‍ട്ടി അഭിഭാഷകന്‍ തന്നെ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായതില്‍ തന്നെ നിലപാട് വ്യക്തമാണ്.

പരസ്യമായി തള്ളി പറഞ്ഞാലും പ്രതികളെ കൈവിടില്ലെന്ന നിലപാടാണ് കണ്ണൂരിലെ സിപിഎമ്മിന്റേത്. കോടിയേരി പ്രതികള്‍ക്കെതിരെ പറഞ്ഞതിനെതിരെ അണികള്‍ക്കിടയില്‍ വലിയ രൂപത്തിലുള്ള രോഷമുയര്‍ന്നതായാണ് പുറത്തു വരുന്ന വിവരം.കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതിന് മുന്‍പ് പാര്‍ട്ടി കുറ്റക്കാരാക്കരുതെന്നാണ് ഒരു വിഭാഗത്തിന്റെ മുന്നറിയിപ്പ്.

മുഖ്യമന്തി മുന്‍കൈ എടുത്ത് വിളിച്ച സര്‍വ്വകക്ഷിയോഗ തീരുമാനം അട്ടിമറിക്കപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ആര്‍ എസ് എസ് കാര്യവാഹിനെ വധിച്ച കേസിലെ പ്രതികളെ സി പി എം നേതൃത്വം തളളി പറഞ്ഞിരുന്നത്. ഇതിനെതിരെ അണികള്‍ക്കിടയില്‍ രോക്ഷമുയര്‍ന്നിരിക്കെ തന്നെയാണ് ഇപ്പോള്‍ സംസ്ഥാനത്തെ രണ്ട് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Comments

comments