Breaking News

സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥാനന്ദപാദര്‍ അറസ്റ്റില്‍; ബന്ധം വേർപെടുത്തി കുമ്മനം

swami9

നിയമ വിദ്യാർത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ജനനേന്ദ്രിയം മുറിക്കപ്പെട്ട ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ബലാല്‍സംഗക്കേസിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം സ്വാമിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യും.തുടർന്ന് സന്തോഷ്മാധവനോടൊപ്പം പൂജപ്പുരയിൽ പൂജയും ഭജനയുമായി കൂടാം.

kummanam fb

കൊല്ലം പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍(ഹരി) എന്ന പേരില്‍ അറിയപ്പെടുന്ന അന്‍പത്തിനാലുകാരനായ സ്വാമിയുടെ ജനനേന്ദ്രിയം പീഡനശ്രമം തടയാനാണ് പേട്ട സ്വദേശിനിയായ പെണ്‍കുട്ടി മുറിച്ചുമാറ്റിയത്.സംഭവം വിവാദമായതോടെ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ക്ക് ഹിന്ദു ഐക്യവേദിയുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. എന്നാല്‍ സ്വാമിക്ക് സംഘപരിവാറുമായി അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

കണ്ണമൂല- പേട്ട ഭാഗത്ത് ചട്ടമ്പിസ്വാമിയുടെ ജന്മഗൃഹത്തിനായി നടത്തിയ സമരത്തോടെയാണ് സംഘപരിവാര്‍ സംഘടനകള്‍ക്കിടയിലും സന്യാസി സമൂഹത്തിനിടയിലും ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ ശ്രദ്ധിക്കപ്പെടുന്നത്. ചട്ടമ്പിസ്വാമിയുടെ വീട് സ്ഥിതി ചെയ്തുവെന്ന് കരുതുന്ന സ്ഥലം എഡിജിപി ബി സന്ധ്യയുടെ കൈവശമായിരുന്നു.

swami8

ഇവിടെ സന്ധ്യ വീട് നിര്‍മ്മിക്കാന്‍ തുടങ്ങിയപ്പോഴാണ് കണ്ണന്‍മൂലയില്‍ സ്വാമി പ്രക്ഷോഭം ആരംഭിക്കുന്നത്. ആത്മഹത്യാ ഭീഷണി അടക്കം ഉന്നയിച്ച് സ്വാമി നടത്തിയ സമരത്തിന് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സന്ധ്യക്കാണെന്ന് വിധിച്ചതോടെ അവസാനമായി. എന്നാല്‍ അതോടെ സ്വാമി ആ പ്രദേശത്തെ ഹൈന്ദവ സമൂഹത്തിന്റെ അടുപ്പക്കാരനായി മാറി.

ഇതുവഴിയാണ് സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ വീട്ടിലും കയറിക്കൂടുന്നത്. തളര്‍വാതം പിടിച്ച് കിടപ്പിലായ പെണ്‍കുട്ടിയുടെ അച്ഛനെ ചികിത്സിക്കാനും പൂജകള്‍ നടത്തുവാനുമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാമി ആ വീട്ടില്‍ക്കയറി കൂടുന്നതും നിരന്തരം പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതും.

swmi6

തിരുവനന്തപുരത്ത് എത്തിയാല്‍ സ്വാമിയുടെ താമസം ഈ വീട്ടിലായിരുന്നു. കണ്ണമ്മൂല സമരത്തിന് പിന്നാലെ 2010ല്‍ ഹിന്ദുഐക്യവേദിക്കൊപ്പം ചേര്‍ന്ന് സന്യാസിമാരെ സംഘടിപ്പിച്ച് മലബാര്‍ മേഖലയിലെ ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനുളള ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്നതും ശ്രീഹരിയെന്ന ഈ സ്വാമിയാണ്. ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയെ കാണാന്‍ ഹിന്ദുഐക്യവേദിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനും മറ്റ് സന്യാസിമാര്‍ക്കൊപ്പവുമാണ് ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ തിരുവനന്തപുരത്ത് എത്തുന്നത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നതും.

swami10

Comments

comments