Breaking News

ജമ്മുവില്‍ സ്‌കൂള്‍ബസ് അപകടത്തില്‍പ്പെട്ട് നിരവധി കുട്ടികള്‍ മരിച്ചു എന്നത് വ്യാജ വാർത്ത

accident

ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി കുട്ടികള്‍ മരിച്ചെന്ന വാര്‍ത്ത തെറ്റായ വിവരമെന്ന് ഡെപ്യൂട്ടി കമ്മീഷ്ണര്‍ മന്‍സൂര്‍ മിര്‍. പ്രദേശത്തെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തെറ്റായ വിവരം നല്‍കുകയും ദേശീയ ഏജസികള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു.

ബസ് കൊക്കയിലേക്ക് മറിഞ്ഞ 38 കുട്ടികള്‍ മരിച്ചതായി പ്രദേശത്തെ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.

വിനോദ യാത്രയ്ക്ക് പോയ സ്‌കൂള്‍ കുട്ടികള്‍ സുരക്ഷിതരായി തിരിച്ചെത്തിയെന്ന് രജൗരി ഡെപ്യൂട്ടി കമ്മിഷണര്‍ മന്‍സൂര്‍ മിര്‍ പറഞ്ഞു.

Comments

comments