ഒന്നും രണ്ടും വര്‍ഷം കൂടുമ്പോളാണ് ഒരോ സാധാരണക്കാരായ പ്രവാസകളും നാട്ടിലേക്കൊന്ന് പോകുക.ഡബിള്‍ ജോലിയും കടത്തിന് മേല്‍ കടവും വാങ്ങിയാണ് പലരും സ്വന്തം നാട്ടിലേത്തുന്നത്. യാത്ര തിരിക്കുന്നതിന് മുമ്പായി നടത്തുന്ന ഷോപ്പിംഗില്‍ മനസില്‍ തെളിയുന്ന ഓരോ മുഖങ്ങള്‍ക്കും കരുതും ഓരോ സമ്മാനം. അപ്പോള്‍ വാങ്ങി കൂട്ടിയ കടമോ, ഉറക്കമൊഴിച്ച് നടത്തിയ ജോലിയോ ഒന്നും ഒരു വിഷയമാകില്ല. എത്രയും പെട്ടെന്ന് നാട്ടിലെത്തുക, സുഹൃത്തുകളേയും കുടുംബാംഗങ്ങളേയും കാണുക എന്നത് മാത്രമാവും മനസില്‍. എന്നാല്‍ നാട്ടിലെത്തി പെട്ടിതുറക്കുമ്പോള്‍ പലപ്പോഴും പലരേയും മനസില്‍ കണ്ട് വാങ്ങിയ പലതും പൊളിഞ്ഞ് നാശമായിട്ടുണ്ടാകും. എയര്‍പോര്‍ട്ട് അധികൃതര്‍ ലഗേജുകള്‍ അശ്രദ്ധമായാണ് കൈകാര്യം ചെയ്യുന്നതെന്ന് പരാതികള്‍ എപ്പോഴും ഉയരുന്നതാണ്. എന്നാല്‍ ഇന്നേ വരെ അതിലൊരു മാറ്റം വന്നിട്ടില്ലെന്ന് മാത്രം.
ഇങ്ങനെയാണ് എയര്‍പോര്‍ട്ടില്‍ ജീവനക്കാര്‍ ലഗേജുകള്‍ കൈകാര്യം ചെയ്യുന്നത്.
റിയാദ് എയര്‍പോര്‍ട്ടിലെ കാഴ്ചയാണിത്.
Riyadh, air port, pravasi