Breaking News

ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസ് ആക്രമണം ഉഡായിപ്പ് ?

bjp-office

തിരുവനന്തപുരത്ത് ബി ജെ.പി ജില്ലാ കമ്മറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയെന്ന സി.പി.എം ആരോപണം ശരിവെക്കുന്ന എഫ്ബി പോസ്റ്റുകൾ . എട്ട് മണിക്ക് നടന്ന ആക്രമണത്തെ അപലപിച്ച് ആറ് മണിക്ക് യുവമോര്‍ച്ച നേതാവിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് സി.പി.എം ആരോപണത്തിന്റെ അടിസ്ഥാനം ശരിവെക്കയുന്നത് . ജയദേവ് ഹരീന്ദ്രന്‍ നായര്‍ എന്ന യുവമോര്‍ച്ച നേതാവാണ് ആക്രമണം നടക്കുന്നതിന് മുമ്പ് തന്നെ അപലപിച്ച് പോസ്റ്റിട്ടത്.

ഈ സമയം വ്യത്യാസം ചൂണ്ടിക്കാട്ടി സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഭവം വൈറലായത്. വി. മുരളീധരന്റെ അടുപ്പക്കാരനായ യുവമോര്‍ച്ച നേതാവാണ് ജയദേവ്. ആക്രമണം നടന്ന സമയത്ത് ഓഫീസിലെ സി.സി.ടി.വി ക്യാമറകള്‍ ഓഫായിരുന്നെന്ന വാദവും ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന ആരോപണത്തിന് ബലം നല്‍കുന്നതായി സി.പി.എം കൂട്ടിച്ചേര്‍ത്തു.

Comments

comments