Breaking News

ഓണ്‍ലൈനിലും പോസ്റ്റലിലുമായി ഇന്ത്യയിലേക്ക് നിരോധിക്കപ്പെട്ട സെക്‌സ് ടോയ്‌സിന്റെ ഒഴുക്ക്

sex dolls 2

സെക്‌സ് ഡോളുകള്‍ ഉള്‍പ്പെടെ മാറി മറിയുന്ന ലൈംഗിക സംസ്‌ക്കാരത്തെക്കുറിച്ച് പറയുമ്പോള്‍ അതൊക്കെ അങ്ങ് വിദേശത്തല്ലേ എന്നാണ് ഇന്ത്യാക്കാരന്റെ മനസ്സിലിരിപ്പ്. എന്നാല്‍ കേട്ടോ ഇനി പറയുന്നത് സ്വന്തം നാട്ടിലെ കാര്യമാണ്. ഇന്ത്യാക്കാരന്റെ ലൈംഗിക സങ്കല്‍പ്പങ്ങളൊക്കെ മാറിമറിയുകയാണെന്നും വിദേശത്തെ പോലെ തന്നെ സെക്‌സ് ഡോളുകളുടെ ഉപയോഗം ഇവിടെയും വര്‍ദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. സെക്‌സ് ഡോളുകള്‍ക്ക് ഇന്ത്യയില്‍ ഡിമാന്റ് ഏറുന്നതായും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടു മടങ്ങ് വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തമിഴ്‌നാട്ടിലാണ് ആവശ്യക്കാര്‍ കൂടുതല്‍. ദിവസവും സെക്‌സ് ഡോളുകളുടെ പായ്ക്കറ്റുകള്‍ ഒരെണ്ണമെങ്കിലും വീതം ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചേരുന്നതായും ഇക്കാര്യത്തില്‍ ചെന്നൈ എയര്‍പോര്‍ക്ക് കസ്റ്റംസ് ലണ്ടനും ഹോങ്കോംഗും സിംഗപ്പൂരും ചൈനയുമൊക്കെ പോലെ പരിശോധിക്കേണ്ടി വരുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം പാവകളുടെ പാഴ്‌സലുകള്‍ ഓണ്‍ലൈന്‍ വഴിയോ പോസ്റ്റല്‍ വഴിയോ ആണ് എത്തുന്നത്. കഴിഞ്ഞ വര്‍ഷം 342 പാഴ്‌സലുകളാണ് കൈമാറിയതെന്നും പറയുന്നു. വര്‍ഷം തോറും ഈ കണക്ക് കൂടുകയാണ്.

sex dolls

2015-16 സാമ്പത്തിക വര്‍ഷത്തില്‍ 238 പാഴ്‌സലുകളാണ് വന്നത്. 2014-15 ല്‍ അതിന്റെ എണ്ണം 169 ആയിരുന്നു. വെറും രണ്ടു വര്‍ഷം കൊണ്ട് പാവകളായ കിടപ്പറ പങ്കാളികളുടെ എണ്ണം കൂടി. 300 മുതല്‍ 15,000 രൂപ വരെ വില വരുന്ന സാധനങ്ങള്‍ ഇതിലുണ്ട്. ചിലത് ബാറ്ററി കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്നവയാണ്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ളവയാണ് കൂടുതല്‍ എത്തുന്നതെന്നും മദ്ധ്യവയസ്‌ക്കന്മാര്‍, അറിയപ്പെടുന്ന കുടുംബങ്ങളില്‍ നിന്നുള്ള വരെ സ്ത്രീകള്‍ തുടങ്ങിവയരാണ് ഇറക്കുമതി ചെയ്യുന്നത്. പകുതിയും വരുന്നത് വേലക്കാരുടെയും ഡ്രൈവര്‍മാരുടെയുമൊക്കെ പേരിലാണ്.

സെക്‌സ് ടോയ്‌സ് ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധം ആയതിനാല്‍ അവര്‍ 5000 രൂപ പിഴ നല്‍കേണ്ടി വരുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ പൊതുമാന്യതയും സദാചാര മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ വിഭാവന ചെയ്തിരിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സെക്‌സ് ടോയ്‌സ് നിരോധിക്കപ്പെട്ടിട്ടുണ്ട്് 1964 ജനുവരി 18 ന് പുറത്തുവിട്ട സര്‍ക്കുലര്‍ പ്രകാരം അശ്‌ളീല പുസ്തകങ്ങള്‍, പേപ്പറുകള്‍, ഡ്രോയിംഗുകള്‍, പെയ്ന്റിംഗ്, പ്രതീകാത്മക ചിത്രങ്ങള്‍ എന്നിവയെല്ലാം ഇറക്കുമതി ചെയ്യുന്നതിന് നിരോധനമുണ്ട്. സെക്‌സ് ടോയ്‌സിന്റെ പതിവായ ഉപയോഗം ഞരമ്പു സംബന്ധമായ പ്രശ്‌നം ഉണ്ടാക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

Comments

comments