ജി.എസ്.ടിയുടെ മറവിൽ സാന്റിയാഗോ മാർട്ടിനും ലോട്ടറി മാഫിയയും തിരിച്ചുവരുന്നു

തട്ടിപ്പും വെട്ടിപ്പും നടത്തി നിരവധി കുടുംബങ്ങളെ കുത്തുഓലയെടുപ്പിച്ച നിരോധിക്കപ്പെട്ട അന്യ സംസ്ഥാന വ്യാജലോട്ടറികളും സ്വകാര്യ ലോട്ടറികളും ജി.എസ്.ടിയുടെ മറവിൽ തിരിച്ചുവരുമോ എന്ന ആശങ്ക ശക്തമാകുന്നു. 2005ലെ പേപ്പർ ലോട്ടറി ആക്ട് പ്രകാരം സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറികളും സ്വകാര്യ ലോട്ടറികളും നിരോധിച്ചിരിക്കയാണ്. എന്നാൽ ജി.എസ്.ടിയിൽ ലോട്ടറി ഉൾപ്പെടുത്തിയതോടെ ലോട്ടറി കേന്ദ്ര സർക്കാരിന്റെ ഗാംബ്ലിംഗ് ആൻഡ് ലോട്ടറി ആക്ടിന്റെ പരിധിയിലേക്ക് വരും. അതോടെ സംസ്ഥാനത്തിന്റെ  പേപ്പർ ലോട്ടറി ആക്ട് അപ്രസക്തമാകും. നിലവിൽ ലോട്ടറിയെ ഒരു ഉത്പന്നമോ, സേവനമോ ആയി അംഗീകരിച്ചിട്ടില്ല. ഇത്തരത്തിൽ നിരവധി കോടതി വിധികളുമുണ്ട്. ഈ സാഹചര്യത്തിൽ ലോട്ടറിയെ ചരക്ക് സേവനനികുതിയിൽ ഉൾപ്പെടുത്തുന്നതിന് സാങ്കേതിക തടസങ്ങളുണ്ട്. ഇത് മറികടക്കാൻ ഇന്ത്യൻ ചൂതാട്ട, ലോട്ടറി നിയന്ത്രണ നിയമത്തിൽ മാറ്റം വരുത്താനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. പ്രൈസ് മണി, ഗവൺമെന്റ് നികുതികൾ, ഓപ്പറേറ്റർ മാർജിൻ തുടങ്ങി മൂന്ന് തരത്തിലുള്ള നികുതിയാണ് ലോട്ടറിക്കുള്ളത്. ഇത് മൂന്നും ചേർത്ത് മുഖവില കണക്കാക്കിയാണ് ലോട്ടറിയുടെ ജി.എസ്.ടി നിശ്ചയിച്ചത്. ജി.എസ്.ടി സ്ലാബിലെ ഏറ്റവും … Continue reading ജി.എസ്.ടിയുടെ മറവിൽ സാന്റിയാഗോ മാർട്ടിനും ലോട്ടറി മാഫിയയും തിരിച്ചുവരുന്നു