Breaking News

മാധ്യമ രംഗത്തെ പ്രൊഫഷണൽ എക്സലൻസ് അവാർഡിന് അരവിന്ദ് അർഹനായി

Aravind V bags Indywood Professional Excellence Award

മാധ്യമരംഗത്തെ പ്രവർത്തന മികവിന് ഇൻഡിവുഡ് മീഡിയ ഏർപ്പെടുത്തിയ ‘പ്രൊഫഷണൽ എക്സലൻസ് അവാർഡ്’ ഫ്‌ളവേഴ്‌സ് ടി വി ട്വൻറി ഫോർ ന്യൂസ് എഡിറ്റർ അരവിന്ദ്.വി.ക്ക് ലഭിച്ചു. മാധ്യമ രംഗത്തെ നിരവധിപേരെ ചടങ്ങിൽ ആദരിച്ചു.

Aravind V bags Indywood Professional Excellence Award
Aravind V bags Indywood Professional Excellence Award

 

 

 

 

 

 

 

 

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് മാതൃഭൂമിയിലെ പ്രേംചന്ദ് , ദൂരദർശനിലെ രാജേന്ദ്രൻ പിള്ള എന്നിവർ അർഹരായി. കൊച്ചിയിൽ ഐ എം സി ഹാളിൽ നടന്ന ചടങ്ങിൽ കെ വി തോമസ് എം പി അവാർഡ് ജേതാക്കളെ ആദരിച്ചു. ഡയാന സിൽവസ്റ്റർ (ഏഷ്യാനെറ്റ്) , ബ്രൈറ്റ് സാം (ജീവൻ) , സജീവ് വേലായുധൻ (മനോരമ) , അഞ്ജന ജോർജ്ജ് (ടൈംസ് ഓഫ് ഇന്ത്യ) , മിഥുൻ രമേഷ് (ഹിറ്റ് എഫ് എം), ദീപക് ധർമടം (അമൃത ) തുടങ്ങി നിരവധി മാധ്യമ പ്രവർത്തകർ വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

ചടങ്ങിൽ സോഹൻ റോയ് , സംവിധായകൻ ബോബൻ സാമുവൽ , ബേബി മാത്യു സോമതീരം , ഹൈബി ഈഡൻ എം എൽ എ, നിർമാതാവ് വിജയ് ബാബു തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

aravind Aravind V bags Indywood Professional Excellence Award

ഇപ്പോൾ ഫ്‌ളവേഴ്‌സ് ടി വി ഗ്രൂപ്പിന്റെ ട്വന്റി ഫോർ ന്യൂസ് എഡിറ്റർ ആയ അരവിന്ദ് വി നിരവധി ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനാണ്. വാർത്താധിഷ്ഠിത പരിപാടികളായ ‘അണിയറ , വിചാരണ, കൈരളിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സാക്ഷി , ഉത്തരം , ഓർമ്മ എന്നിവയുടെ സംവിധായകൻ ആയിരുന്നു. യുവാക്കളുടെ പ്രിയപ്പെട്ട റോസ്‌ബൗൾ ചാനലിന്റെ ആദ്യ അണിയറ പ്രവർത്തകരിൽ ഒരാളായിരുന്നു അരവിന്ദ്. ഇൻഡ്യാവിഷൻ , ഏഷ്യാനെറ്റ് , എ സി വി , എൻ ടി വി തുടങ്ങി നിരവധി മലയാള ടെലിവിഷൻ ചാനലുകളിൽ പ്രവർത്തിച്ചു. അമേരിക്കൻ മലയാളികൾക്ക് സുപരിചിതമായ ബോം ടി വിയുടെ എം സി എൻ ചാനലിന്റെ കണ്ടന്റ് ഹെഡ്ഡും വാർത്താ വിഭാഗം തലവനുമായിരുന്നു.

ഡിജിറ്റൽ മാധ്യമ രംഗത്ത് ശ്രദ്ധേയനാണ് അരവിന്ദ്. ഡെയിലിറിപ്പോർട്ട്സിന്റെ (http://dailyreports.in/) ചീഫ് എഡിറ്റർ ആയിരുന്നു. മുൻനിരയിലുള്ള നിരവധി ഓൺലൈൻ പോർട്ടലുകളുടെ രൂപകൽപ്പന നിർവഹിച്ചതും ഇദ്ദേഹമാണ്. ഫേസ്ബുക് , യൂ ട്യൂബ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളെ വാർത്തയുടെ ലോകത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിൽ വൈദഗ്ധ്യം നേടിയിട്ടുണ്ട്. 18 വർഷമായി മാധ്യമ രംഗത്തെ സാന്നിധ്യമാണ് ഇദ്ദേഹം.

Comments

comments