Breaking News

കലാലയങ്ങളിൽ സംഘികൾ പിടിമുറുക്കുന്നു; ബ്രണ്ണന്‍ കോളേജ് യൂണിയന്‍ മാഗസിനിലെ വിവാദ ഭാഗങ്ങള്‍ പിന്‍വലിക്കുന്നു

കേരളത്തിലെ കലാലയങ്ങളിൽ സംഘികൾ വീണ്ടും പിടിമുറുക്കുന്നു; ‘സംഘി ആക്രമണം’ ബ്രണ്ണന്‍ കോളേജ് യൂണിയന്‍ മാഗസിനിലെ വിവാദ ഭാഗങ്ങള്‍ എസ്എഫ്ഐ പിന്‍വലിക്കുന്നു.ബ്രണ്ണന്‍ കോളേജിന്റെ 125ആം വര്‍ഷത്തെ മാഗസിനാണ് വിവാദത്തിലായിരിക്കുന്നത്.

brennan college

കശ്മീരില്‍ പെല്ലറ്റ് ഗണ്‍ ആക്രമണത്തിനെ തുടര്‍ന്ന് കണ്ണ് നഷ്ടപ്പെട്ട കുട്ടിയുടെ കവര്‍ ചിത്രവുമായി പുറത്തിറങ്ങിയ തലശ്ശേരി ബ്രണ്ണന്‍ കോളേജിന്റെ 125ആം വര്‍ഷത്തെ മാഗസിനാണ് വിവാദത്തിലായിരിക്കുന്നത്. മാഗസിനിലെ പല ഇല്ലുസ്‌ട്രേഷനുകളും ആണ് അതിദേശീയവാദികളുടെ കുരു പൊട്ടിച്ചത്.സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാനസെക്രട്ടറി എം വിജിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ എസ്എഫ്ഐ പിന്‍വലിക്കുന്നതയാണ് റിപ്പോർട്ട്.

തലശേരി ബ്രണ്ണന്‍ കോളേജിലെ യൂണിയന്‍ മാഗസിന്‍ വിവാദഭാഗങ്ങള്‍ എസ്എഫ്ഐ പിന്‍വലിക്കുമെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് അറിയിച്ചത് . ആമുഖ പേജുകളില്‍ ഒന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇല്യുസ്ട്രേഷനാണ് പിന്‍വലിക്കുക. തിയറ്ററിലെ ദേശീയഗാനം നിര്‍ബന്ധമാക്കിയ നടപടിക്കെതിരെയുള്ള ഇല്യുസ്ട്രേഷനെതിരെ സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. വിതരണം ചെയ്ത മാഗസിനുകള്‍ തിരികെ വാങ്ങി പേജുകള്‍ ഒഴിവാക്കുമെന്നും ഇതിനെ സംബന്ധിച്ച് എസ്എഫ്ഐ പ്രസ്താവനയിറക്കുമെന്നും കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം ഹസ്സന്‍ എംകെ പറഞ്ഞു.

brannan college

കഴിഞ്ഞ ദിവസമാണ് മാഗസിന്‍ കോളേജില്‍ വിതരണം ചെയ്തത്. മാഗസിന്റെ 13ആം പേജിലാണ് വിവാദ ഇല്യുസ്ട്രേഷനുള്ളത്. വിവാദമായതോടെ മാഗസിന്‍ വിതരണം താത്കാലികമായിനിര്‍ത്തിവെച്ചിരിക്കുകയാണ്. ദേശീയഗാനം തീയറ്ററില്‍ പ്രദര്‍ശിക്കുമ്പോള്‍ രണ്ട് പേര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതാണ് ഇല്യുസ്ട്രേഷന്‍. കാലിയായ കസേരകളും സ്‌ക്രീനില്‍ ദേശീയപതായകെയും കാണാം.

pellet

‘സിനിമാ തീയറ്ററില്‍ കസേരവിട്ട് എഴുന്നേല്‍ക്കുന്ന രാഷ്ട്രസ്‌നേഹം, തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്‌നേഹം’ എന്ന ചെറുവാചകവും കൂടെ നല്‍കിയിട്ടുണ്ട്. സിനിമാ തീയറ്ററുകളില്‍ ദേശീയഗാനമുള്ളപ്പോള്‍ ഇങ്ങനെ ചെയ്യണമെന്നാണോ എസ്എഫ്‌ഐ പറയുന്നത് എന്ന വ്യാഖ്യാനവുമായി എബിവിപിയാണ് ആദ്യം വിവാദവുമായി എത്തിയത്.

pellet

കശ്മീരില്‍ പെല്ലറ്റ് ഗണ്‍ ആക്രമണത്തിനെ തുടര്‍ന്ന് കണ്ണ് നഷ്ടപ്പെട്ട കുട്ടിയുടെ ചിത്രമാണ് കവര്‍പേജായി നല്‍കിയിരിക്കുന്നത്,മാഗസിനിലെ മറ്റ് പല ഇല്ലുസ്‌ട്രേഷനുകളും വിവാദമായിട്ടുണ്ട്.

മാഗസിന്റെ ആശയമാണ് ചർച്ച ചെയ്യപ്പെടേണ്ടത് എന്നും അത് ചിത്രങ്ങളിൽ തട്ടി വഴിമാറി പോവരുതെന്നും  അതുകൊണ്ടാണ് കെ എസ് യുവിനും എബിബിപിക്കും മുന്നിൽ മുട്ട് മടക്കാതെ തങ്ങൾ മാഗസിൻ പുനഃപ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതെന്നും മാഗസിൻ എഡിറ്റർ അതുൽ രമേശ് ഡെയിലി പോർട്സ് നോട് പറഞ്ഞു. പരിപാവനമായ ദേശീയതയോട് കൂറുപുലർത്തിക്കൊണ്ടാണ് തങ്ങൾ ഈ മാഗസിൻ ഇറക്കുന്നത് എന്നും കേവലം തിയേറ്ററുകളിൽ അല്ല ദേശീയത ഉണ്ടാകേണ്ടത് എന്നും അതുൽ കൂട്ടിച്ചേർത്തു..

Comments

comments