Smiley face
Published On: Thu, Jun 15th, 2017

ബീഫ് നിരോധനത്തിന് പിന്നിൽ ഫുഡ് ഇൻഡസ്ട്രയിലെ വൻകിട കോർപ്പറേറ്റുകളും പെറ്റയുടെ ഫണ്ടും | India’s biggest buff meat exporter gets Central Govt. award for outstanding performance

Smiley face

കശാപ്പു നിരോധനത്തെ തുടർന്ന് പശു ഗുണ്ടകൾ രാജ്യം മുഴുവൻ അക്രമങ്ങൾ അഴിച്ചുവിട്ടുകൊണ്ടിരിക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനത്തിന് കേന്ദ്ര സർക്കാരിന്റെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചു.

beef exporting bjp

ഗോമാതാ സ്നേഹത്തിൻറെ മറുവശം ഇങ്ങനെ; രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരം.ബീഫ് നിരോധനത്തിന് പിന്നിൽ ഫുഡ് ഇൻഡസ്ട്രയിലെ വൻകിട കോർപ്പറേറ്റുകളും പെറ്റയുടെ ഫണ്ടും ആണെന്ന ആരോപണം ഇതോടെ വെളിവാകുന്നു ബീഫ് നിരോധിക്കാതെ കശാപ്പ് നിരോധനം നടപ്പാക്കിയതിനു പിന്നിൽ ഈ ഗൂഢാലോചനയാണ് പതിയിരിക്കുന്നതെന്ന ആരോപണം ശരിയാണെന്ന് ശരിവെക്കുന്നതാണ് ഈ വാർത്തയും.

കശാപ്പു നിരോധനത്തെ തുടർന്ന് പശു ഗുണ്ടകൾ രാജ്യം മുഴുവൻ അക്രമങ്ങൾ അഴിച്ചുവിട്ടുകൊണ്ടിരിക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനത്തിന് കേന്ദ്ര സർക്കാരിന്റെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചു. അല്ലാനസണ്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് പുരസ്കാരം ലഭിച്ചത്. കശാപ്പിനായുള്ള കന്നുകാലി വില്‍പ്പന നിരോധിച്ച കേന്ദ്ര സര്ക്കാർ വിജ്ഞാപനത്തിന് പിന്നാലെയാണ് ബീഫ് കയറ്റുമതി കയറ്റുമതി സ്ഥാപനത്തിന് പുരസ്കാരം ലഭിക്കുന്നത്.

beef exporting

വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രിക്കൾച്ചറൽ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി(എപിഇഡിഎ) യുടെ ഡൈമണ്ട് ട്രോഫിയാണ് അല്ലാന സണ്സ് പ്രൈവറ്റ് ലിമിറ്റഡിന് ലഭിച്ചത്. 2014-15, 2015 -16 വർഷങ്ങളിലെ കയറ്റുമതിരംഗത്തെ പ്രകടനവും ഭക്ഷ്യ മേഖലയിൽ നല്‍കിയ സമഗ്ര സംഭാവനയും കണക്കിലെടുത്ത് കമ്പനിക്ക് പുരസ്‌കാരം നല്‍കുന്നതായി എപിഇഡിഎ വാർത്ത കുറിപ്പിൽ അറിയിച്ചു.

10,000 കോടിയുടെ ബീഫ് രണ്ടു വർഷവും കമ്പനി കയറ്റുമതി ചെയ്തുവെന്ന് അല്ലാനസണ്സ് ഡയറക്ടർ ഫുസാൻ അലാവി പറഞ്ഞു. ഇന്ത്യയിൽ നിന്ന് കയറ്റുതി ചെയ്യുന്ന മാട്ടിറച്ചിയുടെ മൂന്നില്ഒന്ന് കയറ്റുമതി ചെയ്യുന്നത് അല്ലാനസണ്സ് ആണെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.