Smiley face
Published On: Fri, Jun 16th, 2017

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ | Dulquer Salman as Sukumarakkurup in Srinath rajendran’s film

കേരളം അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ വെള്ളിത്തിരയിലെത്തുന്നു. ദുല്‍ഖറിന്റെ ആദ്യചിത്രം സെക്കന്റ് ഷോ ഒരുക്കിയ ശ്രീനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

dulkhar2

അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതായി ദുല്‍ഖര്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്.സുകുമാരക്കുറുപ്പിന്റെ ജീവിതം ആസ്പ്പദമാക്കി ഇതിനു മുമ്പും ധാരാളം സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്.

1984 ല്‍ 8 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായി താനുമായി രൂപസാദൃശ്യമുള്ള ചാക്കോ എന്ന ഫിലിം റെപ്രസെന്റേറ്റീവിനെ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തി സുകുമാരക്കുറുപ്പ് മുങ്ങുകയായിരുന്നു.

തിയേറ്ററില്‍ വച്ച് കണ്ട ചാക്കോയെ കാറില്‍ കയറ്റി ശീതളപാനിയത്തില്‍ മയക്കുമരുന്ന് കൊടുത്ത് മുഖം തീയിട്ട് വികൃതമാക്കിയ കുറുപ്പ് ദേശീയപാതയില്‍ കൊണ്ടുപോയി ഡ്രൈവര്‍ സീറ്റിലിരുത്തി കാര്‍ കത്തിക്കുകയായിരുന്നു.മാവേലിക്കര ദേശീയപാതയില്‍ വച്ചായിരുന്നു സംഭവം.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.