Smiley face
Published On: Fri, Jun 16th, 2017

ബിജെപി വനിതാ നേതാവിൻറെ വമ്പൻ സെക്സ് റാക്കറ്റ് പിടിയിൽ; വ്യഭിചാരം കോൺഗ്രസ് നേതാവിന്റെ ഹോട്ടലിൽ | BJP and Congress leaders sex racket in Uththarkhand

Smiley face

സെക്സ് റാക്കറ്റ് നടത്തുന്നത് ബിജെപി വനിതാ നേതാവ് വ്യഭിചാരം നടക്കുന്നത് കോൺഗ്രസ് നേതാവിന്റെ ഹോട്ടലിലും.സംഭവം പുറത്തായതിനെത്തുടര്‍ന്ന് ഈ ബിജെപി വനിതാ നേതാവ് ഒളിവിലാണ്.

bjp-congresss100

രാജ്യത്ത് ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത ശത്രുതയിലാണെങ്കിലും ചില സ്ഥലങ്ങളിൽ ഇരു കൂട്ടരുടെയും ലോക്കൽ നേതാക്കൾ തമ്മിലുള്ള മൈത്രി ഇങ്ങനെയാണ് ;സെക്സ് റാക്കറ്റ് നടത്തുന്നത് ബിജെപിനേതാവ് വ്യഭിചാരം നടക്കുന്നത് കോൺഗ്രസ് നേതാവിന്റെ ഹോട്ടലിലും .ഉത്തരാഖണ്ഡിലാണ് സംഭവം .

സെക്സ് റാക്കറ്റിനെ പോലീസ് പിടികൂടിയപ്പോൾ അതൊരു വലിയ സംഭവമായിരുന്നില്ല .ഉത്തരാഖണ്ഡ് പൊലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റാണ് ഇവരെ പിടികൂടിയത്. തുടർന്ന് സെക്സ് റാക്കറ്റിന്റെ തലവനെക്കുറിച്ച് അനേഷണം നടത്തിയപ്പോഴാണ് അത് ബിജെപിയുടെ പ്രധാന വനിതാ നേതാവായ ഹേമ റാവലായിരുന്നു ..തുടർന്ന് അനേഷിച്ചപ്പോഴാണ് വ്യഭിചാരം നടക്കുന്നത് കോൺഗ്രസ് നേതാവിന്റെ ഹോട്ടലിലായിരുന്നുയെന്ന് കണ്ടെത്തിയത് ..ഹേമ റാവലിനെ പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് ബിജെപി സസ്‌പെന്‍ഡ് ചെയ്തു.

സംഭവം പുറത്തായതിനെത്തുടര്‍ന്ന് ഈ ബിജെപി വനിതാ നേതാവ് ഒളിവിലാണ്.സഹറന്‍പൂറില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് തന്നെ ബിജെപി നേതാവ് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ഇരകളിലൊരാള്‍ പൊലീസിനോട് വെളിപ്പെടുത്തി. ശേഷം ബലാത്സംഗത്തിനിരയാക്കിയ ശേഷം വ്യഭിചാരത്തിനിറക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ നാല് ഹോട്ടലുകളിലായാണ് തന്നെ ബലാത്സംഗത്തിനിരയാക്കിയത്. അവര്‍ ഹോട്ടലുകള്‍ തിരിച്ചറിയുകയും ചെയ്തിരുന്നു. അക്കൂട്ടത്തിലും കോണ്‍ഗ്രസ് നേതാവിന്റെ ഹോട്ടലുണ്ട്.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.