Breaking News

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോയിൽ – ചിത്രങ്ങള്‍

kochi metro

കൊച്ചിക്ക് ഇന്ന് സ്വപ്നസാഫല്യം; പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോയിൽ 

metro-2

മെട്രോ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിമെട്രോയിൽ യാത്ര ചെയ്തു പത്തടിപ്പാലത്തേക്കും തിരിച്ചുമാണ് മോദിയാത്ര ചെയ്തത്. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മെട്രോ മാൻ ഇ.ശ്രീധരൻ, കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവരും മോദിക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്തു.

metro3

രാവിലെ 10.15നാണ് മോദി ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഐഎന്‍എസ് ഗരുഡ നാവിക വിമാനത്താവളത്തിൽ കൊച്ചിയിലെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരും ഇവിടെത്തിയിരുന്നു. കെ.വി.തോമസ് എംപി, സുരേഷ് ഗോപി എംപി, മേയര്‍ സൗമിനി ജെയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദക്ഷിണനാവികസേന മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍.കാര്‍വേ, സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍, ജില്ല പൊലീസ് മേധാവി എം.പി.ദിനേശ് എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നാവികസേനാ ആസ്ഥാനത്ത് എത്തിയിരുന്നു.

pm-in-metro3100

metro6

modi on metro7

metro7

metro8

modi pinu

modi pinu 2

Comments

comments